നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ എല്ലാം തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, "ലത വൈക്കം" എന്ന തൂലികാ നാമത്തിൽ രാഗിണി എന്ന ചിത്രത്തിൽ ഗാനരചന നടത്തി.
1928ല്‍ ജനിച്ചു, കേരളഭൂഷണം, മലയാള മനോരമ, പൗരപ്രഭ, കേരളം, ജനയുഗം എന്നിവയില്‍ പ്രവര്‍ത്തിച്ചു. ചിത്രകാര്‍ത്തികയുടെ പത്രാധിപരും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്നു. നിരവധി നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമാണ്( ജാതുഗൃഹം എന്ന നാടകത്തിനാണ് മികച്ച കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് )
വൈക്കം ചന്ദ്രശേഖരൻ നായർ ലത വൈക്കം, വത്സല എം എ, ഫിലോമിന മാത്യു, മിസിസ് മായാവതി, വി പ്രതാപചന്ദ്രൻ എം.എസ്സി (ഈ പേരിലാണു കാമസൂത്രം മൊഴിമാറ്റം ചെയ്തത്) കേണൽ പ്രസാദ്, സാത്യകി, ശ്രീകാന്ത് വർമ എന്നീ വ്യത്യസ്ത തൂലികാനാമങ്ങളിൽ വൈക്കം രചന നടത്തിയിരുന്നു. കേണൽ പ്രസാദ് എന്ന പേരിൽ പതിമൂന്നോളം അപസർപ്പക നോവലുകളുമെഴുതിയിട്ടുണ്ട്.
അവലംബം : നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്