ആലിപ്പഴം പെറുക്കാൻ

Title in English
Alippazham perukkaan

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ (2)
പൂങ്കുരുവീ പൂവാങ്കുരുവീ
പൊന്നോലഞ്ഞാലിക്കുരുവീ
ഈ വഴി വാ (ആലിപ്പഴം...)

അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടി വിദ്യ കാണാം
തല കീഴായ് നീന്താം തല കീഴായ് നീന്താം
അമ്മൂമ്മ വന്നു കുടഞ്ഞിട്ടു കെട്ടുന്ന തെമ്മാടി വേല കാണാം
കുടമാറ്റം കാണാം പല കൂട്ടം കൂടാം
കരിമാറാലയിൽ കളിയൂഞ്ഞാലിടാം (2)
കൈയ്യോടു കൈ കോർത്തു കൂത്താടാം  (ആലിപ്പഴം...)

സ്വരസാഗരമേ സംഗീതമേ

സ്വരസാഗരമേ സംഗീതമേ നിൻ
തിരകളിൽ മുങ്ങിയ മണ്ഠരി ഞാൻ (സ്വരസാഗരമേ...)

നാദമനോഹരരൂപിണിമാരുടെ
പാദസരങ്ങൾ കിലുങ്ങീ
സപ്തസ്വരജലദേവതമാരുടെ
നൃത്തം കണ്ടു മയങ്ങീ (സ്വരസാഗരമേ...)

എന്തൊരപാരതയാണെൻ മുന്നിൽ
എങ്ങനെ മറുകര കാണും
കാണാക്കരയിലെ  കനകദ്വീപിലെ
മാണിക്യം ഞാൻ നേടും (സ്വരസാഗരമേ...)

ഓമനവീണയിൽ ഒരു ചെറുതന്ത്രിയിൽ
ഒരുങ്ങുമെങ്ങനെ നീ
ഒരു രാക്കുയിലിനോടക്കുഴലിൽ
ഒതുങ്ങുമെങ്ങനെ നീ(സ്വരസാഗരമേ...)

മാനവധർമ്മം വിളംബരം ചെയ്യുന്ന

മാനവധർമ്മം വിളംബരം ചെയ്യുന്ന
മാവേലിനാടിൻ മധുരശബ്ദങ്ങളേ
നീതിശാസ്ത്രങ്ങൾ തിരുത്തിക്കുറിക്കുവാൻ
നീളെത്തുടിക്കും പ്രതിജ്ഞാങ്കുരങ്ങളേ (മാനവ..)

കൂരിരുൾപ്പാറ തുരന്നുഷസ്സിൻ മണി
ത്തേരിൽ വരുന്നൂ വെളിച്ചവും പൂക്കളും
ഇത്തറനാളെങ്ങൊളിച്ചിരുന്നൂ നിങ്ങൾ
ഇത്തിരിപ്പൂക്കളേ പൊന്മുകിൽ പൂക്കളേ (മാനവ..)

ഓടക്കുഴലും കൊടികളുമായ്  ഞങ്ങൾ
ഓടിയെത്തും വിശ്വചക്രവാളങ്ങളിൽ
ഞങ്ങളീ സംഗീത നൃത്ത രംഗങ്ങളിൽ
നിങ്ങൾക്കു നേരുന്നു മംഗളാശംസകൾ(മാനവ..)

കണ്ണു തുറക്കാത്ത ദൈവങ്ങളേ

Title in English
Kannu thurakkaatha daivangale

കണ്ണുതുറക്കാത്ത ദൈവങ്ങളേ... 
കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത - ചിരിക്കാനറിയാത്ത
കളിമണ്‍പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ - മറക്കൂ

ആയിരമായിരമന്ത:പുരങ്ങളില്‍ 
ആരാധിച്ചവള്‍ ഞാന്‍ - നിങ്ങളെ 
ആരാധിച്ചവള്‍ ഞാന്‍
നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു 
നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു 
നിശാഗന്ധിയാണു ഞാന്‍
(കണ്ണുതുറക്കാത്ത...)

വരമഞ്ഞളാടിയ രാവിന്റെ

Title in English
Varamanjalaadiya

വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞുതുള്ളി ഉറങ്ങി...
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി അവളേ..
പനിനീര്‍ മലരാക്കി...

കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ് ചാരിയതാരേ..
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മാറിയതാരേ..
അവളുടെ മിഴിയില്‍ കരിമഷിയാലേ
കനവുകളെഴുതിയതാരേ‍..
നിനവുകളെഴുതിയതാരേ അവളേ
തരളിതയാക്കിയതാരേ..

മറന്നിട്ടുമെന്തിനോ

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം..
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..

ഉത്തരാ സ്വയംവരം കഥകളി

Title in English
Uthara swayamvaram

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു - ഞാന്‍ 
പോയിരുന്നു

ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി
ഇരുസ്വപ്നവേദികളിൽ അലിഞ്ഞു ചേർന്നു
കരളിലെ കളിത്തട്ടിൽ അറുപതു തിരിയിട്ട
കഥകളി വിളക്കുകൾ എരിഞ്ഞു നിന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു

Year
1969

ഹൃദയേശ്വരീ നിൻ

ഹൃദയേശ്വരീ നിൻ നെടുവീർപ്പിൽ
ഞാനൊരു മധുരസംഗീതം കേട്ടു...
പ്രണയത്തിൻ രാഗാലാപനമായാ
സുഗമസംഗീതം കേട്ടു...

അകലുമ്പോഴും അലരി‍ന്റെ കവിളിൽ
അണിമുത്തു വിതറുന്നു യാമം...
പിരിയുമ്പോഴും സ്നേഹാദ്രയായി
സുഗന്ധം പകരുന്നു പുഷ്പം...
രജനീഗന്ധിയാം പുഷ്പം........

ഉറങ്ങുമ്പോഴും മലർവള്ളി പെണ്ണിൻ
ഉടലിൽ നിറയുന്നു പുളകം...
കരയുമ്പോഴും പ്രിയ തന്റെ ചുണ്ടിൽ
അടരാൻ തുടിക്കുന്നു രാഗം..
എനിയ്ക്കുള്ളതാം പത്മരാഗം....

.

നിശാസുരഭികൾ വസന്തസേനകൾ

Title in English
Nisha Surabhikal

നിശാസുരഭികൾ വസന്തസേനകൾ
നടനമാടാൻ വരികയോ - രതി
നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ
പ്രിയദർശിനി നീ വികാരവതിയായ്
വരികയോ - വീണ്ടും വരികയോ

മദാലസയാമിനി ഒരു
രാസലീലാലോലയേപ്പോലെ
വരുമ്പോൾ വെണ്ണിലാവിൻ
യമുന ലജ്ജയിൽ മുങ്ങിയോ
(നിശാസുരഭികൾ..)

മനോരഥ വീഥിയിൽ ഒരു ക്ഷീരസാഗരപുത്രിയെപ്പോലെ
ഒഴുകും നിൻ സുഗന്ധം തഴുകും
തെന്നലായ് ഞാൻ വരും
(നിശാസുരഭികൾ..)

വിലാസിനി നീ സഖി നഖരേഖ മൂടും നീർതുകിലോടെ - കുളിക്കും നിന്റെ പൂമെയ് പൊതിയും ഓളമായ് ഞാൻ വരും
(നിശാസുരഭികൾ..)

Film/album

ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര

ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര...
മൂർത്തിയേതെന്നറിയാത്ത കൊടുംതപസ്യ..
തളർന്നാലും വീഴാത്ത തപസ്വിനി നീ..
ഇനിയെന്നാണിനിയെന്നാണീ യാത്ര..


വ്യർത്ഥമാം സ്വപ്നങ്ങൾ നിൻ വഴിയിൽ
ജീർണ്ണ സത്രങ്ങൾ പോലെ തെളിയുമ്പോൾ..
തീരാത്ത ദു:ഖത്തിൻ മാറാപ്പിൽ തലവച്ചു...
തീരാത്ത ദു:ഖത്തിൻ മാറാപ്പിൽ തലവച്ചു
നീ നിന്റെ രാത്രികൾ ചിലവഴിക്കും..

(ക്ഷേത്രമേതെന്നറിയാത്ത)

കൈയ്യിൽ നീ ഏന്തുന്ന ജപമാല
ആരും കാണാതെ നീയൊഴുക്കും ബാഷ്പധാര..
പിന്നിൽ ശൂന്യത മുന്നിലും‍ ശൂന്യത...
പിന്നിൽ ശൂന്യത മുന്നിലും‍ ശൂന്യത