ങും.... ങും.....
സ്വപ്നം വന്നെന് കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ (2)
നീലക്കാടുകള്‍ പൂത്തപ്പോള്‍
നീയിന്നു വരുമെന്നറിഞ്ഞൂ ഞാന്‍ (2)
സ്വപ്നം വന്നെന് കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ
അനുരാഗ യമുനതന്‍ കല്‍പ്പടവില്‍നിന്നും
അവിടുത്തെ തോണിതന്‍ വരവു കണ്ടൂ (2)
വീട്ടിലെ തത്തമ്മ വിളിച്ചു പറഞ്ഞപ്പോള്‍
വിരുന്നു വരുമെന്നറിഞ്ഞൂ ഞാന്‍ (2)
(സ്വപ്നം വന്നെന്....)
ആരാമവാതില്‍ ഞാന്‍ അലങ്കരിക്കും മുമ്പെ
അവിടുത്തെ രഥത്തിന്റെ സ്വരം കേട്ടു (2)
പൂമരച്ചോട്ടിലെ പുള്ളിമാനുണര്‍ന്നപ്പോള്‍
കാമുകന് വന്നതറിഞ്ഞൂ ഞാന്‍ (2)
(സ്വപ്നം വന്നെന്....)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page