ആദ്യസമാഗമലജ്ജയിൽ

Title in English
adya samagama lajjayil

ഓ...ഓ...ഓ......
ആദ്യസമാഗമ ലജ്ജയിലാതിരാ 
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ 
സാഗരമുമ്മവെയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമസംഗീതമായ് നിന്റെ 
മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ 
(ആദ്യസമാഗമ..)

ഓ...ഓ......
നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദനര്‍ത്തനമാടും നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു
(ആദ്യസമാഗമ..)

Film/album

കരിമ്പു കൊണ്ടൊരു നയമ്പുമായെൻ

Title in English
Karimbu kondoru

ഓഹോഹോ ....
കരിമ്പുകൊണ്ടൊരു നയമ്പുമായെൻ
കരളിൻ കായലിൽ വന്നവനേ
കൊതുമ്പുതോണിയിലെന്നെയിരുത്തി
തുഴഞ്ഞു പോവുക നീ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
(കരിമ്പുകൊണ്ടൊരു..)

കറമ്പിവാവിൻ മടിയിൽ നിന്നൊരു
വെളുത്ത സ്വപ്നകുമാരി
വളകൾ കിലുക്കിയുണർത്തുമ്പോൾ നീ
ഒളിച്ചു പോകുവതെവിടേ എന്നെ
തനിച്ചുറക്കുവതെന്തേ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
(കരിമ്പുകൊണ്ടൊരു..)

Film/album

ശരണം നിൻ ചരണം മുരാരെ

Title in English
Saranam nin charanam

ശരണം നിൻ ചരണം മുരാരേ..
ശരണം നിൻ ചരണം മുരാരേ(2)
കായാമ്പൂവുടൽ കാണായ്‌വരണം
അടിമലരിതളിൽ അഭയം തരണം(2)
(ശരണം നിൻ..)

ഇന്ദിര തന്നുടെ സുന്ദര ഹൃദയം
മന്ദിരമാക്കിയ മരതക വർണ്ണാ (ഇന്ദിര..)
ആധിയിലെന്മനം ഉരുകും നേരം
ആശ്രയമടിയനു നീയേ കണ്ണാ (2)
(ശരണം നിൻ..)

കാരുണ്യം പെയ്യുന്ന കരിമഴമുകിലേ
കാൽ കഴുകാം ഞാൻ കണ്ണീരാലേ
മുരളിയിൽ നിന്നൊരു സ്വരമധുമാരി(2)
മുകരട്ടെ ഞാൻ വിപിനവിഹാരി(2)
(ശരണം നിൻ..)

കളിചിരി മാറാത്ത പെണ്ണേ

Title in English
Kalichiri maaraatha penne

കളിചിരി മാറാത്ത പെണ്ണേ
കവിളിണ ചുവന്നിട്ടും
കടമിഴി കറുത്തിട്ടും
കവിളിണ ചുവന്നിട്ടും
കടമിഴി കറുത്തിട്ടും
കളിചിരി മാറാത്ത പെണ്ണെ

മലരമ്പന്നായിരം മണിവില്ലൊടിഞ്ഞല്ലോ
കവിളത്ത് മഴവില്ല് വിരിഞ്ഞല്ലോ
മലരമ്പന്നായിരം മണിവില്ലൊടിഞ്ഞല്ലോ
കവിളത്ത് മഴവില്ല് വിരിഞ്ഞല്ലോ
മധുരിത ജീവിത മാകന്ദവനികയിൽ
മധുമാസപ്പുലർക്കാലം അണഞ്ഞല്ലോ 
മധുരിത ജീവിത മാകന്ദവനികയിൽ
മധുമാസപ്പുലർക്കാലം അണഞ്ഞല്ലോ 
(കളിചിരി... )

മാൻ‌കിടാവിനെ മാറിലേന്തുന്ന

Title in English
Maankidaavine

ആ.....
മാന്‍കിടാവിനെ മാറിലേന്തുന്ന തിങ്കളേ -
മലര്‍ത്തിങ്കളേ
തങ്കനാണയം വാരിവിതറുന്ന തിങ്കളേ -
മലര്‍ത്തിങ്കളേ

ഓ.....
തേന്മലരുകള്‍ പൂത്ത വാടിയില്‍
തേടിയെത്തുന്നതാരെ നീ
തേന്മലരുകള്‍ പൂത്ത വാടിയില്‍
തേടിയെത്തുന്നതാരെ നീ
താഴെ നില്‍ക്കുമീ ഓമലാള്‍ക്കൊരു 
താലി നല്‍കുന്നതെന്നു നീ
താഴെ നില്‍ക്കുമീ ഓമലാള്‍ക്കൊരു 
താലി നല്‍കുന്നതെന്നു നീ
താലി നല്‍കുന്നതെന്നു നീ
മാന്‍കിടാവിനെ മാറിലേന്തുന്ന തിങ്കളേ -
മലര്‍ത്തിങ്കളേ

എഴുതിയതാരാണു സുജാതാ

Title in English
Ezhuthiyathaaranu sujatha

എഴുതിയതാരാണ്‌ സുജാത നിന്റെ
കടമിഴിക്കോണിലെ കവിത - നിന്റെ
കടമിഴിക്കോണിലെ കവിത
കവിയവൻ ഇരിപ്പുണ്ടെൻ കരളിൽ എന്റെ
അനുരാഗപ്പൂമുല്ലത്തറയിൽ - എന്റെ
അനുരാഗപ്പൂമുല്ലത്തറയിൽ

നക്ഷത്രച്ചെപ്പിലെ കണ്മഷി എഴുതിയ
ദേവതയണോ നീ - അഴകിന്റെ ദേവതയണോ നീ
മരതകക്കാടിന്റെ മണിമാറിൽ വിരിയുന്ന
മന്ദാരമല്ലോ ഞാൻ - മധുവൂറും
മന്ദാരമല്ലോ ഞാൻ

എഴുതിയതാരാണ്‌ സുജാത നിന്റെ
കടമിഴിക്കോണിലെ കവിത - നിന്റെ
കടമിഴിക്കോണിലെ കവിത

പാലാണു തേനാണെൻ

Title in English
Paalaanu thenaanen

 

പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക്
പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ
പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2)

കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ
മറ്റാരുമില്ല കിളിക്കൂടിതിൽ (2)- ഇങ്ങു
മറ്റാരുമില്ല കിളിക്കൂടിതിൽ
പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക്
പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ
പഞ്ചാരപ്പാൽക്കുഴമ്പാണ് നീ

കാടെല്ലാം പൂത്തു പൂത്തു കൈലിചുറ്റണ കാലത്ത്
കാണാമെന്നോതിയില്ലേ സൈനബാ
തമ്മിൽ കാണാമെന്നോതിയില്ലേ സൈനബാ

Film/album

അപ്പം തിന്നാൻ തപ്പുകൊട്ട്

Title in English
Appam thinnaan thappukottu

 

അപ്പം തിന്നാൻ തപ്പുകൊട്ട്
താമരക്കയ്യാൽ തപ്പുകൊട്ട് (2)
പൂവിനെ വണ്ടിനാൽ തപ്പിനു തംബുരു
പുന്നാരം പാടീ തപ്പുകൊട്ട് (2)
പുന്നാരം പാടീ തപ്പുകൊട്ട്
അപ്പം തിന്നാൻ തപ്പുകൊട്ട്
താമരക്കയ്യാൽ തപ്പുകൊട്ട്

കിങ്ങിണി കെട്ടിയ പിച്ചകം തുള്ളുമ്പോൾ
ചേങ്ങില മുട്ടി തപ്പുകൊട്ട്
ചൂളം വിളിക്കണ കുഞ്ഞിക്കുയിലിനു
താളം പിടിക്കാൻ തപ്പുകൊട്ട് 
അപ്പം തിന്നാൻ തപ്പുകൊട്ട്
താമരക്കയ്യാൽ തപ്പുകൊട്ട്

Film/album

നിത്യസഹായ നാഥേ

Title in English
Nithyasahaya nadhe

 

നിത്യസഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
നിന്മക്കൾ ഞങ്ങൾക്കായ് നീ
പ്രാർത്ഥിക്ക സ്നേഹനാഥേ

കന്യാമറിയമേ വിണ്ണിലെ - രാജ 
കന്യകേ ദൈവ മാതാവേ (2)
മുട്ടുകുത്തുന്നൊരീ ഞങ്ങൾതൻ പാപത്തിൻ
മുക്തിക്കായ് പ്രാർത്ഥിക്ക നീ (2)
കന്യാമറിയമേ വിണ്ണിലെ - രാജ 
കന്യകേ ദൈവ മാതാവേ (2)

ഉണ്ണിമിശിഹായേ സ്നേഹിച്ചു പോറ്റിയ
വന്ദ്യമാം തൃക്കൈകളേ
നീട്ടുക നീട്ടുക നിന്മക്കൾ ഞങ്ങൾക്ക്
നിത്യസഹായമേകാൻ (2)
കന്യാമറിയമേ വിണ്ണിലെ രാജ 
കന്യകേ ദൈവ മാതാവേ (2)

Film/album

താരമേ താരമേ

Title in English
Thaarame thaarame

താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ

താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ

അനുരാഗലഹരിയില്‍ അലിയുമ്പോള്‍ കാണുന്ന
കനകക്കിനാവുകളുണ്ടോ - ഉണ്ടോ
താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ