നെഗലുകൾ

കഥാസന്ദർഭം

'നെഗലുകൾ' ആദിവാസികളിലെ ബ്രാഹ്മണര്‍ എന്നറിയപ്പെടുന്ന കുറിച്യ സമുദായത്തിലെ കര്‍ഷകന്റെ കഥ പറയുന്നു. പൂര്‍വ്വികര്‍ കൈമാറി കടന്നുപോയ കൃഷി അറിവുകള്‍ നിലനിര്‍ത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് കര്‍ഷകനായ ദാരപ്പന്‍. സ്വപ്നത്തില്‍ നിരന്തരമെത്തുന്ന പൂര്‍വ്വികര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ദാരപ്പന് ഉത്തരമില്ലാതാകുന്നു. നൂറില്‍പ്പരം അപൂര്‍വ്വവും പരമ്പരാഗതവുമായ നെല്ലിനങ്ങളുടെ വിത്തുകള്‍ സൂക്ഷിക്കുന്ന കർഷകനാണ് ദാരപ്പന്‍, എങ്കിലും ദാരപ്പൻ ഉപയോഗിക്കുന്നത് റേഷന്‍കടയിലെ അരിയാണ്. മാറിയ ‍സാഹചര്യങ്ങളില്‍ കൃഷിരീതികള്‍ നിലനിര്‍ത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തമായത്.

കൃഷിയും നാട്ടറിവുകളും വിഷയമാക്കി അവിരാ റബേക്ക സംവിധാനം ചെയ്ത നെഗലുകൾ. മനോജ് കെ.ജയന്‍ നായകനാകുന്നു. മിന്നൽ ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

negalukal movie poster m3db

Negalukal malayalam movie
2015
ഡിസൈൻസ്
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

'നെഗലുകൾ' ആദിവാസികളിലെ ബ്രാഹ്മണര്‍ എന്നറിയപ്പെടുന്ന കുറിച്യ സമുദായത്തിലെ കര്‍ഷകന്റെ കഥ പറയുന്നു. പൂര്‍വ്വികര്‍ കൈമാറി കടന്നുപോയ കൃഷി അറിവുകള്‍ നിലനിര്‍ത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് കര്‍ഷകനായ ദാരപ്പന്‍. സ്വപ്നത്തില്‍ നിരന്തരമെത്തുന്ന പൂര്‍വ്വികര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ദാരപ്പന് ഉത്തരമില്ലാതാകുന്നു. നൂറില്‍പ്പരം അപൂര്‍വ്വവും പരമ്പരാഗതവുമായ നെല്ലിനങ്ങളുടെ വിത്തുകള്‍ സൂക്ഷിക്കുന്ന കർഷകനാണ് ദാരപ്പന്‍, എങ്കിലും ദാരപ്പൻ ഉപയോഗിക്കുന്നത് റേഷന്‍കടയിലെ അരിയാണ്. മാറിയ ‍സാഹചര്യങ്ങളില്‍ കൃഷിരീതികള്‍ നിലനിര്‍ത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തമായത്.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുനെല്ലി
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
അനുബന്ധ വർത്തമാനം
  • വയനാട്ടിലെ പാരമ്പര്യ നെല്‍വിത്തുകളുടെ കാവല്‍ഭടനായ ചെറുവയല്‍ രാമന്റെ ഇതിഹാസ ജിവിതകഥ പറയുന്ന ചലച്ചിത്രമാണ് നെഗലുകൾ.
  • നെഗലുകളെന്നാല്‍ 'പൂര്‍വ്വികര്‍' എന്നർത്ഥം
  • വയനാട്ടിലെ ഗോത്ര വര്‍ഗ കര്‍ഷക ജീവിതത്തിലേക്ക്  വെളിച്ചം വീശുന്ന സിനിമ "നെഗലു'കളുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ചലച്ചിത്ര അക്കാദമില്‍ നടന്നു.
  • രാസവളപ്രയോഗത്തിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ പദ്ധതികളെ സിനിമ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് പൂര്‍ത്തിയാക്കിയ സാമൂഹിക പ്രസക്തിയുള്ള ചിത്രം ചാനലുകള്‍ നിരാകരിക്കുകയാണെന്നും സിനിമ നേരിട്ട് ജനങ്ങളിലെത്തിക്കുമെന്നും സംവിധായകന്‍ അവിര റബേക്ക.
  • അവിര റബേക്കയുടെ വയനാടന്‍ പശ്ചാത്തലത്തിലുള്ള ആദ്യ സിനിമകൂടിയാണിത്
  • മനോജ് കെ ജയന്റെ വയനാടന്‍ പശ്ചാത്തലത്തിലുള്ള രണ്ടാമത്തെ സിനിമയാണിത്
  • ചിത്രം റിലീസ് ചെയ്തിട്ടില്ല 

കൃഷിയും നാട്ടറിവുകളും വിഷയമാക്കി അവിരാ റബേക്ക സംവിധാനം ചെയ്ത നെഗലുകൾ. മനോജ് കെ.ജയന്‍ നായകനാകുന്നു. മിന്നൽ ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

negalukal movie poster m3db

നിർമ്മാണ നിർവ്വഹണം
Submitted by Neeli on Thu, 04/09/2015 - 12:17