Director | Year | |
---|---|---|
അക്കൽദാമയിലെ പെണ്ണ് | ജയറാം കൈലാസ് | 2015 |
പപ്പു | ജയറാം കൈലാസ് | 2019 |
ജയറാം കൈലാസ്
ഇതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ ആ ജോലി ഏറ്റെടുത്തപ്പോള്‍ ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് 'അക്കല്‍ദാമയിലെ പെണ്ണ്'
നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത 'അക്കൽദാമയിലെ പെണ്ണ്' ശ്വേതാമേനോന്‍, മാളവിക എസ് നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികാ പ്രാധാന്യമുള്ള ചിത്രം പേള്‍ മീഡിയാ ആന്‍ഡ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാസിം അരിക്കുളം, ആഷിക് ദോഹ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനീത്, സുധീർ കരമന, ജാഫർ ഇടുക്കി, കൂട്ടിക്കൽ ജയചന്ദ്രൻ, ഷാജു, രാജേഷ് ഹബ്ബർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം അൽഫോണ്‍സ് ജോസഫ്.

- നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം
- കളിമണ്ണ് ചിത്രത്തിന് ശേഷം ശ്വേത മേനോന്റെ ശക്തമായൊരു കഥാപാത്രം
- ഊമക്കുയില്‍ പാടുമ്പോള്‍, കറുത്ത പക്ഷികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് കേരള സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ മാളവിക നായികാ പ്രാധാന്യമുള്ള വേഷം ചെയ്യുന്നു
ദാരിദ്ര്യത്തിലാണ് ആഗ്നസ് വളര്‍ന്നത്. ഒരിക്കല്‍ ഒരാളോടു പ്രണയം തോന്നി. അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോന്നു. മലയോര ഗ്രാമത്തിലാണ് അവര്‍ എത്തിയത്. അവിടെ വച്ച് അവള്‍ മറിയത്തിനു ജന്മം നല്‍കി. എന്നാല്‍ ഭാര്യയെയും മകളെയും ഇട്ട് ഭര്‍ത്താവ് സ്ഥലം വിട്ടു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ആഗ്നസിന്റെ പോരാട്ടമാണ് പിന്നീട് ആ ഗ്രാമം കാണുന്നത്. പലരും അവളുടെ സൗന്ദര്യത്തില്‍ കണ്ണുവയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ തന്റേടത്തിനു മുന്നില്‍ അതൊന്നും വിലപ്പോയില്ല. അപ്പോഴാണ് ആന്റോ എന്നചെറുപ്പക്കാരന്‍ അവിടേക്കു വരുന്നത്. അത് അവളുടെ ജീവിതത്തെ താളം തെറ്റിച്ചു. അക്കഥയാണ് അക്കല്‍ദാമയിലെ പെണ്ണ് എന്ന സിനിമ പറയുന്നത്.

- 1091 views