പി ജി വിശ്വംഭരൻ

Submitted by danildk on Wed, 10/13/2010 - 19:11
Name in English
P G Viswambaran

മലയാള ചലച്ചിത്ര സംവിധായകൻ.  1947-ൽ കാരിച്ചാൽ പ്ലാമന്തോട്ടം ഗംഗാധരപണിയ്ക്കരുടെയും പൊന്നിയമ്മയുടെയും മകനായി തിരുവന്തപുരത്ത് ജനിച്ചു. 1968-ൽ രാഗിണി എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു വിശ്വംഭരന്റെ സിനിമയിലെ തുടക്കം. 1974-ൽ ശശികുമാർ സംവിധാനം പൂന്തേനരുവി എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകനായി തുടർന്ന് ശശികുമാറിന്റെ അസോസിയേറ്റായി കുറച്ചു സിനിമകളിൽ പ്രവർത്തിച്ചു. 1976-ൽ പ്രേംനസീറിനെ നായകനാക്കി ഒഴുക്കിനെതിരേ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് പി ജി വിശ്വംഭരൻ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങൾ വിശ്വംഭരൻ സംവിധാനം ചെയ്തു. ജയൻ നായകനായ ചാകര, മമ്മൂട്ടിയുടെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായ സ്ഫോടനം, കമലഹാസൻ - ശ്രീദേവി എന്നിവർ അഭിനയിച്ച സത്യവാൻ സാവിത്രി.. മുകേഷ് നായകനായ ഗജകേസരി യോഗം, തിലകൻ പ്രധാനവേഷത്തിലഭിനയിച്ച കാട്ടുകുതിര തുടങ്ങിയവ അവയിൽ ചിലതാണ്. അദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം പുത്തൂരം പുത്രി ഉണ്ണിയാർച്ചയാണ്. അറുപതിലധികം സിനിമകൾ പി ജി വിശ്വംഭരൻ സംവിധാനം ചെയ്തിട്ടുണ്ട്.

 അഞ്ച് വർഷം അദ്ദേഹം മാക്ടയുടെ ചെയർമാനായിരുന്നു. പി ജി വിശ്വംഭരന്റെ ഭാര്യയുടെ പേര് മീന. രണ്ട് മക്കൾ വിമി,വിനോദ്. 2010 ജൂണിൽ വിശ്വംഭരൻ അന്തരിച്ചു.