വെട്ടം

കഥാസന്ദർഭം

ജീവിക്കാൻ വേണ്ടി കള്ളനാവേണ്ടി വന്ന ഗോപാലകൃഷ്ണൻ(ദിലീപ്) സ്പെയിനിലെ രാജകുമാരിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പോലീസിന്റെ കൈയിൽപെടാതെ മാല കൊണ്ടുവരാനുള്ള ശ്രമത്തിൽ ഗോപാലകൃഷ്ണൻ മാല സഹയാത്രികയായ വീണയുടെ(ഭാവന പാണി) ബാഗിൽ അവർ അറിയാതെ നിക്ഷേപിക്കുന്നു. തുടർന്ന് മാല കൈക്കലാക്കാൻ വേണ്ടി വീണയുടെ കൂടെ സഞ്ചരിക്കേണ്ടി വരുന്നു. വീണയാകട്ടെ തന്നെ തഴഞ്ഞ് വേറെ കല്യാണം കഴിക്കാൻ പോകുന്ന കാമുകൻ ഫെലിക്സിനെ(മിഥുൻ രമേശ്‌) കാണാനുള്ള യാത്രയിലാണ്. 

vettam poster

U
റിലീസ് തിയ്യതി
Vettam (Malayalam Movie)
2004
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
കഥാസന്ദർഭം

ജീവിക്കാൻ വേണ്ടി കള്ളനാവേണ്ടി വന്ന ഗോപാലകൃഷ്ണൻ(ദിലീപ്) സ്പെയിനിലെ രാജകുമാരിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പോലീസിന്റെ കൈയിൽപെടാതെ മാല കൊണ്ടുവരാനുള്ള ശ്രമത്തിൽ ഗോപാലകൃഷ്ണൻ മാല സഹയാത്രികയായ വീണയുടെ(ഭാവന പാണി) ബാഗിൽ അവർ അറിയാതെ നിക്ഷേപിക്കുന്നു. തുടർന്ന് മാല കൈക്കലാക്കാൻ വേണ്ടി വീണയുടെ കൂടെ സഞ്ചരിക്കേണ്ടി വരുന്നു. വീണയാകട്ടെ തന്നെ തഴഞ്ഞ് വേറെ കല്യാണം കഴിക്കാൻ പോകുന്ന കാമുകൻ ഫെലിക്സിനെ(മിഥുൻ രമേശ്‌) കാണാനുള്ള യാത്രയിലാണ്. 

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
അനുബന്ധ വർത്തമാനം

ഫ്രഞ്ച് കിസ്സ്‌ എന്ന അമേരിക്കൻ സിനിമയെ ആസ്പദമാക്കി നിർമിച്ച സിനിമ.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

തീവണ്ടിയാത്രയ്ക്കിടെ ഗോപാലകൃഷ്ണന്റെ നാട്ടിൽ ഇറങ്ങേണ്ടിവരുന്ന വീണയ്ക്ക് ഗോപാലകൃഷ്ണന്റെ വീട്ടിൽ തങ്ങേണ്ടി വരുന്നു. ഗോപാലകൃഷ്ണന്റെ ജീവിതാവസ്ഥകൾ മനസിലാക്കിയ വീണയ്ക്ക് ഗോപാലകൃഷ്ണനോട്‌ സഹതാപം തോന്നുകയും, തന്നെ സഹായിച്ചാൽ മാല തിരികെ കൊടുക്കാമെന്നു പറയുകയും ചെയ്യുന്നു. തുടർന്ന് വിവാഹസ്ഥലത്തെത്തിയ വീണയെ സ്വീകരിക്കാൻ ഫെലിക്സ് തയ്യാറാവുന്നില്ല. പണമുണ്ടെങ്കിൽ കല്യാണം നടത്താം എന്ന് ഫെലിക്സ് പറയുന്നു.

കഥാവസാനം എന്തു സംഭവിച്ചു?

മാല വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ പോലീസിന്റെ കൈയിൽപെടുന്നു. പഴയൊരു കടപ്പാടിന്റെ പേരിൽ പോലീസ് ഓഫീസർ ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കുന്നില്ല. തന്റെ കൈയിലെ ഡ്രാഫ്റ്റ് പോലീസുകാരന്റെ സഹായത്തോടെ മാറ്റി വീണ മാല വിറ്റു കിട്ടിയതെന്ന വ്യാജേന ഗോപാലകൃഷ്ണന് കൊടുക്കുന്നു. ഗോപാലകൃഷ്ണൻ ഇതുപയോഗിച്ച് വീണയുടെ കല്യാണം നടത്താൻ ശ്രമിച്ചെങ്കിലും വീണ വിസമ്മതിക്കുന്നു. വീണയും ഗോപാലകൃഷ്ണനും ഒന്നാകുന്നു.

റിലീസ് തിയ്യതി

vettam poster

നിർമ്മാണ നിർവ്വഹണം
Submitted by m3db on Mon, 02/16/2009 - 18:40