ആന്ദ്രാപ്രദേശിലെ ശ്രീനഗരം സ്വദേശി. വളരെ കുട്ടിക്കാലത്ത് തന്നെ പിതാവ് മരണപ്പെട്ടു. പിതാവിന്റെ മരണശേഷം 1985ൽ ചെന്നൈയിലെത്തി. "കോമൾ സ്വാമിനാഥ"ന്റെ ഡാൻസ്-ബാലെ-നാടക ട്രൂപ്പിൽ ജോയിൻ ചെയ്ത് രാജ്യമൊട്ടുക്കും ഏറെ പ്രകടനങ്ങൾ നടത്തി. പിന്നീട് പരസ്യചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയ രേണുകക്ക് ആദ്യമായി നായിക വേഷം ലഭ്യമാവുന്നത് 1989ൽ പുറത്തിറങ്ങിയ സംസാര സംഗീതം എന്ന തമിഴ് ചിത്രത്തിലാണ്. ടി രാജേന്ദർ ആയിരുന്നു നായകൻ. തുടർന്ന് മറ്റ് ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചു തുടങ്ങി. ഐ വി ശശിയുടെ കൂടണയും കാറ്റ് ആയിരുന്നു ആദ്യ മലയാള ചിത്രം. ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന മലയാളചിത്രത്തിൽ ശ്രദ്ധേയമായ വേഷം ലഭ്യമായി. കൊച്ചിൻ ഹനീഫ-മമ്മൂട്ടി ടീമിന്റെ വാത്സല്യം എന്ന ചിത്രത്തിലും നല്ല വേഷം ചെയ്തു. അഭിനേത്രി ഗീത വഴി കെ ബാലചന്ദറിനെ പരിചയപ്പെടുകയും തുടർന്ന് തമിഴ് ടെലിസീരിയൽ രംഗത്തെ തിളങ്ങുന്ന താരമാവുകയും ചെയ്തു. കെ ബാലചന്ദർ നാല്പത് വർഷത്തിനു ശേഷം സംവിധാനം ചെയ്യുന്ന നാടകത്തിലും അഭിനയിച്ചു.
ആലോഹ ഇന്ത്യ എന്ന വ്യവസായ ഗ്രൂപ്പിന്റെ ചെയർമാൻ കെ കുമാരൻ ആണ് രേണുകയുടെ ഭർത്താവ്. ആന്ദ്രപ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ്,ഉഗഡി പുരസ്കാർ,ഒനീഡയുടെ പിനാക്കിൾ അവാർഡ് എന്നിവ ലഭ്യമായിട്ടുണ്ട്.
- 318 views