യക്ഷിയും ഞാനും
സംഗീത സംവിധായകൻ രവീന്ദ്രന്റെ മകൻ സാജൻ മാധവ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
- Read more about യക്ഷിയും ഞാനും
- 2845 views
സംഗീത സംവിധായകൻ രവീന്ദ്രന്റെ മകൻ സാജൻ മാധവ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ ‘ചോട്ടാമുബൈ’ എന്ന് വിളിക്കപ്പെടുന്ന തെരുവിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ ക്വൊട്ടേഷന്‍ സംഘങ്ങളും അവര്‍ക്കിടയിലുള്ള ജീവിതങ്ങളും. വാസ്കോഡഗാമ(മോഹന്‍ ലാല്‍)യും അയാളുടെ സുഹൃത്തുക്കളും ചെറിയ ക്വൊട്ടേഷനുകളും തരികിട ജോലികളുമായി ജീവിതം ആസ്വദിച്ചു വരവേ സ്ഥലത്തെ സി ഐ നടശനും (കലാഭവന്‍ മണി) അനിയനും ഏര്‍പ്പെടുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെടേണ്ടിവരുന്നു. ക്രിമിനലുകള്‍ തന്നെ നിയമപാലകരാവുന്ന ഈ തെരുവില്‍ വാസ്കോക്കും കൂട്ടര്‍ക്കും തങ്ങളുടെ ജീവിതത്തെ കൈവിട്ടൂപോകാതിരിക്കാന്‍ ക്രിമിനലുകളുമായ നിയമപാലകരുമായി ഏറ്റുമുട്ടേണ്ടിവരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ കുപ്രസിദ്ധമായ ഒരു തെരുവിന്റെ വിളിപ്പേരാണ് ചോട്ടാമുംബൈ. മുബൈയിലെ നിരവധി ക്വൊട്ടേഷന്‍ ഗുണ്ടാടീമുകള്‍ക്കൊപ്പം ഫോര്‍ട്ട് കൊച്ചിയുടേയും ചോട്ടാമുബൈയുടേയും വഴികളും വേരുകളുമറിയുന്ന ‘തല‘ എന്ന വിളിപ്പേരുള്ള വാസ്ഗോഡഗാമയും (മോഹന്‍ലാല്‍) അവന്റെ സുഹൃത്തുക്കളായ മുള്ളന്‍ ചന്ദ്രപ്പന്‍ (സിദ്ദിഖ്) ടോമിച്ചന്‍(ഇന്ദ്രജിത്ത്) സുശീലന്‍ (ബിജുക്കുട്ടന്‍) സൈനു(മണിക്കുട്ടന്‍) എന്നിവര്‍ ചെറിയൊരു ഗ്യാങ്ങാണ്. ചെറിയ ക്വൊട്ടേഷനുകളും തരികിടകളുമായി ജീവിതം ആസ്വദിച്ച് തള്ളി നീക്കുന്ന ഇവര്‍ ന്യായം നോക്കി മാത്രമേ ക്വൊട്ടേഷന്‍ ജോലികള്‍ ചെയ്യുകയുള്ളു. തല എന്ന വാസ്കോയുടെ അപ്പന്‍ പഴയ ഗുസ്തിക്കാരനായ മൈക്കിളാശാനാണ് (സായികുമാര്‍) തട്ടുകട നടത്തി രണ്ട് പെണ്മക്കളുള്ള കുടുംബം പോറ്റുന്നത്. തലയുടെ കൂട്ടുകാരനായ ടോമിച്ചന്‍ തലയുടെ അപ്പന്റെ പെങ്ങള്‍ റോസിലി (മല്ലിക സുകുമാരന്‍)യുടെ മകനാണ്. ഒരിക്കല്‍ ഒരു ഗുണ്ടാടീമുമായുള്ള സംഘട്ടനത്തില്‍ കയ്യബദ്ധം സംഭവിച്ച് ടോമിച്ചന്റെ അനിയത്തിയുടെ കണ്ണ് തകരാറിലാകുന്നു. വലിയൊരു തുക ചികിത്സാ ചിലവിനു മുടക്കിയാല്‍ കാഴ്ച പഴയ പോലെ തിരിച്ചു കിട്ടുമെന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടോമിച്ചന്‍ അതിന്റെ ലക്ഷ്യത്തിലാണ്. തലയെന്ന വാസ്കോഡഗാമയും ഇതുപോലെ പണയത്തിലിരിക്കുന്ന തന്റെ ആധാരവും തിരിച്ചെടൂക്കേണ്ട ഗതികേടിലാണ്. ഈ സമയത്താണ് വാസ്കോഡഗാമക്ക് വിവാഹാലോചനയുമായി അപ്പന്‍ നിര്‍ബന്ധിക്കുന്നത്. മനസ്സില്ലാ മനസ്സോടെ അപ്പന്റെ തന്നെ പഴയ ചങ്ങാതിയായ പാമ്പ് വക്കച്ചന്റെ മകള്‍ ഓട്ടോറിക്ഷാ ഡ്രൈവറായ പറക്കും ലതയെ തല പെണ്ണുകാണുന്നുവെങ്കിലും വിവാഹം കഴിക്കുന്നില്ലെന്ന നിലപാടീലേക്ക് വാസ്കോ മാറുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ പുതുതായി ചാര്‍ജ്ജെടുക്കുന്ന സി ഐ മോഹന്‍ ദാസ് (വിജയരാഘവന്‍) പട്ടാപ്പകല്‍ തെരുവില്‍ കുത്തേറ്റു മരിക്കുന്നു. തലയുടെ അപ്പന്‍ മൈക്കിളാശാന്‍ അതിനു ദൃക്‌സാക്ഷിയാകുന്നു. കൊലപ്പെടുത്തുന്നത് സസ്പെന്‍ഷനിലുള്ള സി.ഐ നടേശനും (കലാഭവന്‍ മണി) അനിയനും (വിനായകന്‍) ആണെന്ന് മൈക്കിളാശാന്‍ കണ്ടുവെന്ന് മനസ്സിലാക്കിയ പ്രതികള്‍ പിന്നെ മൈക്കിളാശാനെയും കുടൂംബത്തേയും ഭീഷണിയുടേയും മര്‍ദ്ദനത്തിന്റേയും വഴിയില്‍ ഒതുക്കുവാന്‍ ശ്രമിക്കുന്നു. അപ്പനും സഹോദരിമാരും പോലീസിന്റെ ഭീഷണിക്കുമുന്നിലാണെന്നു മനസ്സിലാക്കിയ വാസ്കോഡഗാമയും കൂട്ടുകാരും സി ഐ നടശനുമായി നേരിട്ടു യുദ്ധത്തിനിറങ്ങുന്നു. പിന്നീട് വാസ്ഗോഡഗാമയും നടശനും ഗുണ്ടകളുമായുള്ള നേര്‍ക്ക് നേര്‍ പോരാട്ടമാണ്. കൊച്ചി കാര്‍ണിവലിന്റെ പശ്ചാത്തലത്തില്‍ തലയെന്ന വാസ്ഗോഡഗാമയും നടേശനും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു...
ജീവിക്കാൻ വേണ്ടി കള്ളനാവേണ്ടി വന്ന ഗോപാലകൃഷ്ണൻ(ദിലീപ്) സ്പെയിനിലെ രാജകുമാരിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പോലീസിന്റെ കൈയിൽപെടാതെ മാല കൊണ്ടുവരാനുള്ള ശ്രമത്തിൽ ഗോപാലകൃഷ്ണൻ മാല സഹയാത്രികയായ വീണയുടെ(ഭാവന പാണി) ബാഗിൽ അവർ അറിയാതെ നിക്ഷേപിക്കുന്നു. തുടർന്ന് മാല കൈക്കലാക്കാൻ വേണ്ടി വീണയുടെ കൂടെ സഞ്ചരിക്കേണ്ടി വരുന്നു. വീണയാകട്ടെ തന്നെ തഴഞ്ഞ് വേറെ കല്യാണം കഴിക്കാൻ പോകുന്ന കാമുകൻ ഫെലിക്സിനെ(മിഥുൻ രമേശ്) കാണാനുള്ള യാത്രയിലാണ്.
തീവണ്ടിയാത്രയ്ക്കിടെ ഗോപാലകൃഷ്ണന്റെ നാട്ടിൽ ഇറങ്ങേണ്ടിവരുന്ന വീണയ്ക്ക് ഗോപാലകൃഷ്ണന്റെ വീട്ടിൽ തങ്ങേണ്ടി വരുന്നു. ഗോപാലകൃഷ്ണന്റെ ജീവിതാവസ്ഥകൾ മനസിലാക്കിയ വീണയ്ക്ക് ഗോപാലകൃഷ്ണനോട് സഹതാപം തോന്നുകയും, തന്നെ സഹായിച്ചാൽ മാല തിരികെ കൊടുക്കാമെന്നു പറയുകയും ചെയ്യുന്നു. തുടർന്ന് വിവാഹസ്ഥലത്തെത്തിയ വീണയെ സ്വീകരിക്കാൻ ഫെലിക്സ് തയ്യാറാവുന്നില്ല. പണമുണ്ടെങ്കിൽ കല്യാണം നടത്താം എന്ന് ഫെലിക്സ് പറയുന്നു.
ഫ്രഞ്ച് കിസ്സ് എന്ന അമേരിക്കൻ സിനിമയെ ആസ്പദമാക്കി നിർമിച്ച സിനിമ.
മാല വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ പോലീസിന്റെ കൈയിൽപെടുന്നു. പഴയൊരു കടപ്പാടിന്റെ പേരിൽ പോലീസ് ഓഫീസർ ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കുന്നില്ല. തന്റെ കൈയിലെ ഡ്രാഫ്റ്റ് പോലീസുകാരന്റെ സഹായത്തോടെ മാറ്റി വീണ മാല വിറ്റു കിട്ടിയതെന്ന വ്യാജേന ഗോപാലകൃഷ്ണന് കൊടുക്കുന്നു. ഗോപാലകൃഷ്ണൻ ഇതുപയോഗിച്ച് വീണയുടെ കല്യാണം നടത്താൻ ശ്രമിച്ചെങ്കിലും വീണ വിസമ്മതിക്കുന്നു. വീണയും ഗോപാലകൃഷ്ണനും ഒന്നാകുന്നു.