പകൽകിനാവ്

റിലീസ് തിയ്യതി
പരസ്യം
Pakal Kinavu
1966
നിശ്ചലഛായാഗ്രഹണം
അനുബന്ധ വർത്തമാനം
  • വില്ലനും നായകനുമായി ഒരേസമയം സത്യൻ തിളങ്ങിയ സിനിമയാണിത്.
  • “കേശാദിപാദം തൊഴുന്നേൻ’ എന്ന എക്കാലത്തേയും ഹിറ്റ് പാട്ട് സമ്മാനിച്ച് ചിദംബരനാഥ് മലയാളസിനിമയിൽ സ്വന്തം ഇടം നേടി.
കഥാസംഗ്രഹം

പണക്കാരനായ ബാബു ബാംഗളൂരിൽ ഒറ്റയാനായി ജീവിതം കൊണ്ടാടുകയാണ്. സ്ത്രീകളെ വളച്ചെടുക്കുന്നതിൽ വിരുതനാണ് ബാബു. സുഹൃത്തായ ചന്ദ്രൻ വഴിയാണ് മാലതിയെ പരിചയപ്പെടുന്നത്. ചന്ദ്രൻ മാലതിയെ പ്രണയിക്കുന്നുണ്ടെങ്കിലും ബാബുവിന്റെ വലയിൽ വീഴാനാണ് അവൾക്ക് ദുര്യോഗം. ചന്ദ്രന്റെ അദ്ധ്യാപകനായ മാസ്റ്ററുടെ മകളാണ് മാലതി. അവൾക്ക് ബാബു ഒരു ഉദ്യോഗം തരപ്പെടുത്തിക്കൊടുത്തത് ദുഷ്ടലാക്കോടെ ആണെന്ന് ചന്ദ്രനറിയാം. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ബാബു അവളെ തള്ളിപ്പറഞ്ഞു, ചന്ദ്രൻ അവളെ ആശുപത്രിയിലാക്കി. കുഞ്ഞിനെ പ്രസവിച്ചതോടെ മാലതി മരിയ്ക്കുകയാണുണ്ടായത്. ചന്ദ്രൻ കൊടുത്ത വിവരം അനുസരിച്ച് മാസ്റ്ററും മാലതിയുടെ അനുജത്തി ശാരദയും ബാം ഗ്ലൂരിലെത്തി കുഞ്ഞിനേയും കൊണ്ട് നാട്ടിലേക്ക് പോയി. പാൽക്കാരിപ്പെൺകുട്ടി ലക്ഷ്മിയെ കടന്നു പിടിയ്ക്കാൻ ശ്രമിച്ച ബാബുവിനെ തല്ലേണ്ടി വന്നു ചന്ദ്രന്. മാലതി മരിച്ച വിവരം അറിഞ്ഞ് ബാബുവിനു സ്വൽ‌പ്പം പശ്ച്ചാത്താപവും വന്നു ഭവിച്ചു. നാട്ടിൽ‌പ്പോയി കല്യാണം കഴിച്ച് സ്വൈരജീവിതം തുടങ്ങാനാണ് ബാബു തീരുമാനിച്ചത്. വയനാട്ടിൽ ഒരു ഗ്രാമത്തിലെത്തിയ അയാൾ തങ്കമണി എന്നൊരു കുഞ്ഞുമായി അടുപ്പത്തിലാവുകയും അവളുടെ ചേച്ചി ശാരദയെ പരിചയപ്പെടുകയും ചെയ്തു. താമസിയാതെ ശാരദയുമായി വിവാഹവും നടന്നു. പക്ഷേ തങ്കമണി ശാരദയുമായി വിട്ടുമാറാത്തതിനാൽ ബാബു അതീവാസ്വസ്ഥനായി. ശാരദയുടെ അവിവാഹിത ബന്ധത്തിലെ കുട്ടി ആയിരിക്കാമെന്ന് വരെ അയാൾ ആരോപിച്ചു. മാസ്റ്ററും ശാരദയും മാലതിയുടെ കഥ അയാൾക്ക് പറഞ്ഞുകൊടുത്തു. തന്റെ സ്വന്തം കുഞ്ഞാണത് എന്നറിഞ്ഞ ബാബു  പശ്ച്ചാപവിവശനായി നിലകൊണ്ടു.

റിലീസ് തിയ്യതി