സ്വപ്നലോകത്തെ ബാലഭാസ്കരൻ
- Read more about സ്വപ്നലോകത്തെ ബാലഭാസ്കരൻ
- Log in or register to post comments
- 2328 views
കേശവൻ, ബെന്നി, കൃഷ്ണൻ കുട്ടി ഇവർ മൂന്നു പേരും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളാണ്. അമിതാബ് ബച്ചൻ കൊച്ചിയിൽ വന്നിരിക്കുന്നു എന്ന് പത്രത്തിൽ നിന്നുമറിയുന്ന അവർ ബച്ചനെ കാണാൻ പോകാൻ ഡോക്ടറോട് അനുവാദം ചോദിക്കുന്നുവെങ്കിലും ഡോക്ടർ സമ്മതിക്കുന്നില്ല. ആ സമയത്താണു വേണു അവിടെ ചികിത്സക്കായി എത്തുന്നത്. ഒരവസരം ലഭിക്കുന്ന അവർ നാല് പേരും ആശുപത്രിയിൽ നിന്നും ചാടുന്നു. കൊച്ചിയിലെത്തുന്ന അവർ അമിതാബ് ബച്ചൻ ഒരു മാസം മുന്നേയാണ് അവിടെ വന്നിരുന്നത് എന്ന കാര്യം മനസ്സിലാക്കുന്നു. നിരാശരായ അവർ തിരിച്ച് പോകാതെ, നഗരത്തിൽ തന്നെ ജോലിക്കായി ശ്രമിക്കുന്നു. അതിനിടയിൽ ബെന്നി തന്റെ പഴയ സഹപാഠിയായ ലീനയെ വീണ്ടും കാണുന്നു. അവർ തമ്മിൽ ഇഷ്ടത്തിലാകുന്നു, പക്ഷേ ലീനയുടെ അച്ഛനു ആ ബന്ധം ഇഷ്ടമാകുന്നില്ല. അതിനിടയിൽ വാസു, അബ്ദുള്ള എന്നീ രണ്ടു തട്ടിപ്പുകാർ അവരെ സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് അവരെ സമീപിക്കുന്നു. അവർ താമസിക്കുന്ന വീടിന്റെ അടുത്തള്ള ബാങ്ക് കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. പരിശീലനത്തിന്റെ പേരിൽ അവരെ വീട്ടിൽ നിന്ന് മാറ്റി നിർത്തി, ബാങ്കിലേക്ക് അവർ ഒരു തുരങ്കം ഉണ്ടാക്കുന്നു.
അവർ കള്ളന്മാരാണ് എന്ന് മനസ്സിലാക്കുന്ന നാല് പേരും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ അവരെ കുടുക്കുന്നു.
സന്മ്്രാൻ, അക്ഷയ് ആനന്ദ്, ഹേമന്ത് ബിർജെ എന്നിവരുടെ ആദ്യ മലയാള ചിത്രം
അഴകിയ രാവണൻ എന്ന പേര് അന്വര്‍ത്ഥം ആക്കുന്ന തരത്തിൽ അതി-ആർഭാടത്തോടെ ജീവിക്കുന്ന,മുംബൈയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് ചില രഹസ്യങ്ങളുമായി തിരിച്ചെത്തുന്ന ശങ്കർദാസിന്റെ കഥ. കുട്ടിക്കാലത്തെ പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന ശങ്കർദാസ് തന്റെ പ്രണയസാഫല്യം നേടാനായി ചെയ്ത് കൂട്ടുന്ന രസകരമായ സംഭവങ്ങൾ സസ്പെൻസ് നിറഞ്ഞ ക്ലൈമാക്സിലേക്ക് ചിത്രത്തെ നയിക്കുന്നു.
വേദനിക്കുന്ന കോടീശ്വരൻ എന്ന് സ്വന്തമായി വിശേഷിപ്പിക്കുന്ന ശങ്കർദാസ്(മമ്മൂട്ടി) എന്ന ബിസിനസ് രാജാവ് മുംബൈയിൽ നിന്ന് താൻ ജനിച്ചുവളർന്ന ആലപ്പുഴയിലുള്ള ഗ്രാമത്തിലേക്ക് സന്ദർശനത്തിനായി എത്തുന്നു.ആ ഗ്രാമത്തിലെ തയ്യൽക്കാരനും നോവലിസ്റ്റുമായ അംബുജാക്ഷനോട് (ശ്രീനിവാസൻ) മാത്രമാണ് അയാൾ അവന്റെ പണ്ടത്തെ കളിക്കൂട്ടുകാരനായ കുട്ടിശങ്കരൻ ആണെന്ന് വെളിപ്പെടുത്തുന്നത് .ചാത്തോത്തെ പണിക്കരെന്ന ജന്മിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കുട്ടിശങ്കരൻ പണിക്കരുടെ മകൾ അനുരാധയെ ഉമ്മ വച്ചതിന്റെ പേരിൽ പിതാവിൽ നിന്ന് ക്രൂരശിക്ഷയുമേറ്റ് നാടുവിടുകയായിരുന്നു.അഴകിയ രാവണന്റെ സ്വഭാവമുള്ള ശങ്കർദാസിനെ അംബുജാക്ഷൻ സിനിമാനിർമ്മാണത്തിലേക്ക് പ്രേരിപ്പിക്കുന്നു.അനുരാധയുടെ(ഭാനുപ്രിയ) സ്നേഹം പിടിച്ചു പറ്റാനുള്ള ഒരു മാർഗ്ഗമായി ശങ്കർദാസ് സിനിമാഷൂട്ടിംഗ് ലൊക്കേഷനായി ചാത്തോത്തെ തറവാട്ട് വീട് ഉപയോഗിക്കുന്നു. സിനിമാസംവിധായകൻ ശരത്തുമായി (ബിജു മേനോൻ) ഇഷ്ടത്തിലാണ് അനുരാധയെന്ന് മനസിലാക്കുന്ന ശങ്കർദാസ് ദാരിദ്ര്യത്തിലുള്ള അവളുടെ കുടുംബത്തെ സഹായിച്ചു കൊണ്ട് അവളുടെ സ്നേഹം നേടിയെടുക്കാമെന്ന് വ്യാമോഹിക്കുന്നു.അതേ സഹായത്തിന്റെ കണക്ക് പറഞ്ഞ് അവളുടെ അച്ഛൻ പണിക്കരെ(രാജൻ പി ദേവ്) സമീപിക്കുകയും അവളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്യുന്നു. അനിയന്റെ ഹൃദയശസ്ത്രക്രിയക്കും അനിയത്തിയുടെ പഠിപ്പിനുമൊക്കെ ഉണ്ടായ ലക്ഷക്കണക്കിന് രൂപയുടെ കടത്തിന്റെ ബാധ്യത നിറവേറ്റാൻ ഗത്യന്തരമില്ലാതെ ശങ്കർദാസിനെ വിവാഹം കഴിക്കാൻ അനുരാധ തയ്യാറാവുന്നു.
..കാമുകൻ ശരത്ത് ശങ്കർദാസിൽ നിന്നും പണംവാങ്ങി വിവാഹത്തിൽ നിന്നു പിന്മാറുന്ന വീഡിയോ രംഗം ശങ്കർദാസ് ആദ്യരാത്രിയിൽ അനുരാധക്ക് കാട്ടിക്കൊടുക്കുന്നു.പണം വാങ്ങിയ ചതിച്ച ശേഷവും തന്നെ ശാരീരികബന്ധത്തിലേക്ക് പ്രേരിപ്പിച്ച കാമുകന്റെ ചതിയും അവളുടെ പാഴായ പ്രതികാരവുമോർത്ത് അനുരാധക്ക് കുറ്റബോധം തോന്നിത്തുടങ്ങുന്നു. തന്നെ സ്നേഹിച്ചിരുന്ന പഴയ കുട്ടിശങ്കരനാണ് ശങ്കർദാസ് എന്ന സത്യം മനസിലാക്കുന്ന അനുരാധ ശങ്കർദാസിന് അവളോടുള്ള യഥാർത്ത സ്നേഹം മനസിലാക്കി അയാളുടെ നന്മയെക്കരുതി അയാളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ സത്യം തുറന്ന് പറഞ്ഞ അനുരാധയെ ശങ്കർദാസ് സ്വന്തം ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതോടെ ചിത്രം ശുഭകരമായി അവസാനിക്കുന്നു.