വിസ... വിസ...

വിസ .. വിസ....
സ്വപ്നം പലതും വിറ്റു പെറുക്കി
സ്വര്‍ണ്ണം വിളയും മരുഭൂമിയിലെ
എണ്ണപ്പാടം തേടി
പാവം മാനവഹൃദയം പോലും
പാടു പെടുന്നിതു നേടാന്‍
പാടു പെടുന്നിതു നേടാന്‍

ഇക്കരെനിന്നാല്‍ അക്കരെയെല്ലാം
പച്ച നിറഞ്ഞ നിലങ്ങള്‍
അക്കരെയെത്താന്‍ പച്ച പിടിക്കാന്‍
ആശനിറഞ്ഞ മനങ്ങള്‍
അക്കരെയായവരെത്ര
ലക്ഷം നേടിയോരെത്ര  (സ്വപ്നം ..)

ആരോ നീട്ടും സഹായ ഹസ്തം
സ്വന്തം കൈകളിലാക്കാന്‍
തുനിയുമ്പോളും നടുവില്‍ വീഴും
നീരാളികളുടെ വലകള്‍
വലകളില്‍ വീണവരെത്ര
തകര്‍ന്നുപോയവരെത്ര (സ്വപ്നം ..)