മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗം തലവൻ ആയിരുന്നു കവിയും,വിമർശകനും സാഹിത്യകാരനുമായിരുന്ന ഡോ.എസ് കെ നായർ. മലയാളത്തിനു പുറമേ സംസ്കൃതം,തമിഴ്,ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികൾ എഴുതി. "കമ്പരാമായണം" തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. എഴുപതിലേറേ സാഹിത്യകൃതികളുടെ കർത്താവ്. “മറക്കാത്ത കഥകൾ” എന്ന ആത്മകഥ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി. "സംസ്ക്കാര കേദാരം,നർമ്മസല്ലാപം,അയ്യപ്പൻ,കള്ളനാണയം,വിചാരമഞ്ജരി" തുടങ്ങിയവയാണ് പ്രശസ്തമായ കൃതികൾ. ചലച്ചിത്ര സെൻസർ ബോഡ് അംഗമായി സേവനം അനുഷ്ഠിച്ചു. ഏറെ ഹിറ്റായ ഭഗവാൻ അയ്യപ്പൻ,ഗുരുവായൂരപ്പൻ,മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിർവ്വഹിച്ചു. ഗാനരചനക്ക് പുറമേ കഥകളി,ഭരതനാട്യം,മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്ക് സംവിധാനമൊരുക്കി. ഏട്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം.
Info Courtesy :- Lakshmi Nayar, Dr.SK Nayar's Daughter
- 1000 views