പച്ചപ്പനം തത്തേ (M)

Title in English
Pachapanamthathe (M)

പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
ആഹാ ആ..ആ‍..ആ..ആ
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ (പച്ചപ്പനം തത്തേ..)
ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
ഒന്നു വാ പൊന്നഴകേ (പച്ചപ്പനം...)
നീ ഒന്നു വാ പൊന്നഴകേ

തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
നീയൊന്നു പാടഴകേ
കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
പെയ്യുന്ന പാട്ടു പാട് (പച്ചപ്പനം തത്തേ...)

Film/album

പ്രണയം വിരിയും

പ്രണയം വിരിയും രാഗമിതേ (2)
കരളിൻ താളമിതേ
നീയും ഞാനും ശ്രുതിയും ലയവും
നിരുപമബന്ധമിതേ ഓ...
നിരുപമബന്ധമിതേ (പ്രണയം.......)

പാർവണചന്ദ്രൻ ചൊരിയും കതിരോ
പ്രാണസഖീ നിൻ മണിക്കവിളോ (2)
കണ്മണീ നീയെൻ കണിമലരല്ലേ
മനസ്സിലെ ഇരുളിൽ മണിവിളക്കല്ലേ
കുസുമസുഗന്ധമല്ലേ ഓ..
കുസുമസുഗന്ധമല്ലേ (പ്രണയം..)

ചന്ദന ഗന്ധം വഴിയും നിശയിൽ
ചാരുമുഖീ നീ ചാരെ വരൂ (2)
കാനനമലരോ കല്പകത്തളിരോ
മഴമുകിലഴകോ മലർമുടിത്തഴയോ
മദനസരോവരമോ  ഓ..
മദനസരോവരമോ (പ്രണയം..)

ഹൃദയം പാടുന്നു

ഹൃദയം പാടുന്നു  എന്റെ ഹൃദയം പാടുന്നൂ (2)
നിനക്കു വേണ്ടി നിനക്കു വേണ്ടി നിനക്കു മാത്രം വേണ്ടി
ഹൃദയം പാടുന്നു  എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...]

മധുരിതരാഗം മതിവരെ നുകരാൻ
മാനസവാതിൽ നീ തുറന്നു (2)
എനിക്കു വേണ്ടി എനിക്കു വേണ്ടി
എനിക്കു മാത്രം വേണ്ടി
ഹൃദയം പാടുന്നു  എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...]

കരളിലെ മോഹം ചിറകടിക്കുന്നു
വരുമോ നീയെൻ കണ്മണിയേ
വിഷാദഗാനം വിതുമ്പി നിൽക്കും
വിപഞ്ചി വീണ്ടും മീട്ടാൻ
ഹൃദയം പാടുന്നു  എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...]

തെച്ചിപ്പൂവേ മിഴി തുറക്കൂ

Title in English
Thechippoove mizhi thurakkoo

ആ..ആ..ആ..ആ..
തെച്ചിപ്പൂവേ മിഴി തുറക്കൂ
തേനുണ്ണാൻ വന്നൂ കാമുകൻ (2)
കണ്ണിൽ വിടർന്ന ശൃംഗാരം
ചുണ്ടിൽ നിറഞ്ഞ  സിന്ദൂരം (2) 
(തെച്ചിപ്പൂവേ...)

കണ്ടു വന്ന പൂങ്കിനാവിൽ
ചെണ്ടണിഞ്ഞ തേൻകിനാവിൽ
മത്സഖീ നീ മാത്രമല്ലേ അല്ലേ അല്ലേ (2)
മുല്ലമാല ചാർത്തി നിന്നെ മുത്തമിട്ടു നിന്ന നേരം
ഓമനേ എൻ നെഞ്ചിലാകെ  രോമാഞ്ചം
കണ്ണിൽ കറുത്ത മീനാട്ടം
ചുണ്ടിൽ കവിഞ്ഞ തേൻ ചാട്ടം (2) 
(തെച്ചിപ്പൂവേ...)

ഒരു മുഖം മാത്രം കണ്ണിൽ (M)

Title in English
Oru Mukham Mathram (M)

ഒരു മുഖം മാത്രം കണ്ണിൽ
ഒരു സ്വരം മാത്രം കാതിൽ
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ..

നിറംചാർ‌ത്തുമോർമ്മതൻ താഴ്‌വരയിൽ
എന്റെ മൗനവാത്മീകങ്ങൾ തകർ‌ന്നുവീണു
വിരഹത്തിൻ വീണപാടി വിധിയാരറിഞ്ഞു...
മുഖമൂടി അണിഞ്ഞിട്ടും മിഴിച്ചെപ്പിൻ മുത്തുകളെ
മറയ്ക്കുവാൻ കഴിഞ്ഞില്ലല്ലോ

(ഒരു മുഖം മാത്രം കണ്ണിൽ)

തപസ്സിലും മോഹങ്ങൾ തളിർ‌ത്തുവല്ലോ
പുനഃർജന്മ സങ്കൽ‌പങ്ങൾ ഉണർന്നുവല്ലോ
കദനത്തിൻ കുയിൽ‌പാടി കഥയാരറിഞ്ഞു
മദം‌കൊള്ളും തിരകളെ മനസ്സിന്റെ താളങ്ങളെ
മയക്കുവാൻ കഴിഞ്ഞില്ലല്ലോ

(ഒരു മുഖം മാത്രം കണ്ണിൽ)

 

Year
1978
Submitted by Manikandan on Sat, 06/27/2009 - 09:46

നാരായണായ നമഃ നാരായണാ‍യ നമഃ

Title in English
narayanaya nama

നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

പാലാഴിവെൺ‌തിര തലോടിത്തൊഴുന്ന തവ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ
മാഹേന്ദ്രനീലമണി പീഠത്തിൽ‌വെച്ചു കണികാണാൻ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

Submitted by Manikandan on Fri, 06/26/2009 - 23:31

പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം

Title in English
Punchiriyude poovilikal

കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം
കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം
ആഹാകളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം
കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം

പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം
തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം
ആടും മയിലെ പാടും കുയിലെ തേടുന്നുവോ ലയതാളതരംഗം
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം
തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം

കാലൊച്ച കാതോർക്കും മാമ്പുള്ളികുഞ്ഞാടേ
മോഹങ്ങളുള്ളിൽ മൂടിവെച്ചെന്നും (2)
ഓമനിക്കറില്ലേ

Submitted by Manikandan on Fri, 06/26/2009 - 23:28

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തോരെൻ‌കൊച്ചു പാപങ്ങൾപോലും

നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തോരെൻ‌കൊച്ചു പാപങ്ങൾപോലും

എൻ‌കണ്ണുനീരിൽ കഴുകി മേലിൽ പുണ്യപ്രവൃത്തികൾ ചെയ്യാൻ

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

ഞാനുറങ്ങീടുമ്പോഴെല്ലാം എനിക്കാനന്ദനിദ്രനൽകേണം

Submitted by Manikandan on Fri, 06/26/2009 - 23:26

ആതിരപൂവണിയാൻ ആത്മസഖീ

ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ
തുഷാര വൈഢൂര്യമായി പൂവുകൾ‌തൻ‌ രോമാഞ്ചം
മലർ‌ദീപമാല മനസ്സാകേ..
ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ

മനോഹരിയാം ഉഷാദേവിവരവായ് പൂവേ ഉണരൂ
മനസ്സിൻ നൈവേദ്യമാം സുഗന്ധവുമായ്
മനോഹരിയാം ഉഷാദേവിവരവായ് പൂവേ ഉണരൂ
മനസ്സിൻ നൈവേദ്യമാം സുഗന്ധവുമായ്
നറുതേൻ‌കണം നിൻ മൌനങ്ങളിൽ ഹായ്
കുളിർ‌കാറ്റിൻ‌കൈതൊട്ടാൽ വളകിലുക്കം
വിലാസലതാഞ്ജലിയോ വിതുർ‌രശ്മിതളിർ‌ത്തതോ
വിടർ‌ന്നാടു നീ എൻ മനസ്സകേ..
ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ

Submitted by Manikandan on Fri, 06/26/2009 - 23:23