ഒരു മലയുടെ താഴ്വരയിൽ

Title in English
Oru malayude thazhvarayil

ഒരു മലയുടെ താഴ്വരയില്‍
ഒരു കാട്ടാറിന്‍ കരയില്‍
താമസിക്കാന്‍ മോഹമെനിക്കൊരു 
താപസനെപ്പോലെ - ഒരു
താപസനെ പ്പോലെ
(ഒരു മലയുടെ ..)

ആയിരം പൂക്കള്‍തന്‍ സൌരഭ പൂരം
ആയിരം കിളികള്‍തന്‍ പ്രേമഗാനം
അലതല്ലുമ്പോല്‍ ആ വനഭൂവില്‍
അലയാനെനിക്കൊരു മോഹം
(ഒരു മലയുടെ ..)

കാലമാകും കലമാനുറങ്ങും
കേളീമലര്‍വനമാണവിടം
ദു:ഖിതരാകും നരരറിയാത്തൊരു
സ്വര്‍ഗീയശാന്തി നിലയം
(ഒരു മലയുടെ ..)

മരവുരി ചുറ്റിയ കാടുകള്‍ ചൊല്ലും
മര്‍മരമന്ത്രം കേള്‍ക്കാന്‍
പുലരിക്കാറ്റോടൊപ്പം പോയി
പൂജാമലരുകള്‍ നുള്ളാം
(ഒരു മലയുടെ ..)

സ്വപ്നം വന്നെൻ കാതിൽ ചൊല്ലിയ

Title in English
Swapnam vannen

ങും.... ങും.....
സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ 
കല്‍പ്പിതകഥയിലെ രാജകുമാരാ (2)
നീലക്കാടുകള്‍ പൂത്തപ്പോള്‍
നീയിന്നു വരുമെന്നറിഞ്ഞൂ ഞാന്‍ (2)
സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ 
കല്‍പ്പിതകഥയിലെ രാജകുമാരാ

അനുരാഗ യമുനതന്‍ കല്‍പ്പടവില്‍നിന്നും
അവിടുത്തെ തോണിതന്‍ വരവു കണ്ടൂ (2)
വീട്ടിലെ തത്തമ്മ വിളിച്ചു പറഞ്ഞപ്പോള്‍
വിരുന്നു വരുമെന്നറിഞ്ഞൂ ഞാന്‍ (2)
(സ്വപ്നം വന്നെന്‍....)

പ്രേമസ്വപ്നത്തിൻ ദേഹമടക്കിയ

Title in English
Prema swapnathin

പ്രേമസ്വപ്നത്തിൻ ദേഹമടക്കിയ
പ്രേതകുടീരത്തിൻ വാതിലിൽ 
പൊട്ടിക്കരയുന്ന ശ്രാവണചന്ദ്രിക
പുഷ്പം വിതറുവാൻ വന്നു - വീണ്ടും
പുഷ്പം വിതറുവാൻ വന്നു

ഓ.....ഓ......
കൂപ്പുകൈ മൊട്ടുമായ് നക്ഷത്രകന്യകൾ
വീർപ്പുമടക്കി നോക്കുമ്പോൾ
പാതിരാപ്പക്ഷിതൻ ഗദ്ഗദം മാത്രമീ -
പാരും വാനും കേട്ടില്ല

ഓ....ഓ.......
കല്ലറവാതിലിൽ വർഷാന്തസന്ധ്യകൾ
കണ്ണുനീർ കൈത്തിരി വയ്ക്കുമ്പോൾ
മന്ദം മന്ദമീ അസ്ഥിമാടത്തിന്റെ
നെഞ്ചിൻ സ്പന്ദനം കേൾക്കും നിങ്ങൾ

മന്ദമന്ദം നിദ്ര വന്നെൻ മാനസ്സത്തിന്‍ മണിയറയില്‍

Title in English
Mandamandam nidra vannen

മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍
ചിന്ത തന്റെ പൊന്‍‌വിളക്കിന്‍ തിരിതാഴ്ത്തുന്നു -
തിരി താഴ്ത്തുന്നു
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍

ലോലമായ പാണി നീട്ടി ആരുമാരുമറിയാതെ
നീലമിഴിതന്‍ ജാലകങ്ങള്‍ അടച്ചീടുന്നു
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍

ചന്ദ്രശാലയില്‍ വന്നിരിയ്ക്കും മധുരസ്വപ്നമേ - ഞാന്‍
നിന്‍ മടിയില്‍ തളര്‍ന്നൊന്നു മയങ്ങീടട്ടേ
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍

മരണദേവനൊരു വരം കൊടുത്താൽ

Title in English
maranadevanoru varam koduthaal

മരണദേവനൊരു വരം കൊടുത്താൽ
മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ
കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും
ചിരിച്ചവർ കണ്ണീരു പൊഴിയ്ക്കും
(മരണദേവനൊരു..)

അനുതാപ നാടകവേദിയിൽ നടക്കും
അഭിനയം കണ്ടവർ പകയ്ക്കും
അടുത്തവരകലും അകന്നവരടുക്കും
അണിയും വേഷം ചിലരഴിയ്ക്കും
മരണദേവനൊരു വരം കൊടുത്താൽ
മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ

അജ്ഞാതമാകിയ മരണപ്രപഞ്ചത്തിൻ
അരമന രഹസ്യങ്ങൾ പറയും
ഉയിരോ നിത്യം ഉടലോ നിത്യം
അറിയാത്ത സത്യങ്ങളവർ ചൊല്ലും

വിസ... വിസ...

Title in English
Visa Visa

വിസ .. വിസ....
സ്വപ്നം പലതും വിറ്റു പെറുക്കി
സ്വര്‍ണ്ണം വിളയും മരുഭൂമിയിലെ
എണ്ണപ്പാടം തേടി
പാവം മാനവഹൃദയം പോലും
പാടു പെടുന്നിതു നേടാന്‍
പാടു പെടുന്നിതു നേടാന്‍

ഇക്കരെനിന്നാല്‍ അക്കരെയെല്ലാം
പച്ച നിറഞ്ഞ നിലങ്ങള്‍
അക്കരെയെത്താന്‍ പച്ച പിടിക്കാന്‍
ആശനിറഞ്ഞ മനങ്ങള്‍
അക്കരെയായവരെത്ര
ലക്ഷം നേടിയോരെത്ര  (സ്വപ്നം ..)

ആരോ നീട്ടും സഹായ ഹസ്തം
സ്വന്തം കൈകളിലാക്കാന്‍
തുനിയുമ്പോളും നടുവില്‍ വീഴും
നീരാളികളുടെ വലകള്‍
വലകളില്‍ വീണവരെത്ര
തകര്‍ന്നുപോയവരെത്ര (സ്വപ്നം ..)

Film/album

കണ്മണിയേ ആരിരാരോ

കണ്മണിയെ ആരിരാരോ
പൊൻകണിയെ ആരിരാരോ (2)
കിങ്ങിണി തുള്ളിയെൻ മുന്നിലണഞ്ഞൊരു
വിണ്ണിൻ വിഷുക്കണി പൂവേ  (കണ്മണിയെ ആരിരാരോ)

ആ.. ആ..

ഉണ്ണിക്കിനാവിലൊരൂഞ്ഞാല്‌
ചന്ദന പടിയുള്ളൊരൂഞ്ഞാല് (2)
ആടിചെന്നെന്നുണ്ണി ആകാശ കൊമ്പത്തെ
അമ്മക്കിളിയേയും കണ്ടു വായോ (2) ( കണ്മണിയെ ആരിരാരോ)

പാ ഗമപധനിധപമഗ സ.ധനിസരിസനി ധനിപ
മഗസ സനിധനിസനിപ പമഗ പധനിധപമഗ
ഗമപ ധനിസ സനിപ പമഗ രിഗമഗസാ

താമരകിണ്ണത്തിൽ എന്താണ്‌
മാമുണ്ണാൻ ഉണ്ണിക്കു പാൽച്ചോ്(2)
തുമ്പപ്പൂ ചോറുമായ്‌ അമ്മ വിളിക്കുമ്പോൾ
എന്നുണ്ണി പൊന്നുണ്ണി പോയിവായോ(2) ( കണ്മണിയെ ആരിരാരോ )

ശ്വാസത്തിൻ താളം തെന്നലറിയുമോ

ശ്വാസത്തിൻ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ
മൗനത്തിൻ നാദം വീണയറിയുമോ മണിവീണയറിയുമോ
മഴ നനഞ്ഞ പൂമരങ്ങൾ മനസ്സു പോലെ പൂക്കുകയോ
മൊഴി മറന്ന വാക്കുകളാൽ കവിത മൂളി പാടുകയോ
സ്നേഹത്തിൻ പൂക്കാലം പൂന്തേൻ ചിന്തുകയോ (ശ്വാസത്തിൻ...)

തൊട്ടു ഞാൻ തൊട്ട മൊട്ടിൽ അതു മുത്തണിത്തിങ്കളായി
ആകാശം കാണുവാൻ നിൻ മുഖത്തെത്തവേ
കണ്ടു ഞാൻ രണ്ടു പൂക്കൾ അതു വണ്ടണി ചെണ്ടു പോലേ
പൂമാനം കാണുവാൻ നിൻ മിഴി താരമായ്
മഞ്ഞിൻ തുള്ളി ആരാരോ മുത്തു പോലെ കോർക്കും
തൂവെയിൽ തിടമ്പേ നീ ഉമ്മ വച്ചു നോക്കും
വെറുതേ വെയിലേറ്റോ നിൻ ഹൃദയം ഉരുകുന്നു പെൺപൂവേ(ശ്വാസത്തിൻ...)

ഇരു ഹൃദയങ്ങളിലൊന്നായ് വീശി

Title in English
Iru hridhayangalil

ഇരു ഹൃദയങ്ങളിലൊന്നായ് വീശി
നവ്യ സുഗന്ധങ്ങൾ
ഇഷ്ടവസന്ത തടങ്ങളിൽ എത്തീ
ഇണയരയന്നങ്ങൾ
ഓ..ഓ..ഓ..
കൊക്കുകൾ ചേർത്തൂ ...
ഉം..ഉം..ഉം..
ചിറകുകൾ ചേർത്തൂ...
ഓ..ഓ..ഓ
കോമള കൂജനഗാനമുതിർത്തു ...

ഓരോ നിമിഷവും ഓരോ നിമിഷവും
ഓരോ മദിരാചഷകം...
ഓരോ ദിവസവും ഓരോ ദിവസവും
ഓരോ പുഷ്പവിമാനം
എന്തൊരു ദാഹം.. എന്തൊരു വേഗം..
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം

( ഇരുഹൃദയങ്ങളിൽ..)

Raaga

ആറ്റിനക്കരെ (സന്തോഷം )

Title in English
Attinakkare

ആറ്റിനക്കരേ - ആരാണോ - ഓ... 

ആറ്റിനക്കരെയക്കരെയാരാണോ ഓ.. ഓ..
ഓഹൊ - ഓഹൊ ഓഹോഹൊ ...
ആറ്റിനക്കരെയക്കരെയാരാണോ ഓ..
പൂത്തു നിക്കണ പൂമരമോ - എന്നെ
കാത്തുനിക്കണ പൈങ്കിളിയോ
ആറ്റിനക്കരെയക്കരെ നിക്കണതാരാണോ - ആരാണോ
ആറ്റിനക്കരെയക്കരെയാരാണോ

കരയില്‍ നിക്കും നിന്നെക്കാണാന്‍.. ഓ.. ഓ..
കരയില്‍ നിക്കും നിന്നെക്കാണാന്‍
കടവ് തോണി - കടവ് തോണി
എന്റെ കണ്ണുമൂടിയാല്‍ നിന്നെക്കാണാന്‍
കനവു തോണി - എന്റെ കനവു തോണി
ആറ്റിനക്കരെയക്കരെയാരാണോ