Director | Year | |
---|---|---|
ആദം ജോൺ | ജിനു എബ്രഹാം | 2017 |
ജിനു എബ്രഹാം
Director | Year | |
---|---|---|
ആദം ജോൺ | ജിനു എബ്രഹാം | 2017 |
ജിനു എബ്രഹാം
Director | Year | |
---|---|---|
ആദം ജോൺ | ജിനു എബ്രഹാം | 2017 |
ജിനു എബ്രഹാം
Director | Year | |
---|---|---|
മത്സരം | അനിൽ സി മേനോൻ | 2003 |
ബെൻ ജോൺസൺ | അനിൽ സി മേനോൻ | 2005 |
രാഷ്ട്രം | അനിൽ സി മേനോൻ | 2006 |
കലക്ടർ | അനിൽ സി മേനോൻ | 2011 |
ലണ്ടൻ ബ്രിഡ്ജ് | അനിൽ സി മേനോൻ | 2014 |
അനിൽ സി മേനോൻ
പണമാണ് എല്ലാത്തിനും മീതെയെന്ന് വിശ്വസിക്കുന്ന ഒരു മലയാളി വ്യവസായിയുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും അയാളുടെ പ്രണയവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
പതിമൂന്നു വർഷം മുൻപ് ഒരു സ്റ്റുഡന്റ് വിസയിലൂടെ ലണ്ടൻ നഗരത്തിലെത്തിയ വിജയ് (പൃഥീരാജ്) എന്ന യുവാവ് പഠനത്തിനൊപ്പം പല ജോലികൾ ചെയ്തും ഏറെ അദ്ധ്വാനിച്ചും നഗരത്തിൽ സ്വന്തമായൊരു ബിസിനസ്സ് ശൃംഖല ഉണ്ടാക്കിയെടുക്കുന്നു. പത്തോളം കോർണർ ഷോപ്പുകളുടേയും ഒരു മണി ലെന്റിങ്ങ് ഷോപ്പിന്റേയും ഉടമയാണ് ഇന്ന് വിജയ് എന്ന യുവാവ്. ഇതിനിടയിൽ പവിത്ര, മരിയ എന്ന രണ്ടു പെൺകുട്ടികൾ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പലപ്പോഴായി അയാളുടെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ പെൺകുട്ടികളായിരുന്നു അവർ.
പണമാണ് എല്ലാത്തിനും മീതെയെന്ന് വിശ്വസിക്കുന്ന ഒരു മലയാളി വ്യവസായിയുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും അയാളുടെ പ്രണയവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
പതിമൂന്നു വർഷം മുൻപ് ഒരു സ്റ്റുഡന്റ് വിസയിലൂടെ ലണ്ടൻ നഗരത്തിലെത്തിയ വിജയ് (പൃഥീരാജ്) എന്ന യുവാവ് പഠനത്തിനൊപ്പം പല ജോലികൾ ചെയ്തും ഏറെ അദ്ധ്വാനിച്ചും നഗരത്തിൽ സ്വന്തമായൊരു ബിസിനസ്സ് ശൃംഖല ഉണ്ടാക്കിയെടുക്കുന്നു. പത്തോളം കോർണർ ഷോപ്പുകളുടേയും ഒരു മണി ലെന്റിങ്ങ് ഷോപ്പിന്റേയും ഉടമയാണ് ഇന്ന് വിജയ് എന്ന യുവാവ്. ഇതിനിടയിൽ പവിത്ര, മരിയ എന്ന രണ്ടു പെൺകുട്ടികൾ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പലപ്പോഴായി അയാളുടെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ പെൺകുട്ടികളായിരുന്നു അവർ.
- പൂർണമായും ലണ്ടനിലും സ്കോട്ട്ലാൻഡിലും ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രമാണ് ലണ്ടൻ ബ്രിഡ്ജ്.
- ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായി രാഹുൽ രാജിനെ തീരുമാനിച്ചിരുന്നെങ്കിലും രാഹുൽ രാജിന്റെ സമയക്കുറവുമൂലം പിന്നീട് ശ്രീവൽസൻ ജെ മേനോനെയും സംഗീതസംവിധായകനായി കരാർ ചെയ്തു പ്രധാന തീം മ്യൂസിക്കും രണ്ടു പാട്ടുകളും രാഹുൽ രാജും മറ്റു രണ്ടു പാട്ടുകൾ ശ്രീവത്സൻ ജെ മേനോനും കൈകാര്യം ചെയ്തു.
- ചിത്രത്തിലെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത് ഹോളിവുഡ് സിനിമകളിൽ സ്റ്റണ്ട് കൈകാര്യം ചെയ്യുന്ന പീറ്റർ പെഡ്രേറോ ആണു.
വർഷങ്ങൾക്ക് മുൻപ് സ്റ്റുഡന്റ് വിസയിൽ ലണ്ടനിലെത്തിയ വിജയ് ദാസ് (പൃഥീരാജ്) എന്ന ചെറുപ്പക്കാരന്റെ ലണ്ടനിലെ ആദ്യ കാലങ്ങൾ അത്ര സുഖകരമായിരുന്നില്ല. പല ജോലികൾ ചെയ്യുന്നതിനിടയിൽ ഒരു ദിവസം അഡ്വ. ഫ്രാൻസിസ് താഴത്തിലിനെ (മുകേഷ്) പരിചയപ്പെട്ടത് വിജയ് ക്ക് വഴിത്തിരിവായി. ഫ്രാൻസിസിന്റെ സഹായത്തോടെ നഗരത്തിൽ നഷ്ടത്തിൽ ഓടിക്കൊൺറ്റിരുന്ന ഒരു കോർണർ ഷോപ്പ് വാടകക്ക് എടുത്ത് നടത്തുന്നു. അത് വിജയമായതോടെ വിജയ് പിന്നീട് പല ഷോപ്പുകൾ നടത്തി. കൂടാതെ ഒരു മണി ലെന്റിങ്ങ് എന്റർപ്രൈസസ് കൂടി തുടങ്ങുന്നു.അതിലൂടെ വിജയ് ദാസ് വലിയൊരു ബിസിനസ്സ് മാൻ ആകുന്നു.
ഒരു ദിവസം ലണ്ടനിലെ വലിയൊരു ബിസിനസ്സ് ടൈക്കൂണായ സി എസ് നമ്പ്യാർ(പ്രതാപ് പോത്തൻ), വിജയ് ദാസിനെ കാണണമെന്ന് ഫ്രാൻസിസ് വഴി അറിയിക്കുന്നു. അതു പ്രകാരം സി എസ് നമ്പ്യാരെ കാണാൻ ഹോട്ടലിലെത്തുന്നു. വിജയ് ദാസിനെ മുഴുവൻ വിവരങ്ങളും അറിയാവുന്ന നമ്പ്യാർ പഴയ ദ്വേഷ്യമെല്ലാം മറന്ന് വിജയ് ദാസിനോട് ഒരു കാര്യം ആവശ്യപ്പെടുന്നു. അത് വിജയിനെ ഞെട്ടിക്കുന്നതായിരുന്നു. വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിനുടമയായ നമ്പ്യർക്ക് അതെല്ലാം നോക്കി നടത്തുന്നതിനു ബിസിനസ്സ് താല്പര്യമുള്ള ഒരു മരുമകനെയായിരുന്നു ആവശ്യം കാരണം ഭാര്യയും മകനും നഷ്ടപ്പെട്ട അയാൾക്ക് ഒരേയൊരു മകൾ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പവിത്ര (ജെനീലിയ) എന്നാൽ ബിസിനസ്സിനോട് താല്പര്യമില്ലാത്ത, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന യുവതിയായിരുന്നു. അത് നമ്പ്യാരെ വിഷമിപ്പിച്ചു. അതായിരുന്നു നമ്പ്യാർ വിജയ് ദാസിനോട് ആ ആവശ്യം ഉന്നയിക്കാൻ കാരണം.
പണത്തിനോട് ആർത്തിയുള്ള വിജയ് ദാസ് പവിത്രയെ പ്രണയിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ വളരെ ബുദ്ധിമതിയായ പവിത്ര വിജയ് ദാസിന്റെ പ്രണയക്കുരുക്കിൽ അകപ്പെട്ടില്ല മാത്രമല്ല തന്റെ ബുദ്ധികൊണ്ട് വിജയിനെ വട്ടം ചുറ്റിക്കുക കൂടി ചെയ്തു. തന്റെ ചാരിറ്റിയിലേക്ക് വിജയിനെക്കൊണ്ട് സംഭാവന ചെയ്യിച്ചു. എന്നൽ വിജയിയുടെ പ്രണയ-വിവാഹഭ്യർത്ഥനയോട് പവിത്രആനുകൂലമല്ലായിരുന്നു. മറുപടി പറയൻ കുറച്ച് ദിവ്സങ്ങൾ വേണമെന്ന് അവൾ വിജയിയോട് ആവശ്യപ്പെട്ടു. ആദ്യ ദിവസം പവിത്രയെ കണ്ട് കാറിൽ മടങ്ങി വരവേ പവിത്രയുമായി ഫോണിൽ സംസാരിച്ചു വരവേ വിജയിയുടെ കാർ റോഡിൽ വെച്ച് ഒരു പെൺകുട്ടിയുമായി ആക്സിഡന്റിൽ ആകുന്നു. വണ്ടിയിടിച്ച് റോഡിൽ ബോധം മറഞ്ഞു വീണ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ വിജയ് തീരുമാനിച്ചെങ്കിലും പവിത്രയുടെ നിർബന്ധം മൂലം വിജയ് ആ പെൺകുട്ടിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നു. അവളുടെ ഫോണിൽ വന്ന കോളിൽ നിന്ന് ആ പെൺകുട്ടിയുടെ ബന്ധുക്കളെ വിജയ് പരിചയപ്പെടുകയും വിശദവിവരങ്ങളും അറിയുന്നു.
ആക്സിഡന്റായത് മെറിൻ എന്ന പെൺകുട്ടിയാണെന്നും അവൾ നാട്ടിൽ നിന്നു അന്നേ ദിവസം ലണ്ടനിലെത്തിയതേയുള്ളതെന്നും വിജയ് അവരുടെ ഗ്രേസിചേച്ചിയിൽ(ലെന) നിന്നും അറിയുന്നു. ആക്സിഡന്റിൽ മെറിന്റെ വലതു കൈക്ക് പരിക്കു പറ്റി കുറച്ചു നാൾ വിശ്രമത്തിലാകേണ്ടിവരുന്നു. മെറിനെ ശുശ്രൂഷിക്കാൻ വിജയ് സമയം കണ്ടെത്തുന്നു. അത് അവരിൽ നല്ലൊരു അടുപ്പം ഉണ്ടാക്കുന്നു. ദിവസങ്ങൾക്ക് ശേഷം പവിത്ര തന്റെ അനുകൂലമായ തീരുമാനം വിജയിയെ അറിയിക്കുന്നു. പവിത്രയുടെ അഭിപ്രായം കേട്ട വിജയ് ഒരു ആശയക്കുഴപ്പത്തിൽ ആകുന്നു.
പവിത്ര വിജയിയെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നതോടെ തന്റെ ബിസിനസ്സിന്റെ ഒരു ഭാഗം നമ്പ്യാർ വിജയിക്ക് സമ്മാനമായി നൽകുവാൻ തീരുമാനിക്കുന്നു. അതിനോടകം മെറിനോട് അടുത്തു കഴിഞ്ഞിരുന്ന വിജയിക്ക് അത് സ്വീകരിക്കുവാൻ കഴിയില്ല എന്ന് ഫ്രാൻസിസിനോട് അവൻ പറയുന്നു. എന്നാൽ നമ്പ്യാരെ പിണക്കിയാൽ പിന്നെ അവനു ലണ്ടനിൽ ജീവിക്കാൻ കഴിയില്ല എന്ന് പറയുന്ന ഫ്രാൻസിസ് അവനെ കൊണ്ട് അത് വാങ്ങിപ്പിക്കുന്നു. ഫ്രാൻസിസിന്റെ നിർബന്ധത്തിനു വഴങ്ങി വിജയ് ഒരു വലിയ തുകയുടെ ചെക്ക് മെറിന് നൽകുന്നു. മെറിൻ അത് തിരസ്കരിക്കുന്നു. അവരുടെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നും അതിനു മുന്നേ അവൾ നാട്ടിലേക്ക് മടങ്ങുമെന്നും വിജയിയോട് അവൾ പറയുന്നു. പോകുന്നതിനു മുന്നേ ലണ്ടൻ മുഴുവൻ അവളെ ചുറ്റിക്കാണിക്കാൻ അവൾ അവനോട് അവശ്യപ്പെടുന്നു. പവിത്രയും വിജയിയും ചേർന്ന് അവളെ അവിടെയെല്ലാം ചുറ്റി കാണിക്കുന്നു. അവൾ നാട്ടിലേക്ക് മടങ്ങുന്നു. അവരുടെ കല്യാണത്തിനു രണ്ടു ദിവസം മുന്നേ ഗ്രേസി വിജയിയെ വിളിച്ച് മെറിൻ ഇത് വരെ വീട്ടിൽ എത്തിയിട്ടില്ല എന്ന് പറയുന്നു. അവളെ അന്വേഷിച്ച് പോകുവാൻ വിജയ് തീരുമാനിക്കുന്നു. കല്യാണം മുടങ്ങുമെന്നറിയുന്ന നമ്പ്യാർ അവനെ വന്നു കാണുകയും സ്വത്തിന്റെ പാതി ഓഫർ ചെയ്യുകയും ചെയ്യുന്നു. അവൻ തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന വിജയിയെ നമ്പ്യാരുടെ ആളുകൾ ബലമായി അയാളുടെ അരികിൽ എത്തിക്കുന്നു. അവനു സമ്മാനമായി ലഭിച്ച സ്വത്തിന്റെ ഒരു വിഹിതം അവൻ തിരികെ നൽകുന്നു. പവിത്രയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ അവനെ പോകുവാൻ അനുവദിക്കുന്നു. അവൻ നാട്ടിലെത്തുന്നു. ഫ്രാൻസിസ് അവനെ വിളിച്ച് പവിത്ര അവനോട് മെറിന്റെ വീട്ടിലേക്ക് പോകുവാനായി പറഞ്ഞതായി പറയുന്നു. അവിടെ എത്തുന്ന വിജയ് കാണുന്നത് മെറിന്റെ വീട് ജപ്തി ചെയ്യപ്പെടുന്നതാണ്. പവിത്ര അവനെ വിളിച്ച് മെറിനെ അവനിഷ്ടമാണെന്ന് അറിഞ്ഞു കൊണ്ടാണ് താൻ ഇങ്ങനെ ഒരു നാടകം കളിച്ചതെന്ന് പറയുന്നു. വിജയിയും മെറിനും ഒന്നിക്കുന്നു.
- 1367 views