Director | Year | |
---|---|---|
മുത്താരംകുന്ന് പി.ഒ | സിബി മലയിൽ | 1985 |
രാരീരം | സിബി മലയിൽ | 1986 |
ചേക്കേറാനൊരു ചില്ല | സിബി മലയിൽ | 1986 |
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം | സിബി മലയിൽ | 1986 |
എഴുതാപ്പുറങ്ങൾ | സിബി മലയിൽ | 1987 |
തനിയാവർത്തനം | സിബി മലയിൽ | 1987 |
ആഗസ്റ്റ് 1 | സിബി മലയിൽ | 1988 |
വിചാരണ | സിബി മലയിൽ | 1988 |
ദശരഥം | സിബി മലയിൽ | 1989 |
കിരീടം | സിബി മലയിൽ | 1989 |
Pagination
- Page 1
- Next page
സിബി മലയിൽ
സിബിമലയില്‍ സംവിധാനം ചെയ്ത കുടുംബചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജയറാമും പ്രിയാമണിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന് ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ കെ ഗിരീഷ് കുമാറിന്റെതാണ്.
- മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനായ സിബിമലയിൽ നീണ്ട ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍.
- ഒൻപത് വർഷങ്ങൾക്കു ശേഷം, ഒരു സിബി മലയിൽ ജയറാം ചിത്രം
- പ്രിയാമണിയുടെ ആദ്യ സിബി മലയിൽ ചിത്രം കൂടിയാണ് ഞങ്ങളുടെ വീട്ടിലെ അതിഥികൾ
പ്രശസ്ത സാഹിത്യകാരനായ കെ.പി.കെ. മേനോന്റെ ചെറുമകളാണ് ഭാവന. വായനയുടെ ലോകത്ത് വിരാജിക്കുന ഭാവന, കെ.പി.കെ. മേനോന്റെ മരണത്തോടെ ആ വീട്ടിലെ പുസ്തക ശേഖരങ്ങളെല്ലാം തന്റെ ഫ്ളാറ്റിലേക്കാണ് കൊണ്ടുപോകുന്നു. മനോജിന്റെ അച്ഛന്റെ നിർബന്ധ പ്രകാരമാണ് അയാൾ ഭാവനയെ വിവാഹം കഴിക്കുന്നത്. വക്കീൽ ജോലിക്കിടെ അല്പം വസ്തുക്കച്ചവടവുമുണ്ട് മനോജിന്. ഒരു നാൾ ഭാവനയും മകൾക്കുമൊപ്പമുള്ള ഒരു യാത്രയിൽ അവരുടെ വണ്ടി അപകടത്തിൽ പെടുന്നു. ഭാവന വിലക്കിയിട്ടും വാഹനമോടിക്കുന്നതിനിടയിൽ മൊബൈലിൽ സംസാരിക്കുന്ന മനോജിന്റെ അശ്രദ്ധ കാരണമാണ് ആ അപകടം ഉണ്ടാകുന്നത്. അപകടത്തിൽ അവരുടെ മകൾ മരിക്കുന്നു. ആ മരണം ഭാവനയെ മനോജിൽ നിന്നുംഅകറ്റുന്നു. ഒരു ഫ്ലാറ്റിലാണു താമസമെങ്കിലും രണ്ടു ലോകങ്ങളിലായി അവരുടെ ജീവിതം. പുസ്തകങ്ങളും വായനയുമായി ഭാവന തന്റെ ലോകത്തു മാത്രമായി ഒതുങ്ങിയതോടെ അവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. മാനസികമായി അകന്നിരുന്നുവെങ്കിലും മനോജിന്റെ ചില സൗഹൃദങ്ങൾ ഭാവനയെ അലോസരപ്പെടുത്തിയിരുന്നു. മനോജിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അവർ സംശയിക്കുന്നു. പല അവസരങ്ങളിലും അവർ തമ്മിൽ അതിനെ ചൊല്ലി വഴക്കിടുന്നു. മനോജിന്റെ അച്ഛൻ ഇടപെട്ട് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും അത് വിജയിക്കാതെ വരുന്നു.
ആയിടക്കാണ് ഭാവനയുടെ ഒരു പഴയ സുഹൃത്ത് മായ അവരുടെ ഫ്ലാറ്റിൽ താമസിക്കാൻ വരുന്നത്. കാര്യങ്ങൾ എല്ലാം ഭാവന മായയോട് തുറന്നു പറയുന്നു. മനോജിനു അതേ നാണയത്തിൽ മറുപടി നൽകാനാണ് മായ അവളെ ഉപദേശിക്കുന്നത്. എന്നാൽ ഭാവന അത് ഒരു നല്ല ഉപദേശമായി കാണുന്നില്ല. തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മനോജ് ഭാവനയെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കുവാൻ തീരുമാനിക്കുന്നു. താൻ ഡോക്ടറെ കാണുന്നു എന്ന് കള്ളം പറഞ്ഞ് മനോജ് ഭാവനയെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നുവെങ്കിലും ഭാവന സഹകരിക്കുന്നില്ല. അവർ തമ്മിൽ വീണ്ടും അകലുന്നു. ഒടുവിൽ മായയുടെ നിർദ്ദേശം പ്രാവർത്തികമാക്കുവാൻ ഭാവന തീരുമാനിക്കുകയും മനോജിന്റെ കക്ഷിയും പ്രമാദമായ ഒരു കൊലക്കേസിലെ പ്രതിയുമായ രാജന് അവൾ പ്രണയലേഖനം അയക്കുവാനും തുടങ്ങുന്നു. ജയിലിൽ വച്ച് ആ കത്ത് കിട്ടുന്ന രാജൻ ആരോ തന്നെ ആത്മാർത്ഥമായി പ്രണയിക്കുകയാണെന്ന് ധരിക്കുന്നു. ജാമ്യത്തിനായി ജയിലിൽ തന്നെ കാണുവാൻ വരുന്ന മനോജിനോട് ഈ വിവരങ്ങൾ രാജൻ പറയുന്നുവെങ്കിലും മനോജ് അതിനെ കാര്യമായി എടുക്കുന്നില്ല. നിരന്തരമായി രാജന് അവൾ കത്തുകൾ അയക്കുന്നു. കത്തുകൾ വായിക്കുന്ന രാജൻ ജയിലിൽ നിന്നും പുറത്തിറങ്ങാൻ കാത്തിരിക്കുന്നു.
അതിനിടയിൽ ഭാവനയെ കാണുവാൻ രാജ് മേനോൻ എത്തുന്നു. മായയെ കാണാനാണ് താൻ വന്നതെന്നും കത്തുകളിലൂടെ അവളുടെ സൗഹൃദം താൻ വളരെയധികം ആസ്വദിച്ചുവെന്നും അയാൾ പറയുന്നു. ആ സമയം അവിടേക്ക് കടന്നു വരുന്ന മനോജ്, ഭാവന അവൾക്കു മാത്രം കാണുവാൻ കഴിയുന്ന ഒരു വ്യക്തിയുമായി സംസാരിക്കുന്നതായി മനസ്സിലാക്കുന്നു. അയാളുടെ സാന്നിധ്യം താൻ അറിയാതിരിക്കുവാനായി ഭാവന ശ്രമിക്കുന്നത് പോലെ മനോജിനു തോന്നുന്നു. മനോജ് ഈ കാര്യങ്ങൾ തന്റെ സുഹൃത്തായ വിദഗ്ദ്ധനോട് പങ്കു വയ്ക്കുന്നു. ഇനി അത്തരം ഒരു സന്ദർഭത്തിൽ ഭാവനയെ കണ്ടാൽ അയാൾ ആരെന്ന് ചോദ്യം ചെയ്യുവാൻ അദ്ദേഹം മനോജിനോട് പറയുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങുന്ന രാജൻ തനിക്ക് കത്തുകൾ അയക്കുന്ന മായയെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങുന്നു. മായയുമായി സംസാരിക്കുന്നതിനിടയിൽ, താൻ ചെയ്തത് തെറ്റാണെന്നും രാജിനോട് ഇനി ഒരിക്കലും താൻ കത്തുകൾ അയക്കില്ല എന്ന് പറയുവാൻ പോകുകയാണെന്ന് ഭാവന പറയുന്നു. അവൾ അപ്രകാരം എഴുതുന്ന കത്ത് രാജന് ലഭിക്കുന്നു. മായയെ കല്യാണം കഴിക്കുവാനായി ഒരു നല്ല ജീവിതം നയിക്കുവാൻ തയാറെടുത്തിരിക്കുന്ന രാജനെ ഇത് വല്ലാതെ അലോസരപ്പെടുത്തുന്നു.
മായയെ കണ്ടുപിടിക്കുവാൻ രാജൻ മനോജിന്റെ സഹായം തേടുന്നു. രാജനിൽ നിന്നും മായയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്ന മനോജിന് ആ കത്തുകൾ അയക്കുന്നത് ഭാവനയാണോ എന്ന് സംശയം തോന്നുന്നു. അവളുടെ മുറി പരിശോധിക്കുന്ന മനോജിനു അവൾ രാജ് മേനോനായി എഴുതിയ പല കത്തുകളും ലഭിക്കുന്നു. അടുത്ത് ദിവസം വീട്ടിലെത്തുന്ന മനോജ്, ഭാവന വീണ്ടും രാജ് മേനോനെന്ന അരൂപിയുമായി സംസാരിക്കുന്നത് കേൾക്കുന്നു. മനോജ് വന്നതറിഞ്ഞ് അവൾ അയാളെ ഒളിപ്പിക്കുവാൻ ശ്രമിക്കുന്നു. ഡോക്ടർ പറഞ്ഞതനുസരിച്ച് മനോജ് അവളെ ചോദ്യം ചെയ്യുന്നു. അവൾ ഒളിപ്പിച്ചിരിക്കുന്ന രാജിനെ കണ്ടെത്താൻ മനോജ് ശ്രമിക്കുമ്പോൾ അവൾ കുഴഞ്ഞു വീഴുന്നു. ഡോക്ടർ മനോജിനോട് അവളുടെ സങ്കൽപ്പത്തിലുള്ള രാജ് എന്ന കഥാപാത്രത്തെ ഉൾക്കൊള്ളുവാനും മനോജ് അയാളെ സുഹൃത്തായി കാണുന്നുവെന്ന് ഭാവനക്ക് ബോധ്യം വരുന്ന രീതിയിൽ പെരുമാറാനും പറയുന്നു. അതാണ് ഭാവനക്കുള്ള ചികിത്സ എന്ന് ഡോക്ടർ പറയുന്നത് മനോജ് അംഗീകരിക്കുന്നു. മായയെ അന്വേഷിച്ചു വരുന്ന രാജനെ മനോജ് അവളെ അന്വേഷിക്കുന്നതിൽ നിന്നും വിലക്കുന്നു. അവർ തമ്മിൽ കശപിശയുണ്ടാകുന്നു. മനോജിന്റെ ഭാര്യ തന്നെയാണ് മായ എന്ന് രാജന് സംശയം തോന്നുന്നു.
മനോജും ഭാവനയും പുറത്തേക്ക് പോകുമ്പോൾ അരൂപിയായ രാജിനെ വീണ്ടും കാണുന്നു. അയാളുമായി ഭക്ഷണം കഴിക്കാൻ അവർ പോകുന്നുവെങ്കിലും രാജൻ അവിടെ വന്ന് പ്രശ്നമുണ്ടാക്കുന്നു. പോലീസ് വന്ന് രാജനെ കൊണ്ടുപോകുന്നു. രാജിനെ സൂക്ഷിക്കണമെന്നും അയാളുടെ നോട്ടം ഭാവനയിലാകാമെന്നും മനോജ് ഭാവനയോട് പറയുന്നു. ഭാവന അതിനെ എതിർക്കുന്നു. അടുത്ത ദിവസം അവർ മനോജിന്റെ വീട്ടിലേക്ക് പോകുവാൻ തീരുമാനിക്കുന്നു. പോകുന്ന വഴിയിൽ ഭാവന രാജിനെ കാണുന്നു. അയാളെ അവർക്കൊപ്പം കൂട്ടാൻ അവൾ നിർബന്ധിക്കുന്നു. മനോജ് തന്റെ അച്ഛനെയും അമ്മയേയും കാര്യങ്ങൾ അറിയിച്ചിരുന്നുവെങ്കിലും അവിടെയെമ്പോൾ അരൂപിയായ രാജിനോട് അവൾ സംസാരിക്കുന്നത് കാണുമ്പോൾ അവർ അസ്വസ്ഥരാകുന്നു. രാജിനെ എല്ലാ സ്ഥലവും ചുറ്റിക്കാണിക്കനായി ഭാവന പോകുന്നു. അതിനിടയിൽ രാജ് ഭാവനയുടെ കൈകളിൽ കടന്നു പിടിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറുന്നു. രാത്രിയിൽ ഉറക്കത്തിനിടയിൽ രാജ് ഭാവനയുടെ മുറിയിൽ കടന്ന് അവളെ കടന്നു പിടിക്കുന്നു. അവൾ ബഹളം വയ്ക്കുന്നതോടെ അയാൾ പോകുന്നു. തിരികെ ഫ്ലാറ്റിൽ എത്തുന്ന അവർ തങ്ങളുടെ ഫ്ലാറ്റ് അലങ്കോലമായി ഇട്ടിരിക്കുന്നത് കാണുന്നു. രാജിന്റെ പേരിൽ അവിടെ ഒരു ഭീഷണി കത്ത് കാണുന്നു. മനോജ് തന്റെ ഓഫീസിലെ സ്റ്റാഫിനെ കൊണ്ട് മന:പൂർവ്വം സൃഷ്ടിച്ചതായിരുന്നു അത്.
ഫ്ലാറ്റ് തല്ലി തകർത്തത് രാജനാണെന്ന് മനോജ് പറഞ്ഞുവെന്നറിയുന്ന രാജൻ അവരുടെ ഫ്ലാറ്റിലെത്തി എല്ലാം അടിച്ചു തകർക്കുന്നു. രാജനിൽ രാജിനെ കാണുന്ന ഭാവന അയാളെ തലക്കടിച്ച് വീഴ്ത്തുന്നു. കുഴഞ്ഞു വീഴുന്ന ഭാവനയെ മനോജ് ഡോക്ടറിന്റെ അടുത്തെത്തിക്കുന്നു. ഭാവന തന്റെ ഭാവനയിൽ സൃഷ്ടിച്ച രാജിനെ സ്വയം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും അവളുടെ അസുഖം ഭേദമാകുമെന്നും ഡോക്ടർ പറയുന്നു. തിരിച്ച് ഫ്ലാറ്റിൽ എത്തുന്ന ഭാവന, മായയെ കാണുവാനായി പോകുന്നു. മായയുടെ ഫ്ലാറ്റിൽ എത്തുന്ന ഭാവന അവളെ കാണാതെ കുഴയുന്നു. ഭാവനയുടെ ഡയറിയിൽ നിന്നും മായയുടെ മരണത്തെ കുറിച്ചുള്ള പത്രവാർത്ത കാണുന്ന മനോജ്, ഭാവനയെ അന്വേഷിച്ച് എത്തുമ്പോൾ കാണുന്നത് ഫ്ലാറ്റിനു മുകളിൽ നിൽക്കുന്ന ഭാവനയെയാണ്. മായ അവളോട് സംസാരിക്കുന്നതായി അവൾക്ക് തോന്നിയതാണെന്ന് അവൾക്ക് മനസിലാക്കുന്നു. പതിയെ അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. അവർക്ക് ഇരട്ടക്കുട്ടികൾ ജനിക്കുന്നു. അവരുടെ ജീവിത്തതിലേക്ക് സന്തോഷം നിറഞ്ഞ ദിനങ്ങൾ മടങ്ങി വരുന്നു.
സിബിമലയില്‍ സംവിധാനം ചെയ്ത കുടുംബചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജയറാമും പ്രിയാമണിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന് ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ കെ ഗിരീഷ് കുമാറിന്റെതാണ്.
- 925 views