വർഗ്ഗം

varggam movie poster

U
റിലീസ് തിയ്യതി
Vargam
2006
വസ്ത്രാലങ്കാരം
ഓഡിയോഗ്രാഫി
ടൈറ്റിൽ ഗ്രാഫിക്സ്
വിതരണം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
കാസറ്റ്സ് & സീഡീസ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വാതിൽപ്പുറ ചിത്രീകരണം
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

സോളമൻ ജോസഫ്, സബ് ഇൻസ്പെക്ടർ. ജോലിക്ക് കയറിയിട്ട് അധിക കാലമായില്ലെങ്കിലും കൈക്കൂലിക്ക് പേരു കേട്ടയാൾ. ആരേയും കൂസലില്ലാത്ത പ്രകൃതം. സോളമൻ രാജാക്കാട് സ്റ്റേഷനിൽ ഇരിക്കുന്ന സമയം അവിടുത്തെ ഒരു വനം കൊള്ളക്കാരനായ വാവഛനുമായി സൌഹൃദത്തിലാവുന്നു. അയാൾക്ക് വേണ്ടി പലതു കണ്ണടക്കുന്ന സോളമൻ പക്ഷേ വാവച്ചന്റെ പ്രധാന എതിരാളി ഉമ്മച്ചന്റെ അനിയൻ ഡെന്നിസുമായി കോർക്കുന്നു. ഉമ്മച്ചന്റെ രാഷ്ട്രീയത്തിലുള്ള സ്വാധീനം വച്ച് സോളമനെ വിരട്ടാൻ ഡെന്നീസ് ശ്രമിക്കുന്നു. ഒരിക്കൽ അവർ തമ്മിലുരസിയപ്പോൾ, പരസ്യമായി മാപ്പ് പറയാൻ ഡെന്നീസ് സോളമനോട് ആവശ്യപ്പെടുന്നു. അയാൾ ഡെന്നീസിനേയും കൂട്ടരെയും ലോക്കപ്പിലടയ്ക്കുന്നു. ഉമ്മച്ചൻ തന്റെ സ്വാധീനം ഉപയോഗിച്ചു് അവരെ പുറത്തിറക്കുന്നു. അടുത്ത ദിവസം തന്നെ, ഡെന്നീസും കൂട്ടരും നാട്ടിലെ ഒരു വേശ്യയുടെ ഒപ്പമുണ്ടെന്നറിയുന്ന സോളമൻ, അവരെ അറസ്റ്റ് ചെയ്യുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി നിൽകുന്ന ഉമ്മച്ചൻ, അവരെ രക്ഷിക്കാനായി സോളമനെ സമീപിക്കുന്നു. എന്നാൽ താൻ ആവശ്യപ്പെടുന്ന പണം നൽകാതെ ഡെന്നീസിനേയും കൂട്ടരെയും വിട്ടയക്കില്ല എന്ന് സോളമൻ പറയുന്നു. ഉമ്മച്ചൻ അയാൾക്ക് പണം വാഗ്ദ്ദാനം ചെയ്യുന്നു. എന്നാൽ പണം കൊടുക്കുന്ന സമയത്ത് സോളമനെ ആന്റി കറപ്ഷൻ ഡിപ്പാർട്ട്മെന്റിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുവാൻ ഉമ്മച്ചൻ ശ്രമിക്കുന്നുവെങ്കിലും, സോളമൻ സമർത്ഥമായി രക്ഷപ്പെടുന്നു. പോലീസ് ഓഫീസർക്ക് കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പേരിൽ ഉമ്മച്ചനെ അറസ്റ്റ് ചെയ്യുന്നു. സോളമനെ കാണുവാൻ അവന്റെ രക്ഷകർത്താവ് കൂടിയായ ഫാദർ പാലത്തിങ്കൽ എത്തുന്നു. ഏതോ ഒരു അനാഥ കുട്ടിയുടെ ചികിസ്തക്കായി പണം ആവശ്യപ്പെട്ടാണു അദ്ദേഹം വരുന്നത്. ആദ്യം മടിക്കുന്നുവെങ്കിലും സോളമൻ ഫാദറിനു പണം നൽകുന്നു. അതിനിടയിൽ ജാമ്യത്തിലിറങ്ങുന്ന ഡെനീസും കൂട്ടരും സോളമനെ ആക്രമിക്കുന്നു. ടെന്നീസിനെ കീഴടക്കി സ്റ്റേഷനിൽ കൊണ്ടുവരുന്ന സോളമൻ, മറ്റു പോലീസുകാർക്കൊപ്പം അയാളെ മർദ്ദിക്കുന്നു. അതിനിടയിൽ ഡെന്നീസ് കൊല്ലപ്പെടുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ സോളമൻ ഡെന്നീസിന്റെ ശവം മറവ് ചെയ്യുന്നു. ഡെന്നീസിനെ കാണാതാകുന്നതോടെ സംശയം സോളമന് നേരെ തിരിയുന്നു. തെളിവുകൾ ഒന്നുമില്ലാതിരുന്നതിനാൽ അയാൾക്കെതിരെയുള്ള നടപടികൾ ഒരു പണിഷ്മെന്റ് ട്രാൻസ്ഫരിൽ ഒതുങ്ങി.

സോളമൻ പുതിയതായി ചെന്നെത്തുന്നത് കേരളത്തിന്റെ വടക്കുള്ള ബദിയടുക്കയിലാണ്. അവിടം ഭരിച്ചിരുന്നത് അബൂബക്കർ ഹാജിയും മകനും കൂടിയാണ്. നാട്ടിലെ പ്രമാണിയായിരുന്ന വലിയ വീട്ടിൽ ബാപ്പൂട്ടിയെ ചതിച്ച് സ്വത്തും ബിസിനസ്സും സ്വന്തമാക്കിയതായിരുന്നു അബൂബക്കർ ഹാജി. ബപ്പൂടിയുടെ ഭാര്യയും മകൾ നാദിയയും അവരുടെ വീട്ടിൽ നിന്ന് തന്നെ കുടിയിറക്കപ്പെടും എന്ന അവസ്ഥയിലായിരുന്നു. അബൂബക്കർ ഹാജി അവരെ സഹായിക്കാൻ വിസമ്മതിക്കുന്നു. സോളമൻ വാടകയ്ക്ക് താമസിച്ചിരുന്നത് നാദിയയുടെ വീടിനു സമീപമായിരുന്നു. അതിനിടയിൽ നാദിയയെ അപമാനിക്കാൻ ശ്രമിച്ച ഹാജിയുടെ മകനെതിരെ അവൾ സോളമന് പരാതി നൽകുന്നു. ഹാജിയുടെ കയ്യിൽ നിന്നും പണം തട്ടാനുള്ള അവസരമായി കണ്ട്, സോളമൻ ഹാജിയുടെ മകനെ സഹായിക്കാം എന്നേൽക്കുന്നു. സമർത്ഥമായി അവർ ഒരുക്കിയ കെണിയിൽ നാദിയ വീഴുന്നു. എന്നാൽ താൻ പ്രതീക്ഷിച്ചതിലും വലിയ കുരുക്കാണ്‌ ഹാജിയുടെ മകൻ നാദിയക്കായി ഒരുക്കിയത് എന്ന് കാണുമ്പോൾ സോളമൻ അവളെ രക്ഷപ്പെടുത്തുന്നു. മറ്റൊരാവസരത്തിൽ നാദിയയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്ന ഹാജിയുടെ മകനെ സോളമൻ തടയുന്നു അതോടെ അവർ ശത്രുതയിലാവുന്നു. അതേ സമയത്താണു ഡെന്നീസിന്റെ ശവം മറവ് ചെയ്യുവാൻ സോളമനെ സഹായിച്ച കോണ്‍സ്റ്റബിൾ അയാളെ കാണാൻ എത്തുന്നത്. തന്റെ മകളുടെ കല്യാണത്തിനു പണം നൽകണമെന്നും, ഉമ്മച്ചൻ ഡെന്നീസിനെ കുറിച്ചുള്ള കാര്യങ്ങൾ പുറത്ത് പറയുവാൻ നിർബന്ധിക്കുന്നുവെന്നും പറഞ്ഞായിരുന്നു അയാൾ എത്തിയത്. പണം എത്തിക്കാം എന്ന് പറഞ്ഞ് സോളമൻ അയാളെ മറക്കുന്നു. പണത്തിനായി സോളമൻ ഹാജിയുടെ ഓഫീസിൽ എത്തുന്നു. അവിടെയുണ്ടായിരുന്ന ഹാജിയുടെ മകൻ അയാളെ അപമാനിച്ച് വിടുന്നു. ഹാജിക്കായി ചില കള്ളക്കടത്ത് സാധനങ്ങളുമായി വരുന്ന ഒരു ലോറി സോളമൻ പിടിക്കുന്നു. താൻ ആവശ്യപ്പെടുന്ന പണം നൽകിയാലേ ലോറി വിട്ടു നൽകൂ എന്ന് സോളമൻ ഹാജിയോട് പറയുന്നു. ഹാജി അത് സമ്മതിക്കുകയും തന്റെ വീട്ടിൽ വച്ച് സോളമന് പണം നൽകുകയും ചെയ്യുന്നു. എന്നാൽ പണവുമായി മടങ്ങുന്ന വഴിയിൽ ഹാജിയുടെ ക്വട്ടേഷൻ സംഘം സോളമനെ ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച് പണം തട്ടിയെടുക്കുന്നു. സാരമായി പരിക്കേൽക്കുന്ന അയാൾ അവധിയിൽ പ്രവേശിക്കുന്നു. തനിക്കുണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ സോളമനെ വെറുത്തിരുന്ന നാദിയയുടെ മുന്നിലേക്ക് ഫാദർ പാലത്തിങ്കൽ എത്തുന്നു. നാദിയ പഠിപ്പിച്ചിരുന്ന സ്കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ ഹൃദയ ചികിത്സക്കായി പണം നൽകിയത് സോളമനാണെന്ന് ഫാദർ നാദിയയോട് പറയുന്നു. അതോടെ നാദിയ സോളമനുമായി സൗഹൃദത്തിലാവുന്നു. തിരിച്ച് ജോലിക്ക് കയറുന്ന സോളമൻ പുതിയ ഒരു മനുഷ്യനായി മാറുന്നു. നാദിയയെയും അമ്മയേയും അവരുടെ വീട്ടിൽ നിന്നും ഇറക്കി വിടാനുള്ള പദ്ധതികൾ ഹാജിയുടെ മകൻ ആവിഷ്കരിക്കുന്നു. പോകാനൊരു സ്ഥലം ഇല്ലാത്ത അവരുടെ മുന്നിൽ, നാദിയയെ താൻ വിവാഹം കഴിക്കാം എന്ന് സോളമൻ പറയുന്നു. അവരുടെ വിവാഹത്തിന്റെ അന്ന് രാവിലെ നാദിയയെ കാണാതാവുന്നു. 

കഥാവസാനം എന്തു സംഭവിച്ചു?

ഹാജിയുടെ മകനറിയാതെ നാദിയക്ക് ഒന്നും സംഭവിക്കില്ല എന്നറിയാവുന്ന സോളമൻ അയാളുമായി ഏറ്റുമുട്ടുന്നു. ഒടുവിൽ ഉമ്മച്ചനാണ് നാദിയയെ കൊണ്ടു പോയതെന്ന് ഹാജിയുടെ മകൻ പറയുന്നു. വാവച്ചനെ വിളിച്ച്, സോളമൻ ഉമ്മച്ചന്റെ മലബാറിലെ സങ്കേതങ്ങൾ മനസ്സിലാക്കുന്നു. അവിടെയെത്തുന്ന സോളമനെ കാത്ത് ഉമ്മച്ചൻ നിൽക്കുന്നുണ്ടായിരുന്നു. ദേഹമാസകലം കരിമരുന്ന് കെട്ടി വച്ച് നാദിയയെ ബന്ദിയാക്കി നിർത്തിയിരുന്ന ഉമ്മച്ചൻ, അവളെ മോചിപ്പിക്കുവാനായി സോളമനോട് ഡെന്നീസിന്റെ കൊലപാതക രഹസ്യം പരസ്യമായി തുറന്ന് പറയണം എന്നാവശ്യപ്പെടുന്നു. സോളമൻ അത് സമ്മതിക്കുന്നെവെങ്കിലും ഉമ്മച്ചനും കൂട്ടരും അയാളെ തല്ലി അവശനാകുന്നു. അതേ സമയം അവിടെ എത്തുന്ന വാവച്ചൻ നാദിയയെ രക്ഷിക്കുന്നു. എന്നാൽ അവളുടെ ദേഹത്തുണ്ടായിരുന്ന കരിമരുന്ന് സംഘട്ടനത്തിനിടയിൽ പൊട്ടിതെറിക്കുന്നു. നാദിയ മരിച്ചു എന്ന് കരുതി സോളമൻ, ഉമ്മച്ചനെ കൊല്ലുന്നു. അവിടെ നിന്ന് പോകാൻ തുടങ്ങുന്ന സോളമന്റെ മുന്നിലേക്ക് വാവച്ചൻ നാദിയയുമായി കടന്നു വരുന്നു. 

റീ-റെക്കോഡിങ്
റിലീസ് തിയ്യതി

varggam movie poster

പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം