രാകേന്ദു കിരണങ്ങൾ
ആ..ആഹഹഹാഹാ ആ....
രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല
രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല
മദനോത്സവങ്ങൾക്കു നിറമാല ചാർത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും
അവളുടെ രാവുകൾ- എന്നും
അവളുടെ രാവുകൾ (രാകേന്ദു..)
ആലംബമില്ലാത്ത നാളിൽ
അവൾ പോലുമറിയാത്ത നേരം
കാലം വന്നാ കന്നിപ്പൂവിൻ
കരളിനുള്ളിൽ കളിയമ്പെയ്തു
രാവിൻ നെഞ്ചിൽ കോലം തുള്ളും
രോമാഞ്ചമായവൾ മാറി (രാകേന്ദു..)
- Read more about രാകേന്ദു കിരണങ്ങൾ
- 4597 views