റാസി മുഹമ്മദ്‌

Submitted by Achinthya on Fri, 11/16/2012 - 11:11
Name in English
Razi
Alias
റാസി

തിരുവനന്തപുരം സ്വദേശി. 1999ൽ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്കോടെ ഡിപ്ലോമ കരസ്ഥമാക്കി. സിനിക് ഡിസൈനിലായിരുന്നു സ്പെഷ്യലൈസേഷൻ. അതിനു മുമ്പ് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ബിരുദവും ബറോഡ എം എസ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ഉത്തര, ഉത്തമൻ, പകൽപ്പൂരം, സീതാകല്യാണം തുടങ്ങിയ മലയാള സിനിമകളുടെ കലാസംവിധാനം നിർവ്വഹിച്ചിരുന്നു. പല മെഗാ ചലച്ചിത്ര അവാർഡ് നൈറ്റുകളുടേയും കലാ സംവിധായകനായും പ്രവർത്തിച്ചു. കേരള ചലച്ചിത്രമേളയുടെ മൂന്നോളം പതിപ്പുകൾക്ക് റാസിയായിരുന്നു ഔദ്യോഗിക ഗ്രാഫിക് ഡിസൈനർ. എട്ടോളം ചിത്രപ്രദർശനങ്ങളും നടത്തി. ആക്റ്റിവിസ്റ്റ് ഫിലിം മേക്കറായിരുന്ന സി ശരത് ചന്ദ്രനേക്കുറിച്ച് ‘പ്രതിരോധത്തിന്റെ മൂന്നാം കണ്ണ്” എന്ന ഡോക്യുമെന്ററി സംവിധാനം ചെയതു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ചിത്രീകരിക്കുന്ന ‘പാരഡൈസ് അൺ എക്സ്പ്ലോർഡ്” എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു.

ദസ്തയേവിസ്ക്കിയുടെ കഥയെ അവലംബിച്ച്  2015ൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ വെളുത്ത രാത്രികൾ എന്ന ചലച്ചിത്രത്തിന് മികച്ച അവലംബിത തിരക്കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് റാസി അർഹനായി. 

ഫേസ്ബുക്ക് വിലാസം :- Razi Muhammad