Director | Year | |
---|---|---|
സാന്ദ്രം | അശോകൻ, താഹ | 1990 |
മൂക്കില്ലാ രാജ്യത്ത് | താഹ, അശോകൻ | 1991 |
വാരഫലം | താഹ | 1994 |
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | താഹ | 1997 |
ഗജരാജമന്ത്രം | താഹ | 1997 |
ഈ പറക്കും തളിക | താഹ | 2001 |
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് | താഹ | 2003 |
തെക്കേക്കര സൂപ്പർഫാസ്റ്റ് | താഹ | 2004 |
പാച്ചുവും കോവാലനും | താഹ | 2011 |
താഹ
കേശവൻ, ബെന്നി, കൃഷ്ണൻ കുട്ടി ഇവർ മൂന്നു പേരും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളാണ്. അമിതാബ് ബച്ചൻ കൊച്ചിയിൽ വന്നിരിക്കുന്നു എന്ന് പത്രത്തിൽ നിന്നുമറിയുന്ന അവർ ബച്ചനെ കാണാൻ പോകാൻ ഡോക്ടറോട് അനുവാദം ചോദിക്കുന്നുവെങ്കിലും ഡോക്ടർ സമ്മതിക്കുന്നില്ല. ആ സമയത്താണു വേണു അവിടെ ചികിത്സക്കായി എത്തുന്നത്. ഒരവസരം ലഭിക്കുന്ന അവർ നാല് പേരും ആശുപത്രിയിൽ നിന്നും ചാടുന്നു. കൊച്ചിയിലെത്തുന്ന അവർ അമിതാബ് ബച്ചൻ ഒരു മാസം മുന്നേയാണ് അവിടെ വന്നിരുന്നത് എന്ന കാര്യം മനസ്സിലാക്കുന്നു. നിരാശരായ അവർ തിരിച്ച് പോകാതെ, നഗരത്തിൽ തന്നെ ജോലിക്കായി ശ്രമിക്കുന്നു. അതിനിടയിൽ ബെന്നി തന്റെ പഴയ സഹപാഠിയായ ലീനയെ വീണ്ടും കാണുന്നു. അവർ തമ്മിൽ ഇഷ്ടത്തിലാകുന്നു, പക്ഷേ ലീനയുടെ അച്ഛനു ആ ബന്ധം ഇഷ്ടമാകുന്നില്ല. അതിനിടയിൽ വാസു, അബ്ദുള്ള എന്നീ രണ്ടു തട്ടിപ്പുകാർ അവരെ സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് അവരെ സമീപിക്കുന്നു. അവർ താമസിക്കുന്ന വീടിന്റെ അടുത്തള്ള ബാങ്ക് കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. പരിശീലനത്തിന്റെ പേരിൽ അവരെ വീട്ടിൽ നിന്ന് മാറ്റി നിർത്തി, ബാങ്കിലേക്ക് അവർ ഒരു തുരങ്കം ഉണ്ടാക്കുന്നു.
അവർ കള്ളന്മാരാണ് എന്ന് മനസ്സിലാക്കുന്ന നാല് പേരും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ അവരെ കുടുക്കുന്നു.