ഇന്ത്യയിൽ ഏറ്റവും അധികം ബാല പീഡനങ്ങൾക്ക് സാക്ഷിയാകുന്ന നഗരങ്ങളിലൊന്നായ ബാംഗ്ലൂരില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘മൈത്രി’ ഒരുക്കിയിരിക്കുന്നത്.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ആവേശതരംഗമായി മാറിയ കോടീശ്വരന്‍ ഷോ, ടി.വി. ചാനലില്‍ അവതരിപ്പിക്കുന്നത് പുനീത് രാജ്‌കുമാറാണ്. ജുവനൈല്‍ ഹോമിലെ തടവുകാരനായ സിദ്ധരാമു എന്ന പതിനൊന്നുകാരന് ഈ കോടീശ്വരന്‍ പരിപാടിയില്‍ മത്സരിക്കാനുള്ള അവസരം ലഭിക്കുന്നു. ആറു ക്ലാസ് വരെ പഠിച്ചിട്ടുള്ള ദരിദ്രനും അനാഥനുമാണെങ്കിലും സിദ്ധരാജു ബുദ്ധിമാനാണ്. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കി അവൻ മുന്നേറി. ജുവനൈല്‍ ഹോമിലെ വാര്‍ഡനാണ് സിദ്ധരാമുവിന് ആത്മവിശ്വാസം നല്‍കിക്കൊണ്ടിരുന്നത്. അമ്പതുലക്ഷം നേടി വിജയം കൈവരിച്ച് സിദ്ധരാമു കോടിപതിയാകാനുള്ള തയാറെടുപ്പിലാണ്. അടുത്ത ദിവസമാണ് അതിനുള്ള മത്സരം. അപ്പോഴാണ് സിദ്ധരാമുവിനെ ജയിക്കാന്‍ അനുവദിക്കരുതെന്ന അപേക്ഷയുമായി മഹാദേവ് മേനോന്‍ പുനീത് രാജ്‌കുമാറിന്റെ മുന്നിലെത്തുന്നത്. മേനോന്‍ വെളിപ്പെടുത്തുന്ന ചില വസ്‌തുതകള്‍ പുനീതിനെ ചിന്താക്കുഴപ്പത്തിലാക്കുന്നു. തുടര്‍ന്നുള്ള സംഭവബഹുലമായ, സങ്കീര്‍ണമായ ഹൃദയസ്‌പര്‍ശിയായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 'മൈത്രി' മുന്നോട്ടു പോകുന്നത്.
പുനീത് രാജ്കുമാറും മോഹന്‍ലാലും മുഖ്യവേഷങ്ങളിലെത്തിയ കന്നട ചിത്രം 'മൈത്രി'യുടെ മലയാളം പതിപ്പ്. ബി.എം ഗിരിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ഇളയരാജയാണ് ഈണമിട്ടത്.
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 213.44 KB |

- മലയാളത്തിലും കന്നടയിലും ഒരേ സമയം നിർമ്മിച്ച ചിത്രമാണ് "മൈത്രി"
- മോഹന്‍ലാലിന്റെ രണ്ടാമത്തെ കന്നഡ സിനിമയായിരുന്നു 'മൈത്രി'. ലവ് എന്ന ചിത്രത്തിലൂടെ 2005ല്‍ ആയിരുന്നു മോഹന്‍ലാലിന്റെ കന്നഡയിലെ അരങ്ങേറ്റം.
- ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ സ്‌ക്രീനിലെത്തുന്നത്.
- ഗൗരവമായ വിഷയത്തെ മികവോടെ അവതരിപ്പിച്ച് സന്ദേശവും പകരുന്ന മൈത്രി കന്നടത്തില്‍ നിരൂപകപ്രശംസ നേടിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് കന്നടത്തിലും തന്റെ ശബ്ദം ഡബ്ബ് ചെയ്തത്.
- കന്നഡ സിനിമയിലെ നടന്‍ രാജ്കുമാറിന്റെ മകനായ പുനീത് 'മൈത്രി'യില്‍ സൂപ്പര്‍താരം പുനീതായിട്ടാണ് അഭിനയിക്കുന്നത്.

- 301 views