വസന്തബന്ധുര

വസന്തബന്ധുരവനഹൃദയം-
പൂങ്കുയിലായ് പാടുന്നൂ (വസന്തബന്ധുര)
തൃസന്ധ്യയേ ദിനകരനണിയിച്ച –
ഹ്രദന്തസിന്ദൂരം ഹ്രദന്തസിന്ദൂരം ( വസന്തബന്ധുര…)

വിരിയുകയായ് സമയശാഖിയിൽ
ഒരു പിടി സുരഭിലനിമിഷങ്ങൾ (വിരിയുകയായ്)
ആരോ പാടിയ കദനകുദൂഹല രാഗമുറഞ്ഞതു പോലെ
ദൂരെവാകമരങ്ങളിൽ അരുണിമ പൂത്തിറങ്ങുന്നൂ
റ്രതുമംഗലമായ് വിടരുകയായ്
ഒരുപിടി മദകരനിമിഷങ്ങൾ ( വസന്തബന്ധുര…)

ജീര്‍ണ്ണതമാലദലങ്ങൾ മൂടി ഈവഴിമറയുന്നൂ (2)
ജീവനിലൊരുജനനാന്തരസൌഹൃദ സൌരഭമുതിരുന്നൂ
ഋതുശംഖൊലിയായ് ഉണരുകയായ്
മധുകരമൃദുലവമന്ത്രങ്ങൾ ( വസന്തബന്ധുര…)

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 18:30

പൂ വേണം പൂപ്പട വേണം

പൂവേണം പൂപ്പടവേണം... പൂവിളിവേണം
പൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2)
കുന്നത്തെകാവിൽ നിന്നും തേവരിതാഴെഎഴുന്നള്ളുന്നേ..
പൂലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം)

നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കൾക്കും തായോ (2)
നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2)
നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..
ഒരുനിലമുഴുതതിൽ മുതിര വിതച്ചേ…
അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം)

Submitted by SreejithPD on Sun, 06/28/2009 - 18:25

ഇരുളിൻ മഹാനിദ്രയിൽ

Title in English
Irulin mahanidrayil

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ...
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ...

Submitted by SreejithPD on Sun, 06/28/2009 - 18:24

ചന്ദനമണിവാതിൽ

Title in English
Chandana Mani vaathil

ചന്ദനമണിവാതിൽ പാതിചാരി
ഹിന്ദോളം കണ്ണിൽ തിരയിളക്കി
ശൃങ്കാര ചന്ദ്രികേ നീരാടി നീ നിൽകേ
എന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ)

എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ (2)
അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ ..(ചന്ദനമണിവാതിൽ)

നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ..(2)
മായാവിരലുകൾ തൊട്ടാൽ മലരുന്ന
മാദകമൌനങ്ങൾ നമ്മളല്ലേ....( ചന്ദനമണിവാതിൽ)

Submitted by SreejithPD on Sun, 06/28/2009 - 18:22

മനതാരിൽ എന്നും

മനതാരിലെന്നും പൊൻ കിനാവും കൊണ്ടുവാ.. (2)
ഹൃദയീശ്വരീ മമജീവനിൽ… പ്രിയരാഗമായ്…വാ…(മനതാരിലെന്നും)

ഹിമബിന്ദു ഹാരം ചൂടി… പുലരിപ്പൊൻ ചായം പൂശി….
ലാസ്യവതിയായ്… ദേവി വരുമോ..ഏകാന്ത ധ്യാനം തീർക്കാൻ..
കനകളാ‍രവം കേൾക്കുന്നു.. കനകനൂപുരം കാണുന്നൂ…
ഹൃദയം പിടയും…പുതുലഹരിയിൽ…മിഴികൽ തിരയും തവ വദനം…(മനതാരിലെന്നും)


അമലേ നിൻ രൂപം കാണാൻ അഭിലാഷമെന്നിൽ നിറയേ…
പാദചലനം..കേട്ടകുളിരിൽ..ആലോലമാടീ മോഹം…
ഇനിയുമെന്നെനീ..പിരിയല്ലേ…ഇനിയൊരിക്കലും പോകല്ലേ…
മൃദുലം മൃദുലം തവ നടനം…മധുരം..മധുരം… മധുവചനം….(മനതാരിലെന്നും)

Submitted by SreejithPD on Sun, 06/28/2009 - 18:21

വാചാലം എൻ മൗനവും

Title in English
vachaalam en mounavum

വാചാലം എൻ മൌനവും...നിൻ മൌനവും…
തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും…
വാചാലം…വാചാലം..(2)

ഒരുവയൽ പക്ഷിയായ്…പൂഞ്ചിറകിന്മേൽ…
ഉയരുന്നൂ..ഞാൻ ഉയരുന്നൂ..
ഒരു മണിത്തെന്നലായ്..താഴ്വരയാകെ
തഴുകുന്നൂ…നീ തഴുകുന്നൂ…
മണിമുഴം കുഴഴിലായ് കാടാകവേ...സംഗീതം…
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)


ഒരുമുളം തത്തയായ്…ഇളവേൽക്കുന്നൂ…
ഓരിലയീരിലനുകരുന്നൂ…
ഋതുമതിപ്പൂവുകൾ താളമിടുന്നൂ…
ഹൃദയം താനെ..പാടുന്നൂ…
മണിമുഴം കുഴഴിലായ് നാടാകവേ...സംഗീതം…
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)

Submitted by SreejithPD on Sun, 06/28/2009 - 18:20

മായാമഞ്ചലിൽ ഇതുവഴിയേ

Title in English
Maayaamanchalil Ithuvazhiye

മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ…
കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ…
ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ…. (മായാമഞ്ചലിൽ)

ഏഴുതിരിവിളക്കിന്റെ മുന്നിൽ ചിരിതൂകി
മലർത്താലം കൊണ്ടുവന്നതാര് (2)
കനകമഞ്ചാടി പോലെ...ആ…ആ..ആ
കനകമഞ്ചാടി പോലെ അഴകുതൂകുമീ നേരം…
ഏതൊരോർമ്മയിൽ നിന്നു നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ മനോഹരീ… (മായാമഞ്ചലിൽ)

പൂനിലാവ് പെയ്യുമീറൻ രാവിൽ
കതിരാമ്പൽ കുളിർപൊയ്കനീന്തിവന്നതാര്.‍..(2)
പവിഴമന്ദാരമാല പ്രകൃതിനൽകുമീ നേരം(2)
മോഹകുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ…

Year
1991
Submitted by SreejithPD on Sun, 06/28/2009 - 18:19

താളം തുള്ളും താരുണ്യമോ

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ --- (2)
ഇന്നെൻ മണീവീണാ തന്ത്രിയിൽ വിടരുന്നു ലാലാലാ..ലാലലലാലാലാലാലാ‍ാ
ഒരു മൃദുഗാനത്തിൻ നാദങ്ങളായി മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ
മൌനം വിമൂകം പാടുന്നുവോ ---- (താളം തുള്ളും….)

ആരും കാണാതെ ഓമൽ സഖിനിന്നെ പുണരാൻ വെമ്പുന്നു തീരം (2)
കവിതേ തിരുവുടൽ മലരിൽ നിറം ചാർത്തും ലാലാലാ..ലാലലലാലാലാലാലാ‍ാ
ഇളം കാറ്റിൽ മനംകുളിർ തൂകവേ പ്രിയനൊരു പൂ തരുമോ --- (താളം തുള്ളും….)

Submitted by SreejithPD on Sun, 06/28/2009 - 18:18

പണ്ടൊരു കാട്ടിലൊരാൺ സിംഹം

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ….(2)
ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…

കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…(2)
രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )

അന്നൊരു ചെയ്യാ‍തെറ്റിൻ ഭാരവും…
പേറിയാ സിംഹം നൊന്തു നീറീടവേ…(2)
ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…
ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )

Submitted by SreejithPD on Sun, 06/28/2009 - 18:16

സ്വപ്നമാലിനി തീരത്തുണ്ടൊരു

Title in English
Swapna malini

സ്വപ്നമാലിനിതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം… (2)
സുന്ദരപ്രേമനന്ദനം മുല്ല
പന്തലിട്ടൊരു മണ്ഡപം ….(2) (സ്വപ്നമാലിനി…)

കത്തുമാശകള്‍ നെയ്ത്തിരിവച്ച
പുത്തനാം മലര്‍ ത്താലമായ്….(2)
കത്തിനില്‍കുന്നു വാതില്‍ എന്റെ
ചിത്രസങ്കല്‍പ നര്‍ത്തകി….(സ്വപ്നമാലിനി…)

താമസിക്കും ശ്രീരാമനെക്കാക്കും
ഭൂമികന്യകയേപ്പോലവേ…(2)
എന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണി എന്റെ പെണ്മണീ
നിന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണീ നിന്റെ കണ്മണീ…( സ്വപ്നമാലിനി…)

 
Submitted by SreejithPD on Sun, 06/28/2009 - 18:15