കൈയിലിരിപ്പുകൊണ്ട് നിരന്തരം പുലിവാല്‍ പിടിച്ച അവസ്ഥയിലാവുന്ന നാല്‍വര്‍ സംഘത്തിന്റെ കഥ
കഥാസംഗ്രഹം
നാട്ടുമ്പുറത്തെ വലിയ തറവാട്ടുകാരായ നാല്‍വര്‍സംഘമാണ് നാട്ടിലെ എല്ലാ പ്രശ്‌നങ്ങളുടേയും സൂത്രധാരന്‍മാര്‍. അവിടെ നില്‍ക്കക്കള്ളിയില്ലാതെ നഗരത്തില്‍ എത്തിപ്പെടുന്ന ഇവര്‍ ഫ്‌ളാറ്റിലെ പെരേരയേയും (ജഗതി),വെങ്കിടാചലപതി(ജഗദീഷ്) യേയും പരിചയപ്പെടുന്നു. ഇവര്‍ നഗരത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ സുഹൃത്തുക്കളും പെടുകയാണ്.
വർഷങ്ങൾക്ക് മുൻപ് നാടുവിട്ടു പോയ കളിക്കൂട്ടുകാരനും സഹോദരിയുടെ കാമുകനുമായ ഹരിയെ (ഉണ്ണി മുകുന്ദൻ) അന്വേഷിച്ച് പഞ്ചാബിലെ മല്ലുസ്ട്രീറ്റിൽ എത്തുന്ന നാട്ടിൻപുറത്തുകാരനായ അനിയൻ(കുഞ്ചാക്കോ ബോബൻ) ഹരിയെ കണ്ടുപിടിക്കാനും സത്യാവസ്ഥകൾ ബോധ്യപ്പെടൂത്താനും സഹോദരിയെ വിവാഹം കഴിപ്പിക്കാനും മറ്റും നടത്തുന്ന ശ്രമങ്ങളും ഹരി എങ്ങിനെ പഞ്ചാബിലെ ഹരീന്ദ്രൻ സിങ്ങായി എന്നതിന്റെ ചുരുളഴിയുന്നതുമായ സംഭവങ്ങൾ പഞ്ചാബിന്റെ പശ്ചാത്തലത്തിൽ കോമഡി പരിവേഷത്തോടെ അവതരിപ്പിക്കുന്ന കഥ.
വല്യമ്പാട്ടെ തറവാട്ടിലെ അനിയൻ(കുഞ്ചാക്കോ ബോബൻ) തന്റെ കളിക്കൂട്ടുകാരനും അമ്മാവന്റെ മകനുമായ ഹരി(ഉണ്ണി മുകുന്ദൻ)യെ അന്വേഷിച്ചാണ് പഞ്ചാബിലേക്ക് പോകുന്നത്. അച്ഛനുമമ്മയും ഇല്ലാത്ത ഹരി അമ്മാവൻ രാഘവൻ നായരുടെ(സിദ്ധിക്ക്) സംരക്ഷണയിലായിരുന്നു വളർന്നത്. രാഘവൻ നായരുടെ മകനായ അനിയനും മകൾ അശ്വതി(സംവൃതാ സുനിൽ)യുമായിരുന്നു ഹരിയുടെ കളിക്കുട്ടുകാർ. അശ്വതി എന്ന അച്ചുവിനു ഹരിയോടും ഹരിക്ക് അച്ചുവിനോടും ഇഷ്ടമായിരുന്നു. ഹരിയുടേ ചെറിയച്ഛനായ ഗോവിന്ദൻ മേനോനും (സായ്കുമാർ) മക്കൾക്കും (സുരേഷ് കൃഷ്ണ, ജോജോ മാള, ശ്രീജിത് രവി) ഹരിയുടേ അച്ഛന്റെ പേരിലുള്ള വലിയ സ്വത്തും പാടവും പറമ്പും സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഹരി അമ്മാവന്റെ സംരക്ഷണയിലായിരുന്നതുകൊണ്ട് അവർക്കതു സാധിച്ചില്ല. ഹരിയേയും അമ്മാവനേയും പിണക്കാൻ അവർ ശ്രമിക്കുന്നുവെങ്കിലും അത് സാധിക്കുന്നില്ല. രാഘവൻ നായരേയും ഹരിയേയും വകവരുത്താൻ ഗോവിന്ദൻ മേനോനും മക്കളും പദ്ധതിയിടുന്നു.
ഹരിയുടേയും അശ്വതിയുടേയും ബന്ധമറിഞ്ഞ രാഘവൻ നായർ പൊട്ടിത്തെറിക്കുന്നു. ഒരു ജോലിയും വരുമാനവും ഇല്ലാത്ത ഹരിക്ക് തന്റെ മകളെ വിവാഹം ചെയ്തു തരില്ലെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചു കാണിക്കാനും പറയുന്നു. അഭിമാനത്തിനു ക്ഷതമേറ്റ ഹരി അന്നുതന്നെ നാടുവിടാൻ തയ്യാറാകുന്നു. അനിയും അശ്വതിയും തടയുന്നുവെങ്കിലും വാശിക്കാരനായ ഹരി ബാഗുമെടുത്ത് എവിടേക്കെന്നില്ലാതെ പുറപ്പെടുന്നു. വർഷങ്ങളായിട്ടും ഹരി തിരിച്ചു വന്നില്ല. ഹരിക്കു വേണ്ടി അശ്വതി കാത്തിരിക്കുന്നു.
രാഘവൻ നായർ മരണപ്പെട്ടതും ഹരി അപ്രത്യക്ഷനായതും കാരണം അവരുടെ ഭൂമി സ്വന്തമാക്കാൻ ഗോവിന്ദൻ മേനോന്റെ മക്കൾ ശ്രമിക്കുന്നു. ഭൂവുടമ ഹരി മിസ്സിങ്ങ് ആയതുകാരണം മൂന്നു മാസം കൂടി കാത്തിരിക്കാനും അതിനകത്ത് ഹരി വന്നില്ലെങ്കിൽ ഭൂമി ഗോവിന്ദൻ മേനോന്റെ അവകാശികൾക്ക് കിട്ടുമെന്നും കോടതി ഉത്തരവിടുന്നു.
ഹരി പഞ്ചാബിലുണ്ടെന്ന് മനസ്സിലാക്കിയ അനിയൻ പഞ്ചാബിൽ മലയാളം സംസാരിക്കുന്ന പഞ്ചാബികളുടെ സമൂഹത്തിലേക്ക് ചെല്ലുന്നു. മലയാളികളായ പപ്പൻ (മനോജ് കെ ജയൻ) കാർത്തി (ബിജു മേനോൻ) എന്നിവരുടേ സഹായത്തോടെ അനിയൻ ഹരിയെ കണ്ടെങ്കിലും അത് ഹരിയാണെന്ന് തീർച്ചപ്പെടുത്താൻ പറ്റിയില്ല. കാരണം അനിയൻ കണ്ട ഹരി അവിടെ ഹരീന്ദർ സിങ്ങായിരുന്നു. നാലു സഹോദരിമാരും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഒരേയൊരു മകനായ ഹരീന്ദർ സിങ്ങിനെ പക്ഷെ അനിയൻ തന്റെ കളിക്കുട്ടുകാരൻ ഹരി തന്നെയാണെന്ന് തീർച്ചപ്പെടുത്തുന്നു. കർക്കശക്കാരനും തന്റേടിയുമായ ഹരീന്ദർ സിങ്ങിനെ സ്ട്രീറ്റിൽ എല്ലാവർക്കും ഭയമാണ്. തന്റെ സഹോദരിമാരെ ആരെങ്കിലും നോക്കുകയോ കമന്റു ചെയ്യുകയോ ചെയ്താൽ ശക്തമായി പ്രതികരിക്കുന്ന ഹരീന്ദർ സിങ്ങ് എല്ലാവർക്കും പേടി സ്വപ്നമാണ്.
അനിയനിൽ നിന്നും ഹരിയുടെ കഥ കേട്ട കാർത്തിയും സുശീലനും (സുരാജ് വെഞ്ഞാറമൂട്) കാർത്തിയും കൂടി അനിയനെ എങ്ങിനെയെങ്കിലും ഹരീന്ദർ സിങ്ങിന്റെ വീട്ടിൽ കയറ്റാൻ ശ്രമിക്കുന്നു. അതിന്റെ ഫലമായി അനിയൻ ഹരീന്ദർ സിങ്ങിന്റെ വീട്ടിലെ ജോലിക്കാരനായി കടന്നു ചെല്ലുന്നു.
മൂന്നു പെങ്ങന്മാരുടേയും അളിയന്മാരുടേയും ഒപ്പം നാട്ടുകാരുടേയും ബഹുമാനവും ആദരവും കിട്ടാൻ 50 കോടീയുടേ ലോട്ടറി അടിച്ചെന്ന നുണ പറഞ്ഞ് ഗൾഫിൽ നിന്നു നാട്ടിലെത്തുന്ന 'കുഞ്ഞളിയൻ' എന്നു വിളിക്കുന്ന ജയരാമൻ(ജയസൂര്യ) എന്ന ചെറുപ്പക്കാരൻ, പിന്നീട് വീട്ടിലും നാട്ടിലും അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നർമ്മാവിഷ്കാരം.
ദുബായിയിൽ ഒട്ടകങ്ങളെ മേയ്ക്കുക എന്നതായിരുന്നു ജയരാമന്റെ (ജയസൂര്യ) ജോലി. എന്തു ജോലി ചെയ്തും എങ്ങിനേയും സമ്പാദിക്കണമെന്നും പണക്കാരനായി നാട്ടിലേക്ക് ചെല്ലണമെന്നുമായിരുന്നു ജയരാമന്റെ ആഗ്രഹം. അപ്രതീക്ഷിതമായി സാമ്പത്തിക മാന്ദ്യം വന്നതിനെത്തുടർന്ന് കമ്പനി പല സ്റ്റാഫിനേയും പിരിച്ചുവിടുന്ന നടപടിയിൽ ജയരാമനും ഉൾപ്പെട്ടു. മൂന്നു സഹോദരിമാർക്ക് കൂടി ഒരേയൊരു അനുജനായ ജയരാമനെ അളിയന്മാർ 'കുഞ്ഞളിയൻ' എന്നു വിളിച്ചിരുന്നു. നാട്ടിൽ പക്ഷെ ഒരു സ്ഥിര ജോലിയോ വരുമാനമോ ഇല്ലാത്തതുകൊണ്ട് ഓരോ സഹോദരിമാർക്കൊപ്പമായിരുന്നു കുഞ്ഞളിയനെന്ന ജയരാമൻ. പക്ഷെ ഓരോ അളിയന്മാരും ജോലിയില്ലാത്ത കുഞ്ഞളിയനെ പലപ്പോഴും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ആ വേദന കൊണ്ടാണൂ ഗൾഫിൽ കഴിഞ്ഞ മൂന്നു മാസമായി ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ആത്മാർത്ഥമായി ജയരാമൻ ചെയ്തിരുന്നത്. നാട്ടിൽ തിരിച്ചെത്തുന്ന ജയരാമനെ വീട്ടുകാരും നാട്ടുകാരും ബഹുമാനിക്കാനും വില കല്പിക്കാനുമായി ജയരാമന്റെ സുഹൃത്ത് പ്രേമൻ (സുരാജ് വെഞ്ഞാറമൂട്) വലിയൊരു തന്ത്രം പ്രയോഗിക്കുന്നു. ജയരാമന്റ് എല്ലാ അളിയന്മാർക്കും പ്രേമൻ ഒരു കത്തയക്കുന്നു. ജയരാമനു ദുബായിയിൽ 50 കോടിയുടേ ലോട്ടറി അടിച്ചെന്നും ഇപ്പോൾ 50 കോടി ആസ്ഥിയുടെ കോടീശ്വരനാണൂ ജയരാമനെന്നും ആ കത്തിലൂടെ പ്രേമൻ തെറ്റിദ്ധരിപ്പിക്കുന്നു. പണത്തിനോട് ആർത്തിയുള്ള ജയരാമന്റെ പെങ്ങമ്മാരും ഭർത്താക്കന്മാരും കുഞ്ഞളിയനെ സ്വീകരിക്കാനും തങ്ങളുടെ കൂടെ താമസിപ്പിക്കാനും മത്സരിക്കുന്നു. മൂത്ത അളിയനായ രമണനും (വിജയരാഘവൻ) ഭാര്യ ശ്യാമള (ബിന്ദു പണിക്കർ)യും രണ്ടാമത്തെ അളിയനായ പോത്തു കച്ചവടക്കാരൻ സുകുമാരനും (ജഗദീഷ്) ഭാര്യ പുഷ്പലതയും(രശ്മി സോമൻ) ഇളയ അളിയനായ വിശ്വനും (അശോകൻ) ഭാര്യ പ്രമീളയും ഒപ്പം ജയരാമന്റെ അമ്മാവൻ വിക്രമകുറുപ്പും(മണിയൻ പിള്ള രാജു) ഭാര്യമാരായ കനകാംബരവും(കലാരഞ്ജിനി) മല്ലികയും (ഗീതാ വിജയൻ) ജയരാമനെ തങ്ങളുടെ കൂടെ താമസിപ്പിക്കാൻ എയർപോർട്ടിലെത്തി മത്സരം തുടങ്ങുന്നു. ആദ്യം രണ്ടാഴ്ച രമണന്റെ വീട്ടിൽ താമസിപ്പിക്കാമെന്നും പിന്നീട് ഓരോരുത്തരുടെ വീട്ടിൽ താമസിച്ചുകൊള്ളാമെന്നും അവർ ഒരു ധാരണയിലാകുന്നു. ഇതോടൊപ്പം ഗോപാലപുരം എന്ന ഗ്രാമവും ജയരാമനു സ്വീകരണം ഏർപ്പാടാക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് വീരമണി (ഹരിശ്രീ അശോകൻ) ജയരാമന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ നാട്ടിലെ വികസന പ്രവർത്തനത്തിനു ജയരാമന്റെ വക സംഭാവനകൾ പ്രഖ്യാപിക്കുന്നു. ഇതിനിടയിൽ ഗോപാലപുരത്തെ മായ (അനന്യ) എന്ന സോഷ്യൽ ആക്റ്റിവിസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ടുമായി ചില പ്രശ്നങ്ങൾ നടക്കുന്നു. മായ ഒരു നക്സലൈറ്റ് ആണെന്നും ഓരോ വികസന പരിപാടികളിലും തടസ്സം നിൽക്കുകയാണവർ എന്നും ജയരാമന്റെ വീട്ടൂകാരും പഞ്ചായത്ത് പ്രസിഡണ്ടും തെറ്റിദ്ധരിപ്പിക്കുന്നു. ജയരാമന്റെ 50 കോടീ സ്വന്തമാക്കാൻ അളിയന്മാർ തങ്ങളുടെ അനുജത്തിമാരെ ജയരാമനു വിവാഹം കഴിപ്പിക്കാനും ശ്രമിക്കുന്നു. ഈ ഊരാക്കുടുക്കിൽ നിന്നും ഏതുവിധേനയും രക്ഷപ്പെടണമെന്നു കരുതിയ ജയരാമൻ ഒരു രാത്രി ഒളിച്ചോടാൻ ശ്രമിക്കുന്നു. വഴിയിൽ വെച്ച് ഒരു സംഘം ജയരാജനെ തേടിയെത്തുകയും ജയരാജനു അടിച്ചെന്നു പറഞ്ഞ ലോട്ടറി കൈമാറിയാൽ 60 ലക്ഷം രൂപ തിരികെ തരാമെന്നും പറയുന്നു. തങ്ങളുടെ കയ്യിലുള്ള ബ്ലാക്ക് മണി പുറത്താക്കുകയാണവരുടെ ലക്ഷ്യം. ജയരാമനു അഡ്വാൻസ് ആയി ഒരു കോടി നൽകുകയും ചെയ്യുന്നു. ആ തുക മുഴുവനും ജയരാമൻ ഓരോ അളിയന്മാർക്കും പഞ്ചായത്തിലെ വികസനപ്രവർത്തനത്തിനുമായി വീതിച്ചു നൽകുന്നു. ദിവസങ്ങൾക്ക് ശേഷം ആ സംഘം ലോട്ടറി വാങ്ങിക്കുവാൻ ജയരാമന്റെ അടുക്കലെത്തുന്നു.
മായയുടെ ഉദ്ദേശങ്ങൾ നല്ലതാണെന്ന് ജയരാമന് തോന്നുന്നതോടെ, ജയരാമൻ മായയുമായി അടുക്കുന്നു. അത് മായയുടെ മുറചെറുക്കൻ വിനയന് ഇഷ്ടപ്പെടുന്നില്ല. കുഞ്ഞളിയൻ കൈ വിട്ടു പോകുന്നത് കണ്ടപ്പോൾ, പരസ്പരം ഉടക്കി നിന്ന അളിയന്മാരും പെങ്ങന്മാരും ഒന്നിക്കുന്നു. അപ്പോഴാണു ഒരു കോടി രൂപ നൽകിയവർ ലോട്ടറി വാങ്ങാനായി വരുന്നത്. തനിക്ക് ലോട്ടറി അടിച്ചിട്ടില്ല എന്ന് ജയരാമൻ അവരോട് പറയുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു കോടി രൂപ തിരികെ നൽകാൻ അവർ അവശ്യപ്പെടുന്നു. അവർ സംസാരിക്കുന്നത് കേൾക്കുന്ന വിനയൻ എല്ലാം നാട്ടുകാരോട് പറയും എന്ന് ജയരാമനെ ഭീഷണിപ്പെടുത്തുന്നു. അളിയന്മാർ ജയരാമനോട് അവരുടെ ഷെയർ ആവശ്യപ്പെടുന്നു. ജയരാമൻ മായയോട് കാര്യങ്ങൾ തുറന്ന് പറയുന്നു. ഒരു വലിയ കമ്പിനി ഗോപാലപുരത്ത് ഒരു കെമിക്കൽ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നുവെന്നും അത് വന്നു കഴിഞ്ഞാൽ പിന്നെ അധിക കാലം ആ ഗ്രാമം നിലനിൽക്കില്ല എന്നും മായ ജയരാമനോട് പറയുന്നു. ഏറ്റെടുക്കാനായി ആ കമ്പനി ഇടനിലക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും മായ ഹൈക്കോടതിയിൽ നിന്നും വാങ്ങിയ സ്റ്റേ ഒഴിവായി കിട്ടിയാൽ അവർ എന്ത് വില നല്കിയും പണം ഏറ്റെടുക്കുമെന്നും മായ പറയുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രേമനെ അവർ പിടിക്കുന്നു. അവരെ കാണുന്ന മായ, ജയരാമന് പണം നൽകിയത് ഇടനിലക്കാരായി നിൽക്കുന്ന ആളുകളാണെന്ന് തിരിച്ചറിയുന്നു. ജയരാമൻ അവരുടെ എം ഡി സുരേഷ് വർമ്മയെ കാണുകയും നല്കിയ പണത്തിനു പകരമായി, സ്ഥലം ഏറ്റെടുത്തു കൊടുക്കാനും മായയെ കൊണ്ട് കേസ് പിൻവലിപ്പിക്കാനും സഹായിക്കണം എന്ന് സുരേഷ് വർമ്മ പറയുകയും ചെയ്യൂന്നു. എന്നാലയാൾ അതിനായി അഞ്ച് കോടി രൂപ ചോദിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് വീരമണി ഇത് ഒളിഞ്ഞു നിന്ന് കേൾക്കുന്നുവെങ്കിലും സുരേഷ വർമ്മയുടെ ആളുകൾ അയാളെ തടവിലിടുന്നു. അവരെ സ്ഥലത്തിന്റെ പ്രമാണങ്ങൾ നൽകേണ്ട ദിവസം, അവരെ കുടുക്കാൻ ജയരാമൻ പ്ലാനിടുന്നു. ആ ദിവസം ലോട്ടറിയുടെ അടുത്ത ഗഡു ലഭിക്കുമെന്ന് അളിയന്മാരെ അറിയിക്കുന്നതിനോടൊപ്പം അതിൽ പാതി അളിയന്മാർക്ക് കൊടുക്കുമെന്നും ജയരാമൻ അവരെ അറിയിക്കുന്നു. ഒളിഞ്ഞ് നിന്ന് ഇത് കേൾക്കുന്ന അളിയന്മാർ അവിടെ ചെന്ന് പണം മേടിക്കാൻ തീരുമാനിക്കുന്നു. നാട്ടുകാരെ കൊണ്ടുവരാനായി കമ്മീഷൻ നൽകാം എന്ന് പറഞ്ഞ് പ്രേമൻ ആളുകളെ ഇളക്കുന്നു.
ജയരാമനും പ്രേമനും മായയുമൊത്ത് ആ ദിവസം ബംഗ്ലാവിൽ എത്തുന്നു. മായക്ക് കമ്പിനിയിൽ ജോലിയും മൂന്നു ശതമാനം കമ്മീഷനും അവർ ചോദിക്കുന്നു. ആ സമയം ജയരാമന്റെ അളിയന്മാർ അവിടെയെത്തുന്നതിനു പിറകെ നാട്ടുകാരും എത്തിച്ചേരുന്നു. സുരേഷ് വർമ്മയും കൂട്ടരും രജിസ്ട്രേഷൻ നടത്താൻ ധൃതി പിടിക്കുമ്പോൾ തന്റെ പെങ്ങന്മാർക്ക് ഭ്രാന്താണെന്നും അവരെ സൂക്ഷിക്കണമെന്നും ജയരാമൻ അവരോട് പറയുന്നു. ലോട്ടറിക്കാർ തരികിടയാണെന്നും, കാശ് നാട്ടുകാർക്ക് കൂടി വീതിച്ച് നൽകാനാണ് അവരുടെ പരിപാടിയെന്നും ജയരാമൻ അളിയന്മാരോട് പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് വീരമണി വഴി വാങ്ങിയ രേഖകൾ കാണിച്ച്, അത് കാശ് മുഴുവനായും ലോട്ടറിക്കാർ നാട്ടുകാർക്ക് നൽകുമെന്നുള്ള മുദ്രപത്രമാണെന്നും അത് കീറി കളയണമെന്നും ജയരാമൻ സൂത്രത്തിൽ അളിയന്മാരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു.അതനുസരിച്ച് അവർ രേഖകൾ കീറുന്നു, അതിനിടക്ക് ജയരാമന്റെ അളിയൻ പണവുമായി ഓടുന്നു. പണം വീണ്ടെടുക്കാനായി കമ്പിനിക്കാരും പിറകെ ഓടുന്നു. അവർ തമ്മിൽ പണത്തിനായി അടി തുടങ്ങുന്നു. ആ അടിക്കിടയിൽ കെട്ടിയിട്ടിരിക്കുന്ന വീരമണിയെ അവർ കണ്ടെത്തുന്നു. ജയരാമൻ ഫാക്ടറിയെ കുറിച്ചും അതിനു പിറകിലെ തട്ടിപ്പിനെ കുറിച്ചും നാട്ടുകാരോട് പറയുന്നതോടെ ഇടനിലക്കാർക്ക് നിൽക്കക്കള്ളിയില്ലാതാവുന്നു. നാട്ടുകാർ അതോടെ ഒന്നിക്കുകയും കമ്പിനിയിൽ നിന്നും ജയരാമൻ വാങ്ങിയ പണം അവർ തിരികെ നൽകും എന്ന് പറയുകയും ചെയ്യുന്നു. നാടിനെ അപകടത്തിൽ നിന്ന് രക്ഷിക്കാനായിരുന്നു മായയുടെ ശ്രമം എന്ന് ജയരാമൻ എല്ലാവരോടും തുറന്നു പറയുന്നു. വിജയം ആ വിജയം അവർ ആഘോഷിക്കുന്നു.
കേരളത്തിലെ ഒരു തിയ്യറ്ററില്‍ പുതിയ സിനിമ റിലീസാവുന്നതിന്റെ ആദ്യ ഷോയോടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. ആ ചിത്രത്തിലെ നായികക്ക് ബാഷ്പാഞ്ജലി അര്‍പ്പിച്ചാണ് സിനിമ തുടങ്ങുന്നത്. കാണികള്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ അവരുടെ ഓര്‍മ്മകളിലേക്ക് കുറേ മാസങ്ങള്‍ക്ക് മുന്‍പുള്ള സംഭവങ്ങള്‍.
അക്രമികളുടെ അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്ന നായകന്‍ അരവിന്ദന്‍(അഷറഫ്). പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ് അന്വേഷിക്കുന്നത് സ്ഥലം എസ് ഐ (ജഗതി ശ്രീകുമാര്‍) ആണ്‍. പോലീസ് ഉദ്യോഗത്തോടൊപ്പം അദ്ദേഹം ടി വി സീരിയലിന്റെ തിരക്കഥാകൃത്തുകൂടിയാണ്. തന്റെ പുതിയ തിരക്കഥയില്‍ നായികയായി ഡി ജി പിയുടേ മകള്‍ക്ക് നല്ല വേഷം വേണം എന്ന ഭീഷണിയില്‍ നല്ലൊരു കഥക്കുള്ള ത്രെഡ് അന്വേഷിക്കുകയാണ് എസ് ഐ. ആശുപത്രിയില്‍ അഡ്മിറ്റായ അരവിന്ദനില്‍ നിന്നും കൂട്ടൂകാരില്‍ നിന്നും എസ് ഐ വിവരങ്ങള്‍ ചോദിച്ചറിയുന്നു. അതില്‍ നല്ലൊരു സീരിയല്‍ കഥക്കുള്ള സ്കോപ്പ് ഉണ്ടേന്ന് തിരിച്ചറീഞ്ഞ എസ് ഐ കൂടൂതല്‍ വിവരങ്ങള്‍ തിരക്കുന്നു.
കോളേജില്‍ പഠിക്കുമ്പോഴാണ് അരവിന്ദനും അശ്വതിയും (അശ്വതി)യും പരിചയപ്പെടുന്നത്. ആദ്യം കണ്ടപ്പോള്‍ മുതലേ അശ്വതിയെ അരവിന്ദനു ഇഷ്ടപ്പെട്ടു. ആര്‍ട്ട്സ് ഡേക്ക് അവളുടേ നൃത്തം ആര്‍ട്ട്സ് സെക്രട്ടറി ക്യാന്‍സല്‍ ചെയ്തതറിഞ്ഞ് അരവിന്ദന്‍ ആര്‍ട്ട്സ് സെക്രട്ടറിയുമായി സംഘട്ടനമുണ്ടാക്കുന്നു. അതിന്റെ പേരില്‍ ഇനി പാരന്റ്സിനെ വിളിച്ച് കോളേജില്‍ വന്നാല്‍ മതി എന്ന നിബന്ധനയില്‍ സസ്പെന്‍ഡ് ചെയ്യുന്നു. അപ്പോഴാണ് അശ്വതി അറിയുന്നത്, അരവിന്ദന്റെ മാതാപിതാക്കള്‍ അരവിന്ദന്റെ ചെറുപ്പത്തില്‍ ഒരു അപകടത്തില്‍ മരിച്ചു പോയെന്നും ചേട്ടന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നും. ഒരിക്കല്‍ മദ്യപിച്ച് റോഡില്‍ വീണ്‍ അപകടമുണ്ടായ അശ്വതിയുടേ അച്ചനെ അരവിന്ദന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് രക്തം കൊടുക്കുന്നു. ആശുപത്രിയിലെത്തിയ അശ്വതി അത് മനസ്സിലാക്കുന്നു. ക്രമേണ ഇവര്‍ തമ്മിലടുക്കുന്നു. പക്ഷെ, അശ്വതിയുടെ അമ്മയും അമ്മാവനും അശ്വതിയെ ടി വി സീരിയല്‍ രംഗത്തേക്ക് കൊണ്ടു പോകുന്നു. സീരിയലില്‍ തിരക്കായ അവള്‍ക്ക് സിനിമയിലും നായിക വേഷങ്ങള്‍ ലഭിക്കുന്നു. അരവിന്ദനോടും മറ്റും സുഹൃത്തുക്കളോടും യാത്ര പറയാന്‍ പോലും പറ്റാതെ അമ്മാവന്റെ സംരക്ഷണയിലാകുന്ന അശ്വതി പുതിയൊരു തമിഴ് ചിത്രത്തില്‍ നായികയായി ഷൂട്ടിങ്ങിനു വേണ്ടി നാഗര്‍ കോവിലേക്ക് പോകുന്നു. അശ്വതിയെ കാണാന്‍ വേണ്ടി അരവിന്ദനും സുഹൃത്തുക്കളും ഷൂട്ടിങ്ങ് സ്ഥലത്തേക്ക് പുറപ്പെടുന്നു.
മുന്‍പ് രണ്ട് ചിത്രങ്ങളും അമ്പേ പരാജയപ്പെട്ട സംവിധായകന്‍ (രവീന്ദ്രന്‍) തന്റെ മൂന്നാമത്തെ ചിത്രം എങ്ങിനെയെങ്കിലും വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ലൊകേഷന്‍ പെര്‍മിഷന്‍ വാങ്ങാത്തതുകൊണ്ട് സ്ഥലം എസ് ഐ ശിങ്കം (വിവേക്) ഷൂട്ടിങ്ങ് മുടക്കാന്‍ ശ്രമിക്കുന്നു. പെര്‍മിഷനു വേണ്ടി പോലീസ് സ്റ്റേഷനിലെത്തിയ സംവിധായകനോടും സംഘത്തിനോടും തനിക്ക് അഭിനയ മോഹമുണ്ടെന്നും സിനിമയിലഭിനയിപ്പിക്കണമെന്നും ശിങ്കം ആവശ്യപ്പെടുന്നു. ശിങ്കത്തിനെ കളിയാക്കാന്‍ വേണ്ടി സംവിധായകന്‍ അതിനു സമ്മതിക്കുന്നു. ഇതിനിടയില്‍ മുന്‍പത്തെ രണ്ടു സിനിമകള്‍ക്കാവശ്യമായ പണം കൊടുത്ത പലിശക്കാരന്‍ സംവിധായകനെ തേടി സെറ്റിലെത്തി ഭീഷണിപ്പെടൂത്തുന്നു. രണ്ടു കോടി കട ബാദ്ധ്യത താന്‍ എങ്ങിനെ തീര്‍ക്കും എന്നറിയാതെ ആകെ വിഷമിച്ചിരിക്കുന്ന സംവിധായകനോട് നമ്മള്‍ മുന്‍പ് സമീപിക്കാറുള്ള ആ സ്വാമിയെ (മന്ത്രവാദി) വീണ്ടും സമീപിക്കാമെന്ന് പ്രൊഡ്. കണ്ട്രോളര്‍ പറയുന്നു. അതുപ്രകാരം സംവിധായകനും കണ്ട്രോളറും സ്വാമിയെ സമീപിക്കുന്നു. സംവിധായകന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വാമി വിധിക്കുന്നത് നരബലി നടത്താനാണ്. എങ്ങിനെ ആരെ എന്നൊക്കെയുള്ള സംവിധായകന്റെ ചോദ്യത്തിനു ബലി മൃഗം ഇപ്പോള്‍ താങ്കളെത്തേടി അരികിലെത്തിയിട്ടുണ്ട്, ജന്മ നക്ഷത്രത്തിലെ ആദ്യ നാളില്‍ തന്നെ അവരുടെ പേരുണ്ട് എന്നാണ്‍ സ്വാമി മറുപടി പറയുന്നത്. സംവിധായകനും കണ്ട്രോളറും ആ പേരു ഒരുമിച്ചു മന്ത്രിച്ചു..... അശ്വതി....
തമിഴ് സിനിമയിലെ പ്രശസ്ത കോമഡി താരം വിവേക് ഇതില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ക്യാമറക്കും മുന്‍പിലും പുറകിലും ഒട്ടനവധി പുതുമുഖങ്ങള്‍ അണി നിരക്കുന്നു.
ബിസിനസ്സുകാരനായ റോയി, വിദ്യാർത്ഥിയായ സൂര്യ, മെഡിക്കൽ സ്റ്റുഡന്റായ ഗൗരി, കൊച്ചിയിലെ ഒരു ഗുണ്ടയായ ആമീർ, അവർ ഡോ നന്ദഗോപാലിന്റെ പ്രതീക്ഷ എന്ന ഹോസ്പിറ്റലിൽ കണ്ടുമുട്ടുന്നു. പലതരം കാൻസർ ബാധിതരായ അവർ, തങ്ങൾക്കിനി അധികം ആയുസ്സില്ല എന്ന് മനസ്സിലാക്കുന്നു. ഒരുപാട് സ്വപ്നങ്ങൾ ഇനിയും ബാക്കി വച്ച് മരണത്തിലേക്ക് പോകാൻ ഭയപ്പെടുന്ന അമീറിനേയും, ഗൗരിയേയും, സൂര്യയേയും റോയി ആശ്വസിപ്പിക്കുന്നു. തങ്ങളുടെ ജീവിതത്തിൽ ബാക്കിയുള്ള കാലം സന്തോഷകരമായി ജീവിക്കാനും അതിനായി ഒരു യാത്ര പോകുവാനും അവർ തീരുമാനിക്കുന്നു. പല തരം സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി ഒരു യാത്ര. അമീറിനു കമലഹാസനെ കാണണം, സൂര്യക്ക് തന്നിൽ നിന്നും വീട്ടുകാർ അകറ്റിയ, ഇപ്പോൾ മലേഷ്യയിലുള്ള കാമുകിയെ കണ്ട് ഒരു സമ്മാനം നൽകണം, ഗൗരിക്ക് ലോകം ചുറ്റണം അങ്ങനെ പല പല സ്വപ്നങ്ങൾ. യാത്രക്കു മുന്നെ എയർപോർട്ടിൽ വച്ച് അവർ അവിചാരിതമായി കമലഹാസനെ കാണുന്നു. കാര്യങ്ങൾ അറിയുന്ന അദ്ദേഹം അവരോട് രോഗത്തോട് കീഴടങ്ങരുതെന്നും അതിനെ ചെറുത്ത് തോൽപ്പിക്കണമെന്നും പറഞ്ഞു. അവർക്ക് എല്ലാ ആശംസകളും നൽകി അദ്ദേഹം അവരെ യാത്രയാക്കുന്നു. മലേഷ്യയിൽ എത്തുന്ന അവർ സൂര്യയുടെ കാമുകിയെ കാണുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണു താൻ മലേഷ്യക്ക് പോന്നതെന്നും ക്യാൻസർ രോഗിയായ സൂര്യയെ അവൾക്ക് സ്വീകരിക്കാനാവില്ല എന്നും പറഞ്ഞു. സൂര്യയോട് അവളെ മറക്കണം എന്നവൾ ആവശ്യപ്പെടുന്നു. സൂര്യയുടെ സുഹ്രുത്തുക്കൾ അവളോട് കയർക്കുന്നു. തിരിച്ച് വീട്ടിൽ എത്തുന്ന സൂര്യ രക്തം ശർദ്ധിച്ച് കുഴഞ്ഞ് വീഴുന്നു.
സൂര്യയെ ആശുപത്രിയിൽ എത്തിക്കുന്നുവെങ്കിലും ജീവൻ രക്ഷിക്കാനാവുന്നില്ല. സൂര്യയുറ്റെ അച്ഛൻ റോയിയെ കുറ്റപ്പെടുത്തുന്നതോടെ അയാൾ മാനസികമായി തളരുന്നു. അമീറിനോടും ഗൗരിയോടും തിരിച്ചു പോകുവാൻ അയാൾ ആവശ്യപ്പെടുന്നു. അവർ അവിടെ നിന്നിറങ്ങുന്നുവെങ്കിലും, എയർപോർട്ടിൽ എത്തുമ്പോൾ തിരിച്ചു പോകേണ്ട എന്ന തീരുമാനത്തിൽ എത്തുന്നു. തിരിച്ച് വീട്ടിലെത്തുമ്പോൾ അവർ റോയിയെ കാണുവാനില്ല എന്നു മനസ്സിലാക്കുന്നു. റോയി സ്ഥിരം പോയി ഒറ്റക്കിരിക്കാറുള്ള സ്ഥലങ്ങൾ ജോലിക്കാരനിൽ നിന്നും മനസ്സിലാക്കുന്ന അവർ അവിടേക്ക് പോകുന്നു. അവിടെയെത്തി റോയി അവർ കണ്ടുപിടിക്കുന്നു. അവർ ഒരുമിച്ച് യാത്ര തുടരാൻ തീരുമാനിക്കുന്നു.
കൃഷ്ണപുരം ഗ്രാമത്തിലെ പ്രമുഖമായ രണ്ട് കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. രണ്ട് കുടുംബങ്ങളാണെങ്കിലും ഐക്യത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്. കിഴക്കേടത്തെ മൂത്തമകനായ രാജനെ പുത്തേഴത്തെ സരസ്വതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇരു കൂടുംബങ്ങളും തീരുമാനിച്ചു. പക്ഷേ രാജനിഷ്ടം പുത്തേഴത്തെ കാര്യസ്ഥന്റെ മകളെ ആയിരുന്നു. കല്യാണ ദിവസം ഇരുവരം നാടുവിട്ടു. സരസ്വതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇതോടെ രണ്ടു കുടുംബങ്ങളും രണ്ടായി. രാജൻ തെങ്കാശിയിൽ കൃഷിയായി കഴിയുന്നു. സഹായത്തിന് മകൻ കൃഷ്ണനുണ്ണിയും. കൃഷ്ണനുണ്ണിയുടെ കൂട്ടുകാരനാണ് വടിവേലു. കിഴക്കേടത്തെ കാര്യസ്ഥൻ അയ്യപ്പൻ തെങ്കാശിയിലെത്തുന്നത്. കാര്യങ്ങൾ അറിഞ്ഞതോടെ ഇരു കുടുംബങ്ങളെയും ഒന്നിപ്പിക്കാനായി കൃഷ്ണനുണ്ണി പുതിയ കാര്യസ്ഥനായി നാട്ടിലേക്ക് തിരിച്ചു. എന്നാൽ എത്തിപ്പെട്ടത് പുത്തേഴത്താണ്.