ജലം

കഥാസന്ദർഭം

ജീവിക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിക്കായി പോരാടുന്നാവരുടെ കഥയാണ്‌ ജലം പറയുന്നത്. ചെങ്ങറ സമരമടക്കമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ചയാകുന്ന ചിത്രത്തിൽ സർക്കാർ സംവിധാനങ്ങളെ ബാധിച്ചിരിക്കുന്ന ചുവപ്പു നാടയുടെ കടുപ്പം തുറന്നു കാണിക്കുന്നുണ്ടെന്ന് സംവിധായകൻ പറയുന്നു. പട്ടയ വിതരണത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്ന അധികാരികളുടെ പൊള്ളത്തരവും ചിത്രം വെളിപ്പെടുത്തുന്നു.

പ്രിയങ്ക നായരും ,ശിക്കാറിലെ വില്ലന്‍ കഥാപാത്രമായി എത്തിയ ജയിനും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന എം പത്മകുമാര്‍ ചിത്രമാണ് "ജലം" . ടി ഡി ആൻഡ്രൂസും സംവിധായകൻ പത്മകുമാറും ഒരുമിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രമാണ് ജലം

Jalam movie poster

റിലീസ് തിയ്യതി
അവലംബം
https://www.facebook.com/Jalamthemovie
Jalam malayalam movie
2016
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ജീവിക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിക്കായി പോരാടുന്നാവരുടെ കഥയാണ്‌ ജലം പറയുന്നത്. ചെങ്ങറ സമരമടക്കമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ചയാകുന്ന ചിത്രത്തിൽ സർക്കാർ സംവിധാനങ്ങളെ ബാധിച്ചിരിക്കുന്ന ചുവപ്പു നാടയുടെ കടുപ്പം തുറന്നു കാണിക്കുന്നുണ്ടെന്ന് സംവിധായകൻ പറയുന്നു. പട്ടയ വിതരണത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്ന അധികാരികളുടെ പൊള്ളത്തരവും ചിത്രം വെളിപ്പെടുത്തുന്നു.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി ,കോട്ടയം
അവലംബം
https://www.facebook.com/Jalamthemovie
അനുബന്ധ വർത്തമാനം
  • കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയിലെ പാലത്തിന്റെ തൂണിനു ചുവട്ടിൽ ജീവിക്കുന്ന കുടുംബത്തിന്റെ കഥയാണ്‌ ചലച്ചിത്രമാകുന്നത്. മനോരമ പത്രം പ്രസിദ്ധീകരിച്ച ആർ എസ് ഗോപൻ പകർത്തിയ ഒരു വാർത്താ ചിത്രം. കോട്ടയം താഴത്തങ്ങാടി പാലത്തിനു താഴെ കഴിയുന്ന ജോമോന്റെയും കുടുംബത്തിന്റെയും വാർത്താ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജലം എന്ന് പേരിട്ടിരിക്കുന്ന ചലച്ചിത്രത്തിന്റെ കഥ രൂപപ്പെട്ടത്. 
  • മനോരമയിലെ വാർത്താ ചിത്രം
  • കഥ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും  ജലത്തിന്റെ ശക്തമായ സാന്നിധ്യം ചിത്രത്തിലുണ്ട്. ഇതുകൊണ്ടാണ് ചിത്രത്തിന് ജലം എന്ന് പേരിട്ടത് 
  • ശിക്കാർ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന 'ജലം'
  • 'ശിക്കാർ' സിനിമയിലെ വില്ലനെ അവതരിപ്പിച്ച ജെയിൻ 'ജലം' ചിത്രത്തിൽ നായകവേഷം ചെയ്യുന്നു
  • ചിത്രത്തിലെ നാലു ഗാനങ്ങൾ ഓസ്കാർ നോമിനേഷനുള്ള പട്ടികയിൽ ഇടം നേടിയിരുന്നു.
കഥാസംഗ്രഹം

ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്‌ടമായ പെൺകുട്ടിയാണ്‌ സീത. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ താനിഷ്‌ടപ്പെട്ട, തന്നെ ഇഷ്‌ടപ്പെട്ട ദിനകരൻ എന്ന യുവാവിനെ അവൾ വിവാഹം കഴിച്ചു. അദ്ധ്വാനിക്കാൻ ഇനിയൊന്നുമില്ലാത്ത സാഹചര്യമായിരുന്നു. ഈ കഷ്‌ടപ്പാടുകളിൽ പോലും അവർക്ക്‌ തല ചായ്‌ക്കാൻ ഒരു സെന്റ്‌ ഭൂമിപോലും സ്വന്തമായി ഉണ്ടായില്ല. ഒരു നിർണായക ഘട്ടത്തിലാണ്‌ ഒരു പാലം അവർക്ക്‌ തുണയാകുന്നത്‌. ഇങ്ങനെയൊരു കുടുംബം ജീവിക്കുന്നത്‌ ശ്രദ്ധയിൽ പെട്ടതോടെ അവർക്ക്‌ സർക്കാർ സഹായവും ലഭിച്ചു. വീട്‌ വയ്‌ക്കാനായി മൂന്നുസെന്റ്‌ സ്‌ഥലം അനുവദിച്ചുകിട്ടി. എന്നാൽ ഇത്‌ നേടിയെടുക്കാനായി ഇറങ്ങത്തിരിച്ച സീതയ്‌ക്കും ദിനകരനും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ്‌ ഈ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്‌.

റിലീസ് തിയ്യതി

പ്രിയങ്ക നായരും ,ശിക്കാറിലെ വില്ലന്‍ കഥാപാത്രമായി എത്തിയ ജയിനും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന എം പത്മകുമാര്‍ ചിത്രമാണ് "ജലം" . ടി ഡി ആൻഡ്രൂസും സംവിധായകൻ പത്മകുമാറും ഒരുമിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രമാണ് ജലം

Jalam movie poster

നിർമ്മാണ നിർവ്വഹണം
Submitted by Neeli on Wed, 01/14/2015 - 16:00