പാവാട പ്രായത്തിൽ ....
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ - ഒരു
താമരമൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി
(പാവാട... )
നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതീദേവി - പാടുന്നു പ്രകൃതീദേവി
നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ
എഴുതുന്നു വിശ്വൈകശിൽപ്പി
(പാവാട... )