പഞ്ചവടിപ്പാലം
- Read more about പഞ്ചവടിപ്പാലം
- 1874 views
ചഷ്മേ ബദ്ദൂർ എന്ന ഹിന്ദി ചിത്രത്തിൽ നിന്നും പൊയ്ക്കാൽ കുതിരൈ എന്ന തമിഴ് ചിത്രത്തിൽ നിന്നും പ്രചോദിതമായ സിനിമ.
ശ്രീനിവാസൻ ആദ്യമായി തിരക്കഥ രചിച്ച ചിത്രം.
ലിസിയുടെ പ്രഥമ പ്രിയദർശൻ ചിത്രം.
1989 ഇൽ ഇറങ്ങിയ Uncle Buck എന്ന അമേരികൻ സിനിമയെ ആസ്പദമാക്കി ഹരി പോത്തൻ എഴുതി, ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്ത സിനിമയാണ് അങ്കിൾ ബൻ . സംവിധായകൻ സാബു സിറിൽ മോഹൻ ലാലിനു വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചു. ഖുഷ്ബു ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് അങ്കിൾ ബൻ. ഇതിൽ ബാലതാരമായി വന്ന മോണിക്ക പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു.
മാജിക്കാണ് ഉപജീവന മാർഗ്ഗമെങ്കിലും വല്ലാത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ് മജീഷ്യൻ റങ്കൂണ്‍ വാല. അവസരങ്ങൾ നന്നേ കുറയുന്നതിനാൽ കടം വാങ്ങിയാണ് അയാൾ ജീവിക്കുന്നത്. അതിനിടയിൽ സ്കൂളിൽ ഒരു പരിപാടി അയാൾക്ക് ലഭിക്കുന്നു. എന്നാൽ വാനിഷിംഗ് ബ്യൂട്ടി എന്ന പരിപാടി അവതരിപ്പിക്കാൻ അയാൾ നിർബന്ധിതനാകുന്നു. അതിനായി അയൽവാസിയായ ശ്രീദേവിയുടെ സഹായം അയാൾ തേടുന്നു. എന്നാൽ കൃത്യ സമയത്ത് പെട്ടിയിൽ നിന്നും അവർക്ക് പുറത്ത് കടക്കാൻ കഴിയാതെ വരുന്നതോടെ ആ പരിപാടി പൊളിയുന്നു. റങ്കൂണ്‍ വാല നാടുവിടാൻ ഉദ്ദേശിക്കുന്നുവെങ്കിലും ശ്രീദേവിയുടെ നിർബന്ധപ്രകാരം അവിടെ തന്നെ കഴിയുന്നു. ഒരു രാത്രി രാജു എന്ന പോക്കറ്റടിക്കാരൻ രണ്കൂൻ വാലയുടെ വീട്ടിലേക്ക് ഓടി കയറുന്നു. പോലീസ് പിന്തുടരുന്ന രാജുവിനെ ആദ്യം അയാൾ രക്ഷിക്കുന്നുവെങ്കിലും പിന്നീട് അയാൾ തന്നെ പോലീസിനു കാട്ടിക്കൊടുക്കുന്നു. തിരികെ വരുന്ന രാജുവിനെ കള്ളനെന്നു കരുതി റങ്കൂണ്‍ വാലയും നാട്ടുകാരും ചേർന്ന് മർദ്ദിച്ച് അവശനാക്കുന്നു. അയാൾ കള്ളനല്ല എന്നറിയുമ്പോൾ അയാളുടെ ചികിത്സക്കായി നാട്ടുകാർ പണം നൽകുന്നു. പിന്നീട് റങ്കൂണ്‍ വാലയും രാജുവും ചേർന്ന് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങുന്നു. നാട്ടിലെ പ്രധാന കേടിയായ കീലേരി അച്ചുവിനെ രാജു ഒതുക്കുന്നു.
ഒരു കൂട്ടം ഗുണ്ടകൾ സുജാത എന്ന പെണ്‍കുട്ടിയെ പിന്തുടരുകയും അവർ റങ്കൂണ്‍ വാലയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിപ്പെടുകയും ചെയ്യുന്നു. വാനിഷിംഗ് ബ്യൂട്ടിയുടെ ഭാഗമായി പെട്ടിയിൽ നിന്നും ശ്രീദേവി പുറത്തിരങ്ങുന്നുവെങ്കിലും ഗുണ്ടകളിൽ നിന്നും രക്ഷപ്പെടാനായി സുജാത അതിൽ കയറി പറ്റുന്നു. അതോടെ മാജിക്ക് പൊളിയുന്നു. നാട്ടുകാരുടെ അടി കിട്ടാതെ അവർ ഓടി രക്ഷപ്പെടുന്നു. അടുത്ത ദിവസം സുജാതയെ അന്വേഷിച്ച് കുറച്ച് ആളുകൾ എത്തുന്നു. അവളെ അന്വേഷിച്ചെത്തുന്ന ജാഫർ, തന്റെ അനിയനെ പ്രണയം നടിച്ച് വഞ്ചിച്ച് പണവുമായി കടന്നു കളഞ്ഞതാണ് അവൾ എന്നും ഭ്രാന്താശുപത്രിയിൽ കിടക്കുന്ന അയാളെ രക്ഷിക്കാൻ അവളെ കണ്ടുപിടിച്ചേ മതിയാകൂ എന്നും അയാൾ പറയുന്നു. അതിനായി പണവും അവർക്ക് വാഗ്ദാനം ചെയ്യുന്നു. അവിചാരിതമായി അവർ സുജാതയെ വീണ്ടും കണ്ടുമുട്ടുന്നു. അവളോട് സംസാരിക്കുന്നതിനിടയിൽ ജാഫറിനു ഫോണ്‍ ചെയ്ത് അയാളെ വരുത്തുന്നു. സുജാതയെ കയ്യിൽ കിട്ടുന്ന ജാഫർ, രാജുവിനെയും റങ്കൂണ്‍ വാലയേയും തള്ളിമാറ്റി സുജാതയേയും കൊണ്ട് കടന്നു കളയുന്നു. ജാഫർ ഒരു ക്രിമിനലാണെന്ന് തിരിച്ചറിയുന്ന കീലേരി, സുജാതയുടെ ജീവൻ അപകടത്തിലാണെന്ന് അവരോട് പറയുന്നു. അവർ ജാഫറിന്റെ താവളം കണ്ടെത്തുന്നു. സുജാതയെ രക്ഷിച്ച് ഒരു ഒളിത്താവളത്തിൽ താമസിപ്പിക്കുന്നു.
അവർ തന്നെ പിന്തുടരുന്നതിന്റെ കാരണം സുജാത അവരോട് പറയുന്നു. ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സുജാതയുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്രപ്രവർത്തകയായിരുന്നു ശ്യാമ. ആ ഹോസ്പിറ്റലിൽ നടക്കുന്ന അവയവ കള്ളക്കടത്തിനെ കുറിച്ച് വിവരം ലഭിക്കുന്ന ശ്യാമ ആത്മഹത്യാ ശ്രമം നടത്തി അവിടെ അഡ്മിറ്റാകുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അവൾ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നു. ഹോസ്പിറ്റൽ ഉടമ പീറ്റർ ലാലാണ് ഇതിനു പിറകിലെന്ന സത്യം ശ്യാമ സുജാതയെ അറിയിക്കുന്നു. എന്നാൽ ശ്യാമ കൊല്ലപ്പെടുന്നു. മരിക്കുന്നതിനു മുന്നേ ആ റിപ്പോർട്ട് സുജാതയുടെ പേരിൽ അവൾ കൊറിയർ ചെയ്തിരുന്നു. ആ റിപ്പോർട്ട് കണ്ടെത്തി നശിപ്പിക്കുവാനാണ് അവർ തന്നെ പിന്തുടരുന്നത് എന്ന് സുജാത പറയുന്നു. ആ റിപ്പോർട്ട്, ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാനെന്നും അതിന്റെ താക്കോൽ വീട്ടിലാണെന്നും സുജാത പറയുന്നു. രാജു ആ താക്കോൽ എടുക്കാൻ പോയി വരുന്ന വഴി പീറ്റർ ലാലിന്റെ ആളുകൾ അയാളെ .ആക്രമിക്കുന്നുവെങ്കിലും രാജു രക്ഷപ്പെടുന്നു. നഗരത്തിൽ നടക്കുന്ന നീതി മേളയിൽ ഈ റിപ്പോർട്ട് എത്തിക്കുവാൻ അവർ തീരുമാനിക്കുന്നു. ഒരു സംഘർഷത്തിനൊടുവിൽ അവരതിൽ വിജയിക്കുന്നു. പീറ്റർ ലാലും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടുന്നു.
ട്രാവൽ ഏജന്സി നടത്തുന്ന അരവിന്ദന് (സിദ്ദിക്ക്) അപ്രതീക്ഷിതമായി പഴയൊരു കൂട്ടുകാരൻ ഗോപാലകൃഷ്ണന്റെ (ശ്രീനിവാസൻ) കത്തുകിട്ടുന്നു. കുറെ കാലമായി യാതൊരു വിവരവും ഇല്ലാതിരുന്ന ഗോപാലകൃഷ്ണന്റെ കത്തിൽ പഴയ കൂട്ടുകാരായിരുന്ന അരവിന്ദനെയും സുജനപാലനെയും (ജഗദീഷ്) ഗംഗനെയും(മണിയൻപിള്ള രാജു) കാണാൻ ആഗ്രഹമുണ്ടെന്നും അടുത്ത ഞായറാഴ്ച പറ്റുമെങ്കിൽ വരണമെന്നും എഴുതിയിരുന്നു. തുടർന്ന് അവർ ഞായറാഴ്ച ഗോപാലകൃഷ്ണനെ കാണാൻ പോകാൻ തീരുമാനിക്കുന്നു.
പോകുന്ന വഴിക്ക് അവർ പഴയ കാര്യങ്ങൾ ഓർക്കുന്നു. അഞ്ചു വർഷം മുൻപ് നാലുപേരും ഒരു പാരലൽ കോളേജിൽ അദ്ധ്യാപകരായി ജോലി നോക്കുന്ന സമയം. ഒരു വീട്ടിൽ ആയിരുന്നു അവരുടെ താമസം. പരമശുദ്ധനും പിശുക്കനും അരസികനുമായ ഗോപാലകൃഷ്ണൻ മാഷെ കബളിപ്പിക്കലായിരുന്നു അവരുടെ പ്രധാന പരിപാടി. ഒരു ദിവസം അവർ ഗോപാലകൃഷ്ണൻ മാഷെ കാര്യമായി ഒന്നു കബളിപ്പിക്കാൻ തീരുമാനിക്കുന്നു. അടുത്തുള്ള ബാങ്കിൽ ജോലി നോക്കുന്ന രാധികയ്ക്ക്(രേഖ) ഗോപാലകൃഷ്ണൻ മാഷെ ഇഷ്ടമാണെന്ന് അവർ ഗോപാലകൃഷ്ണൻ മാഷെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. അടുത്തുള്ള ബാങ്കിൽ ജോലി നോക്കുന്ന രാധികയ്ക്ക്(രേഖ) ഗോപാലകൃഷ്ണൻ മാഷെ ഇഷ്ടമാണെന്ന് അവർ ഗോപാലകൃഷ്ണൻ മാഷെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. രാധികയുടെതെന്ന പേരിൽ അവർ സ്ഥിരമായി കത്തെഴുതുന്നു. മറുപടി ബാങ്കിലെ പ്യൂണിന്റെ കയ്യിൽ ഏല്പിക്കുന്നു. പ്യൂണ്‍ ഒത്തുകളിക്കുകയാണ് എന്ന് പാവം ഗോപാലകൃഷ്ണൻ അറിയുന്നില്ല.
രാധികയുമായി അഗാധമായി പ്രണയത്തിലാവുന്ന ഗോപാലകൃഷ്ണൻ ഒരിക്കൽ രാധികയോട് എല്ലാം പറയാൻ ശ്രമിക്കുന്നു. രാധികയുടെ കൂടെ എപ്പോഴും കാണുന്ന ബന്ധുവിനെ ഗോപാലകൃഷ്ണൻ ഒരു വില്ലനായി കാണുന്നു. ഒരു ദിവസം ബസ് സ്റ്റോപ്പിൽ വച്ച് ഗോപാലകൃഷ്ണൻ രാധികയോട് സംസാരിക്കാൻ ശ്രമിക്കുന്നു. പരിഭ്രാന്തയായ രാധിക കയർത്ത് സംസാരിക്കുന്നു. നാട്ടുകാർ ഇടപെടുകയും അത് കയ്യാങ്കളിയിൽ കലാശിക്കുന്നു. ആശുപത്രിയിലായ ഗോപാലകൃഷ്ണനെ കാണാൻ രാധികയുടെ ബന്ധു വരികയും ആരോ ഗോപാലകൃഷ്ണനെ കളിപ്പിക്കുകയാണെന്നും അയാളെ ബോധ്യപ്പെടുത്തുന്നു. ആകെ തകർന്ന ഗോപാലകൃഷ്ണൻ ആരുമറിയാതെ അവിടം വിടുന്നു.
പിന്നീട് ഗോപാലകൃഷ്ണനെപറ്റി ആർക്കും ഒന്നും അറിയില്ല. അരവിന്ദനും കൂട്ടരും ട്രെയിനിറങ്ങി. ഗോപാലകൃഷ്ണൻ അവരെ കാത്തു നിൽകുന്നത് അവർ കാണുന്നു. ഗോപാലകൃഷ്ണന്റെ കൂടെ അവർ വാനിൽ കയറി പോകുന്നു. ഇത്രയും കാലം എവിടെ ആയിരുന്നെന്നു അവർ ഗോപാലകൃഷ്ണനോട് ചോദിക്കുന്നു. ഗോപാലകൃഷ്ണൻ വഴിയിലൊരിടത്ത് വണ്ടി നിർത്തുന്നു. പഴയ പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ഗോപാലകൃഷ്ണൻ നാടുവിട്ട് ദൂരെയൊരിടത്ത് സ്കൂളിൽ ജോലിക്ക് പ്രവേശിച്ചു. പഴയ തകർച്ചയ്ക്ക് കാരണക്കാരായ അരവിന്ദനെയും കൂട്ടരെയും തോക്കുചൂണ്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നു.
Image courtesy: Old Malayalam Cinema
അറുപതുകളിലും എഴുപതുകളിലും കേരളത്തിൽ മുഴുവൻ പ്രചരിക്കപ്പെട്ട ആനന്ദജീവിതം കുടുംബാസൂത്രണത്തിലൂടെ എന്ന ആശയത്തിന് ഊന്നൽ നൽകി നിർമ്മിച്ച ചിത്രമാണിത്.
പത്തു മക്കളുള്ള ശിപായി കുട്ടൻ നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹം ഓട്ടൻ തുള്ളൽ കലാകാരനാണ്. സന്താനഗോപാലം ഓട്ടൻതുള്ളൽ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പ്രചരണങ്ങളൊക്കെ നർമ്മത്തിൽ ചാലിച്ച അവതരിപ്പിച്ചിരിക്കുന്നതിനാൽ കാണുന്നവർക്ക് വിരസത അനുഭവിക്കുകയില്ല.
ദമയന്തി-പപ്പൻ ദമ്പതികളുടെ ഏഴ് പെണ്മക്കളിലൂടെ കുട്ടികൾ അധികം ഉണ്ടായാൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളെ വരച്ചു കാട്ടുമ്പോൾ, മൂന്നു കുട്ടികൾ മാത്രമുള്ള തര്യൻ മാസ്റ്റർ-ഏലിയാമ്മ ദമ്പതികളുടെ സംതൃപ്തമായ ജീവിതവും സമാന്തരമായി പറഞ്ഞു പോകുന്നു. അതിലൂടെ പ്രേക്ഷകന് ഒരു താരതമ്യത്തിനുള്ള അവസരം ലഭിക്കുന്നു.
പ്രമേഹം ബാധിച്ചു മെലിഞ്ഞ മമ്മുക്ക പഴയകാല ഗുസ്തിവൈഭവത്തിന്റെ ഓർമ്മകൾ അയവിറക്കി ഊറ്റംകൊള്ളുന്നു, പെൺകോന്തനായ പഴയ ബ്ലോക്ക് ഓഫീസറുടെ സ്ഥലംമാറ്റം, കാര്യപ്രാപ്തിക്ക് പേരുകേട്ട പുതിയ ഓഫീസറുടെ വരവ്, ആനന്ദൻ-ശകുന്തള ഓഫീസ് പ്രണയം, കുട്ടൻ നായരുടെ വന്ധ്യംകരണം, ദമയന്തി ലൂപ്പ് നിക്ഷേപിച്ച് പപ്പന്റെ പരിഭ്രമം അവസാനിപ്പിക്കുന്നത്, തങ്കമ്മയുടെ കുടുംബാസൂത്രണ പ്രചാരവേല തുടങ്ങിയ സംഭവങ്ങളിലൂടെയാണ് 'ഇനി കൂടുതൽ കുട്ടികൾ വേണ്ട ഒള്ളതുമതി' എന്ന ആശയം പറഞ്ഞു വെക്കുന്നത്.