എസ് ആൻഡ് എസ് ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ ശങ്കർ നാരായണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ന്യു ജെനറേഷൻ പനി'. എസ് ബി സജീബ് ആണ് ചിത്രം നിർമ്മിക്കുന്നത്. ബിയോണ്‍ ജെമിനി, ദീപ്തി, ദേവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, അനിൽ മുരളി, മഞ്ജു സതീഷ് തുടങ്ങിയവർ അഭിനയിക്കുന്നു.
ഒരാളെ പോലെ ഏഴ് പേരുണ്ടെന്നുള്ള സത്യം നിലനില്‍ക്കെ അതുപോലെ രൂപസാദൃശ്യമുള്ള അഞ്ച്‌പേര്‍. ഒരു അമ്മ പെറ്റ അഞ്ച് സഹോദരങ്ങള്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ വേര്‍പിരിഞ്ഞ് വ്യത്യസ്ത മതത്തിലും സംസ്‌കാരത്തിലും വളര്‍ന്ന ഇവര്‍, നഗരത്തിലെ വിവിധ രംഗങ്ങളില്‍ അറിയപ്പെടുന്നവരാണ്. മൂത്ത ആള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. നീതിയും നിയമവും വിട്ടുള്ള ഒരു കാര്യത്തിനും നില്‍ക്കാത്ത സത്യസന്ധനും ആദര്‍ശധീരനും ധൈര്യശാലിയും ബുദ്ധിമാനും ആസ്ത്മ രോഗിയുമായ മാന്‍സിംഗ്. രണ്ടാമത്തെ ആള്‍ പാസ്റ്ററാണ്. നഗരത്തിന്റെ തിരക്കേറിയ ഏത് കോണിലും ഇ പാസ്റ്റര്‍ തങ്കച്ചനെ കാണാം. സുവിശേഷ പ്രസംഗകലയില്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ള പാസ്റ്റര്‍. ചില തരികിടകള്‍ കൈയ്യിലുള്ള മൂന്നാമത്തെ ആള്‍ പോക്കറ്റടിക്കാരൻ ഭൈരവന്‍. തിരക്കുള്ള ബസിലും ബസ്സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും ഭൈരവനെ കാണാം. ചട്ടുകാലനാണ്, മുച്ചീട്ടുകളി, പന്നിമലത്ത് തുടങ്ങിയ കലാപരിപാടികളാണ് വിനോദം. നാലാമത്തെ ആള്‍ കോടികളുടെ ബിസിനസ് സാമ്രാജ്യം വാഴുന്ന റിയല്‍ എസ്റ്റേറ്റ് ബിസ്‌നസ്സ്മാന്‍. നടപ്പിലും ഇരുപ്പിലും വസ്ത്രരീതിയിലും വ്യത്യസ്തത ഫീല്‍ ചെയ്യുന്നു. പേര് മാര്‍ത്താണ്ഡന്‍. കീരി മാര്‍ത്താണ്ഡന്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. പുളുവടിയില്‍ കേമനാണ്. അഞ്ചാമത്തെ ആള്‍ ഒരു ബാലെ നര്‍ത്തകനാണ്. പത്മദളാക്ഷന്‍ സ്ത്രൈണഭാവം കൈവിടാത്ത നടത്തം. രസികന്‍. ഇത്തരത്തിൽ ഉള്ള അഞ്ചുപേർ ഒരു നഗരത്തില്‍ ജീവിച്ചാല്‍ എന്താണ് സംഭവിക്കുക. ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ ചിത്രം.
പറക്കൊട്ടിൽ വിഷ്വൽ ഫിലിംസിന്റെ ബാനറിൽ പി കെ മുരളീധരൻ നിർമ്മിച്ച് നവാഗതനായ വിഷ്ണു വിജയൻ കാരാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് "അടൂരും തോപ്പിലും അല്ലാത്തൊരു ഭാസിയും". ജയരാജ് മിത്ര പഴയന്നൂരിന്റെതാണ് തിരക്കഥ. സുരേഷ് രാജൻ ഛായാഗ്രഹണവും, വിവേക് ഹർഷൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രീജിത്ത് രവി, സുരാജ് വെഞ്ഞാറമ്മൂട്, സുധീർ കരമന, രചന നാരായണൻകുട്ടി തുടങ്ങിയവർ അഭിനയിക്കുന്നു.
ജീവിതത്തിന്റെ വൈവിധ്യമാർന്ന തലത്തിലൂടെ സഞ്ചരിച്ച ഭാസിയെന്ന യുവാവിന്റെ ജീവിത കഥയാണ് അടൂരും തോപ്പിലും അല്ലാത്തൊരു ഭാസിയും എന്ന ചിത്രത്തിലൂടെ പറയുന്നത്. 1972 - 90 കളിൽ പടവലങ്ങാടി എന്ന ഗ്രാമത്തിലാണ് ഭാസി ജീവിച്ചത്. ഗ്രാമത്തിലെ ഭാസി തീയേറ്റേസ്ഴിന്റെ ഉടമ കൂടിയാണ് ഭാസി. സിനിമയെ സ്നേഹിക്കയും ധാരാളം സിനിമകൾ കാണുകയും ചെയ്യുന്നയാളായിരുന്നു ഭാസി. മൂത്ത സഹോദരി ശോഭയാണ് ഭാസിക്ക് കൂടെ വീട്ടിലുള്ളത്. ശോഭയുടെ ഭർത്താവ് ഗൾഫിലാണ്. ചേട്ടനായ സോമനും ചേട്ടത്തിയുമാണ് മറ്റ് കുടുംബാംഗങ്ങൾ. അജയൻ, ശരണ്‍, ജോസഫ് തുടങ്ങിയവരാണ് ഭാസിയുടെ സുഹൃത്തുക്കൾ. ഭാസിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ട് പെണ്‍കുട്ടികൾ ഗ്രാമത്തിലുണ്ട്. ചന്ദ്രികയും, ലേഖയും. അങ്ങനെ ഇരിക്കെ ബുജി നേതാവും പീലിക്കാടൻ വക്കീലും ഗ്രാമത്തിൽ എത്തുന്നു. ഭാസിയുടെ ജീവിതത്തിൽ അതൊരു വഴിത്തിരിവായിരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് 'അടൂരും തോപ്പിലും അല്ലാത്തൊരു ഭാസിയും'എന്ന ചിത്രം മുന്നേറുന്നത്.
കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ഉറുമ്പുകൾ ഉറങ്ങാറില്ല'. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം, ചിത്രസംയോജനം ലിജോ പോൾ. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകുന്നു. ലാൽ,വിനയ് ഫോർട്ട്,ചെമ്പൻ വിനോദ് ജോസ്,അജു വർഗ്ഗീസ്,കലാഭവൻ ഷാജോൺ,സുധീർ കരമന,ശ്രീജിത്ത് രവി,അനന്യ,വനിതാ കൃഷ്ണചന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല. ഒരിക്കല്‍ നഗരത്തിലെ തിരക്കേറിയ ബസില്‍ വച്ച് മനോജ് എന്ന ചെറുപ്പക്കാരന്‍ റിട്ടയേഡ് കള്ളനായ കേളുവാശാന്റെ ബാഗ് മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നു. അവനെ കൈയോടെ പിടികൂടുന്ന കേളുവാശാന്‍ തന്റെ പഴയ ശിഷ്യനായ കള്ളന്‍ ബെന്നിയുടെ അടുത്ത് പരിശീലനത്തിനായി എത്തിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്‌കരണമാണ് ഈ ചിത്രം.
ഫോർ എം എന്റർറ്റൈന്റ്മെന്റ്സിന്റെ ബാനറിൽ നവാഗതനായ രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രം 'Adventures of ഓമനക്കുട്ടൻ'. ആസിഫ് അലിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വർഗ്ഗീസ്, സൈജു കുറുപ്പ്, ഭാവന, സിദ്ദിക്ക്, ശിവജി ഗുരുവായൂർ, സൃന്ദ അഷബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഗ്രാൻഡ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ കമൽ സംവിധാനം ചെയ്യുന്ന ചിത്രം 'ഉട്ടോപ്യയിലെ രാജാവ്'. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി എസ് റഫീക്കിന്റെതാണ് തിരക്കഥ
ദിലീപ് തോമസിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബാബുരാജ് , ദേവന്‍, കലാഭവൻ മണി, സെന്തില്‍, അഭി മാധവ്, അനൂപ് ചന്ദ്രന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. കൂടാതെ ക്രേസി ഗോപാലനിലൂടെ ശ്രദ്ധേയയായ രാധാവര്‍മ്മ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.
സമ്പാദ്യമെല്ലാം നഷ്ടപെട്ട് കടത്തിണ്ണയില്‍ ജീവിക്കേണ്ടി വരുന്ന അശോകന്‍ എന്ന ധനികന്റെ കഥയാണ് പ്ലസ് ഓര്‍ മൈനസില്‍ ദൃശ്യവത്ക്കരിക്കുന്നത്. കടത്തിണ്ണയില്‍ തന്നെ ജീവിക്കുന്ന മൂന്ന് കുട്ടികളെ നോക്കുന്നത് അശോകനാണ്. അപ്രതീക്ഷിതമായി ഒരു വാഹനാപകടത്തില്‍ പെടുന്ന അശോകനെ ഒരു അഭിഭാഷക രക്ഷിക്കുന്നു. അശോകന്റെ കഥ അറിയുന്ന അഭിഭാഷക പിന്നീട് അശോകന്റെ സമ്പാദ്യം വീണ്ടെടുത്ത് നല്‍കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.