ലതാ രാജു

Submitted by Sandhya on Tue, 02/24/2009 - 12:10
Name in English
Latha Raju
Alias
ബേബി ലത

പ്രശസ്തയായ ശാന്താ പി നായരുടെയും സാഹിത്യകാരനായ കെ പത്മനാഭൻ നായരുടെയും ഏകമകളായ ലതാരാജൂ, പാരമ്പര്യവാസനയെത്തുടർന്ന്, 8 ആം വയസ്സു മുതൽ കുട്ടികൾക്കായി സിനിമയിൽ പാടിത്തുടങ്ങി. പി ഭാസ്കരന്റെ രചിച്ച്, എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ , 1962ൽ പുറത്തിറങ്ങിയ ‘സ്നേഹദീപം’ എന്ന ചിത്രത്തിലെ ‘ഒന്നാം തരം ബലൂൺ തരാം’ എന്ന ഗാനത്തോടെയാണ് സിനിമയിൽ പാടിത്തുടങ്ങിയത്. പിന്നീട് പലഭാഷകളിലും പല സംഗീതസംവിധായകർക്കുവേണ്ടീയും പാടിയ ‍അവർ, ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി ജോലിനോക്കി. ലതാരാജു പാടിയ  ‘വാ മമ്മീ വാ..’, ‘പാപ്പി അപ്പച്ചാ’ എന്ന ഗാനങ്ങൾ മലയാളികൾ മറക്കില്ല. സംഗീത സംവിധായകനും ഗായകനുമായ ജെ എം രാജു ആണ് ഭർത്താവ്, തമിഴ് സിനിമായിൽ പ്രശസ്തനായ പിന്നണി ഗായകൻ ആലാപ് രാജു മകനാണ്.