കിനാവിലിന്നലെ

Title in English
Kinavilinnale vannu neeyen

കിനാവിലിന്നലെ വന്നൂ നീയെന്
ഇസലയ മൃദുലാങ്കി-
കുടമുല്ല ചിരിയുമായ് നിന്നൂ
നീയെന് ഉപലയചടുലാക്ഷീ (2) (കിനാവിലിന്നലെ…)

തിരുമധുരം നിന് പകർന്നുനൽകിയ
തിരുവോണമിനിയും വരുമോ…(2)
പൂക്കളമെഴുതിയ കൈയ്യാല് നെഞ്ചില്
പുളകം ചാർത്തിത്തരുമോ….(2)
ഓ…സഖീ……ആത്മസഖീ…. (കിനാവിലിന്നലെ…)

ചുടുകവിളിണയില് കാശ്മീരവുമായ്
തൂമലരേയിനിയും വരുമോ…(2)
മൃണാളകോമളമൃദുലാങ്കുലിയായ്
വിപഞ്ചിമീട്ടിത്തരുമോ…(2)
ഓ….പ്രിയേ…..പ്രാണപ്രിയേ…(കിനാവിലിന്നലെ…)
 

Submitted by SreejithPD on Sun, 06/28/2009 - 18:12

എൻ മാനസം എന്നും നിന്റെ ആലയം

Title in English
En manasam ennum ninte alayam

എൻ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാൻ കൂടെ വരുന്നൂ

എന്നുയിരേ ഉയിരിൻ ഉറവേ
പൊൻ കുളിരേ കുളിരിൻ കുടമേ
എന്തെല്ലാം ചൊല്ലാനായ് വെമ്പുന്നെൻ ഹൃദയം
നീയെന്നും എന്റെ സ്വപ്നം (2) (എൻ മാനസം..)

എൻ നിലവേ നിലാവിൻ പ്രഭവേ
നിൻ ചിരിയിൽ അലിയും സമയം
എന്നുള്ളിൽ നീയേകും അജന്താ മധുരം
നീയെന്നും എന്റെ ജീവൻ (2)

Film/album
Submitted by SreejithPD on Sun, 06/28/2009 - 18:11

എല്ലാ ദുഃഖവും തീർത്തു തരൂ

എല്ലാ ദു:ഖവും തീര്‍ത്തുതരൂ എൻ അയ്യാ… ശബരീവാസാ…(2)
എല്ലാമോഹവും അകറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ..(2)
ദേവാ എന്നെ അനുഗ്രഹിക്കൂ...(2) (എല്ലാദു:ഖവും…)

ഓരോ ദിനവും ഓര്‍ക്കാതെ നിൻ നാമം നാവിലുരയ്ക്കാതെ…(2)
മായാമയമീ ജീവിതത്തിൽ ….മതമാത്സര്യങ്ങൾ ഉണ്ടയ്യോ…(2)
ക്ഷേമം തേടിയലഞ്ഞു നടന്നൂ..ക്ഷണികമിതന്നിവനറിയുന്നൂ…(2) (എല്ലാദു:ഖവും…)

കരചരണങ്ങൾ തളരുന്നൂ…മനസ്സുകളി്വിടെ… പതറുന്നൂ..(2)
അഖിലാണ്ഡേശ്വരാ…അഭയം നീയെന്നറിയുന്നു ഞങ്ങള് വിളിക്കുന്നൂ…(2)
സ്വാമിശരണം അയ്യപ്പാ…ശരണം ശരണം അയ്യപ്പാ…(2)(എല്ലാദു:ഖവും…)

Submitted by SreejithPD on Sun, 06/28/2009 - 18:08

വീണേ വീണേ വീണക്കുഞ്ഞേ

Title in English
Veene veene

വീണേ..  വീണേ...  

വീണേ വീണേ വീണക്കുഞ്ഞേ
എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
വീണേ വീണേ വീണക്കുഞ്ഞേ
എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
അമ്മ പാടാം നാവൂറ് പാട്ട്
തോളുമ്മേലേറ്റി തൊട്ടിലാട്ടി
തോരെത്തോരെ ആരാരോ പാടാം
നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
മിണ്ടാതെ അനങ്ങാതെ
നിന്നെയും നോക്കിയിരിക്കും 
നിന്നെയും നോക്കിയിരിക്കും
(വീണേ..  വീണേ...)

Film/album
Submitted by SreejithPD on Sun, 06/28/2009 - 18:06

ആലിപ്പഴം ഇന്നൊന്നായെൻ

Title in English
Aalippazham innonnonnayen

ആലിപ്പഴം ഇന്നൊന്നായെൻ മുറ്റത്തെങ്ങും
മേലെ വാനിൽ നിന്നും പൊഴിഞ്ഞല്ലോ..
ഞാനും എന്നാശകളും വാരി വാരി എടുത്തല്ലോ…(ആലിപ്പഴം…)

ഓർക്കാതെയിന്നൊരുങ്ങി ഞാൻ
ഉറങ്ങാതോർത്തിരുന്നു ഞാൻ
എന്നിൽ കരുണകൾ തൂകുവാൻ
കൊതിച്ചു ചിരിച്ചു വന്നു ദേവാനി
മണ്ണൂം വിണ്ണും എന്നിലിന്ന് മുന്നിലിന്ന്
മലരുകൾ ചൊരിഞ്ഞൂ ആനന്ദം….ഏകുവാൻ (2)
ഞാനും എൻ മോഹങ്ങളും ആടിപ്പാടി നടന്നല്ലോ… ( ആലിപ്പഴം…)

Year
1986
Submitted by SreejithPD on Sun, 06/28/2009 - 18:04

കാളിന്ദീ തീരം തന്നിൽ

കാളിന്ദി തീരം തന്നിൽ...
നീ വാ..വാ.....
കായാമ്പൂ വർണ്ണാ കണ്ണാ…. (കാളിന്ദി തീരം തന്നിൽ )

രാധയായ് ഒരു ജന്മം മീരയായ് മറുജന്മം
എന്നും നിൻ തിരുമാറിൽ
ഗോപീചന്ദനമായീടാൻ
എന്നെ ഞാൻ നിവേദിക്കുന്നൂ ..
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നിൽ )

ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെൻ ജീവാന്മാവിതാകേഴുന്നൂ
മായാമാധവാ നീ വാ.. വാ
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നിൽ )

Submitted by SreejithPD on Sun, 06/28/2009 - 18:03

ഗംഗൈ അമരൻ

Submitted by SreejithPD on Sun, 06/28/2009 - 18:01

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ സഹോദരനും, തമിഴ് ചലച്ചിത്ര രംഗത്തെ മികച്ച ഗാനരചയിതാവുമായ ഗംഗൈ അമരൻ, 'ഹലോ മദ്രാസ് ഗേൾ' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നു വന്നു. 

എൻ മനം പൊന്നമ്പലം

എൻ മനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം
എന്റെ നാവിൽ നിന്റെ നാമം പുണ്യനൈവേദ്യം (എൻ മനം..)

കനവിലും എൻ നിനവിലും നിത്യ കര്‍മ്മവേളയിലും (2)
കനകദീപപൊലിമചാര്‍ത്തി കരുണയേകണമേ…(2)
അടിയനാശ്രയം ഏകദൈവം ഹൃദയമിതില് വാഴും(2)
അഖിലാണ്ഡേശ്വരൻ അയ്യനയ്യൻ ശരണമയ്യപ്പാ…(2) (എൻ മനം..)

പകലിലും കൂരിരുളിലും ഈ നടയടയ്കില്ലാ…(2)
യുഗമൊരായിരം മാകിലും ഞാൻ തൊഴുതു തീരില്ല (2)
ഇനിയെനിക്കൊരു ജന്മമേകിലും പൂജതീരില്ലാ (2)
ഹരിഹരാത്മജാ മോക്ഷമേകൂ ദീനവത്സലനേ…(2) (എൻ മനം..)

Submitted by SreejithPD on Sun, 06/28/2009 - 18:00

കണ്ണും കണ്ണും തമ്മിൽ തമ്മിൽ

Title in English
Kannum kannum thammil thammil

ആഹാ... ആ... ആ.. ആഹഹാഹാ ആ....

കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം

കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ് (2)
കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍
ഇനി ഒരു വനലത മലരണിയും
അതിലൊരു ഹിമകണ മണിയുതിരും

കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

Year
1980
Submitted by SreejithPD on Sun, 06/28/2009 - 17:53

അക്കരെ നിന്നൊരു കൊട്ടാരം

Title in English
Akkare Ninnoru Kottaram

അക്കരെ നിന്നൊരു കൊട്ടാരം
കപ്പലു പോലെ വരുന്നേരം
ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
പത്തേമാരിയുമെത്തേണം (2)

പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
ഞങ്ങളെ നിങ്ങൾ വിളിക്കേണം
കാഹളം വേണം ബ്യൂഗിളും   വേണം
ബാൻഡു മേളം വേനം
ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

Year
1989