ജെനിത് കാച്ചപ്പിള്ളി

Submitted by Neeli on Mon, 01/26/2015 - 15:16
Name in English
Jenith Kachappilly
Date of Birth

എഴുത്തുകാരനും മുൻ മാധ്യമ പ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി. വയനാട് ജില്ലയിലെ പഴയ വൈത്തിരിയിൽ ജോസ് കാച്ചപ്പിള്ളി, ലിസി ജോസ് എന്നിവരുടെ മകനായി 1987 ജൂൺ 23 നാണ് ജെനിത്  ജനിച്ചത്. സഹോദരി ജെനീന സോബിൻ. ഭാര്യ ഷെറിൻ സ്കറിയ.  പഠിച്ചതും വളർന്നതും കോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം. ജേർണലിസത്തിൽ ഡിപ്ലോമ കരസ്ഥമാക്കി

പത്തൊൻപതാം വയസിൽ (2007) കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ് എം ആയ റേഡിയോ മംഗോയിൽ റേഡിയോ ജോക്കി ആയിട്ടാണ് ജെനിതിന്റെ കരിയർ തുടക്കം. റേഡിയോ ജോക്കി, പ്രോഗ്രാം പ്രൊഡ്യൂസർ, കോപ്പി റൈറ്റർ, പ്രൊമോ പ്രൊഡ്യൂസർ, ഐഡിയേഷൻ ലീഡർ, എക്സിക്യൂഷൻ എന്നിങ്ങനെ വിവിധ നിലകളിലായി അവിടെ 6 വർഷത്തെ മീഡിയ എക്സ്പീരിയൻസ്...

കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ് എം ആർ ജെ കളിൽ ഒരാളാണ് ജെനിത് . റേഡിയോ ജോക്കി, പ്രോഗ്രാം പ്രൊഡ്യൂസർ എന്നീ നിലകളിൽ തന്റെ ക്രിയേറ്റിവ്‌ കരിയർ തുടങ്ങിയ അദ്ദേഹം സംവിധായകൻ മമാസിന്റെ അസിസ്റ്റന്റ് ആയി മാന്നാർ മത്തായി സ്പീക്കിങ് 2 എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്. ശേഷം ബിജിത് ബാലയുടെ നെല്ലിക്ക എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു.

ജെനിത് കാച്ചപ്പിള്ളിയുടേതായി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട നിരവധി വർക്കുകൾ ഉണ്ട്. മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച റാന്തൽ എന്ന e-book സമാഹാരം, എഡിറ്റർ ഒഴിവാക്കിയ കഥ എന്ന ഗ്രാഫിക് സ്റ്റോറി ഇതൊക്കെ ശ്രദ്ധിക്കപ്പെട്ട വർക്കുകളിൽ ചിലതാണ്. വൈദ്യുത മന്ത്രി ഈ അടുത്തകാലത്ത് പങ്കു വെച്ച കെ എസ് ഇ ബി ട്രിബ്യുട്ട് വീഡിയോ, പ്രളയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ വീഡിയോ നരേറ്റിവ് ആയ ‘നമ്മൾ അതിജീവിച്ച പ്രളയം’, ‘നമ്മളെക്കൊണ്ടേ ഇതൊക്കെ പറ്റൂ’ എന്ന കാർട്ടുണ് പിക്ച്ചർ സ്റ്റോറി ഇതൊക്കെ മറ്റ് വൈറൽ വർക്കുകൾ ആണ്.. യൂട്യൂബിൽ 20 ലക്ഷം കാഴ്ചക്കാർ പിന്നിട്ട ഹിന്ദി - തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാളം ഷോർട്ട് ഫിലിം  "ഈ കാലത്ത്", കപ്പ ടീവി ഷൂട്ട് ആൻ ഐഡിയ സീസണ് 1 - ഫസ്റ്റ് പ്രൈസ് വിന്നർ ആയ "അന്ന് പെയ്ത മഴയിൽ" എന്നീ ഹ്രസ്വ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജെനിത് കാച്ചപ്പിള്ളിയുടെതായി കഥയില്ലാത്ത കഥകൾ എന്ന ചെറുകഥാസമാഹാരവുമുണ്ട്....

റേഡിയോ കാലഘട്ടത്തിൽ പത്തോളം ഇന്റേണൽ അവാർഡുകൾ റേഡിയോ മംഗോയിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാലത്ത് മികച്ച നടനും, മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും ഷോർട്ട് ഫിലിമുകൾക്കുള്ള അവാർഡുകളും വിവിധ ഷോർട്ട് ഫിലിം കൊമ്പറ്റിഷനുകളിൽ നിന്ന് ജെനിത് നേടിയിട്ടുണ്ട്...
2017 ൽ തുടക്കം കുറിച്ച "മറിയം വന്നു വിളക്കൂതി" (ചിത്രത്തിന് ആദ്യം നൽകിയ നാമം "മന്ദാകിനി" ) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ് ജെനിത് കാച്ചപ്പിള്ളി..

Jenith Kachappilly