തിരുവനനന്തപുരം നഗരത്തിലേക്ക് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവന്ന അപരിചിതരായ ശിവ, ജീവൻ, അൻ വർ എന്നീ മൂന്നു ചെറുപ്പക്കാർ. അവർ നഗരത്തിലെത്തിയ ദിവസം അപ്രതീക്ഷിതമായ ഹർത്താൽ നേരിടേണ്ടി വരുന്നു. യാത്രക്കിടയിൽ വെച്ച് ഇവർ മൂവരും പരിചയപ്പെടുകയും ഹൃസ്വസൌഹൃദത്തിലാവുകയും ചെയ്യുന്നു. ഇവർ പരിചയപ്പെടുന്നതിനുള്ള കാരണം കാവ്യ എന്ന പെൺകുട്ടിയായിരുന്നു. ഇവരുടെ സൌഹൃദത്തിനിടെ ശിവ കാവ്യയുമായി പ്രണയത്തിലാകുന്നു. തുടർന്നുണ്ടാകുന്ന ഒരു സംഭവത്തിലൂടെ ഈ നാൽ വർ സംഘത്തിനു നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ മുഖ്യ പ്രമേയം.
തന്റെ പ്രിയ സുഹൃത്തിന്റെ വിവാഹത്തലേന്ന് മദ്യലഹരിയിലായ സെബാസ്റ്റ്യൻ വിവാഹിതയാകുന്ന തന്റെ സുഹൃത്ത് ഏയ്ഞ്ചലി(ഭാവന)നോട് പ്രണയമുണ്ടെന്ന് തിരിച്ചറിയുകയും തന്റെ കൂട്ടുകാരോടൊപ്പം എയ്ഞ്ചലിനെ വിവാഹത്തലേന്ന് തട്ടിക്കൊണ്ടുവരികയും ചെയ്യുന്നു. ഏയ്ഞ്ചലിന്റെ സഹോദരന്മാരായ പുണ്യാളൻ സഹോദരന്മാർ(ലാൽ, സുരേഷ് കൃഷ്ണ) സെബാസ്റ്റ്യനേയും ഏയ്ഞ്ചലിനേയും കണ്ടു പിടിക്കാനുള്ള ശ്രമങ്ങളും സെബാസ്റ്റന്റേയും എയ്ഞ്ചലിന്റേയും അവരുടേ സുഹൃത്തുക്കളുടെയും രക്ഷപ്പെടാനുള്ള തീവ്രശ്രമങ്ങളുടേയും കഥ നർമ്മത്തിന്റെ രീതിയിൽ.
ഫോർട്ട് കൊച്ചിയിലെ സൌഹൃദ കൂട്ടമാണ് സെബാൻ എന്ന സെബാസ്റ്റ്യനും (ആസിഫ് അലി) ഫെർണാൻഡോ (ബാബുരാജ്) അബു(ശ്രീനാഥ് ഭാസി) ആംബ്രോസ് (ബാലു) എന്നിവർ. എല്ലാവരും സംഗീതപ്രിയരാണ്. രാത്രികളിൽ ഹണി ബീ എന്ന ബ്രാൻഡ് മദ്യം കഴിച്ച് ജീവിതം ആസ്വദിക്കുന്നവർ. ഇവരുടെ അടുത്ത സുഹൃത്താണ് ഏയ്ഞ്ചൽ(ഭാവന) എയ്ഞ്ചലാകട്ടെ കൊച്ചിയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പും അധോലോകവുമായ പുണ്യാളൻ ഗ്രൂപ്പ് സഹോദരന്മാരുടേ ഏക സഹോദരിയും. പുണ്യാളൻ ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന ആൾ മിഖായേൽ (ലാൽ) ആണ്. സഹോദരന്മാർ കോളിൻസും(സുരേഷ് കൃഷ്ണ) മറ്റുള്ളവരും.
സുഹൃത്തുക്കളുടെ സഹായത്തോടെ സെബാൻ ഒരു ഡാൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പക്ഷെ സെബാന്റെ ഇടപെടൽ കൊണ്ട് നടക്കാതെ പോകുന്നു. അതിനെച്ചൊല്ലി സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിൽ ദ്വേഷ്യം വന്ന് സെബാൻ ഏയ്ഞ്ചലിലെ കരണത്തടിക്കുന്നു.
അടുത്ത ദിവസം എയ്ഞ്ചലിന്റെ പെണ്ണുകാണൽ ദിവസമായിരുന്നു. സ്ഥലം സി ഐ (വിജയ് ബാബു) ആയിരുന്നു വരൻ. അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിൽ ഏയ്ഞ്ചൽ തന്റെ കരണത്തെ അടിയുടെ പാടിനെപ്പറ്റി പറയുന്നു. ഒപ്പം സെബാൻ എന്ന തന്റെ നല്ല സുഹൃത്തിനേയും. സെബാനോട് പ്രണയമുണ്ടോ എന്നായി സി ഐ യൂടെ ചോദ്യം. അതിനെപ്പറ്റി അറിയില്ല എന്നാണ് ഏയഞ്ചലിന്റെ മറുപടി. സെബാനോട് നേരിട്ടു ചോദിക്കാൻ സി ഐ പറയുന്നു. പെണ്ണുകാണലിനു ശേഷം ഏയ്ഞ്ചൽ സെബാന്റെ വീട്ടിൽ പോയി ഈ വിഷയം ചോദിക്കുന്നു. എന്നാൽ സെബാനാകട്ടെ തനിക്ക് അങ്ങിനെ ഒരു പ്രണയമില്ലെന്ന് പറയുന്നു. താൻ സെബാട്ടിയെ ഇഷ്ടപ്പെട്ടിരുന്നുവെന്നു. എന്നാൽ ഇപ്പോൾ അങ്ങിനെയൊന്ന് ഇല്ലെന്നും ഏയ്ഞ്ചൽ.
ഏയ്ഞ്ചലിന്റെ വിവാഹ ദിവസം അടുത്തു. അതിന്റെ തലേദിവസം ഏയ്ഞ്ചൽ തന്നെ തന്റെ പ്രിയ സുഹൃത്തുക്കൾക്ക് ബാച്ചിലർ പാർട്ടിയൊരുക്കുന്നു, സെബാട്ടിയുടെ വീട്ടിൽ. പാർട്ടിക്കുശേഷം ഏയഞ്ചലും സുഹൃത്ത് സാറയും(അർച്ചന കവി) വീട്ടീലേക്ക് പോകുന്നു. എന്നാൽ സമയമേറെ കഴിഞ്ഞപ്പോൾ സെബാട്ടിയുടേ മനസ്സിൽ വിഷമം തോന്നുന്നു. താൻ ഏയ്ഞ്ചലിനെ പ്രണയിച്ചിരുന്നെന്നും അവളെ പിരിയാൻ തനിക്കാവില്ലെന്നും തിരിച്ചറിയുന്നു. അവന്റെ സങ്കടം സുഹൃത്തുക്കൾ തിരിച്ചറിയുന്നു. അവർ ഏയ്ഞ്ചലിനെ തട്ടിക്കൊണ്ടു വരാൻ പദ്ധതി ആസൂത്രണം ചെയ്തു. അതുപ്രകാരം ഏയഞ്ചലിന്റെ വീട്ടിൽ നിന്നും അവളെ കൊണ്ടുവരുന്നു.
എന്നാൽ വലിയൊരു ആപത്തിലേക്കാണ് തങ്ങൾ എടുത്തുചാടിയത് എന്ന് അവർ മനസ്സിലാക്കുന്നത് അടുത്ത ദിവസമാണ്. പിറ്റേന്ന് പുലർച്ചെ, ഏയ്ഞ്ചലിലും സെബാട്ടിക്കും കൂട്ടൂകാർക്കും കൊച്ചി വിടാൻ പോലും സാധിക്കാത്രത്ത കാര്യങ്ങളാണ് പുണ്യാളൻസ് ബ്രദേഴ്സ് ചെയ്തു വെച്ചത്. അതിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു സെബാട്ടിയും ഏയ്ഞ്ചലും സുഹൃത്തുക്കളും..
നടനും നിർമ്മാതാവുമായ ലാൽ ഈ ചിത്രത്തിൽ ഒരു ഗാനം പാടി അഭിനയിക്കുന്നു.
നടനും നിർമ്മാതാവുമായ ലാലിന്റെ മകൻ ‘ലാൽ ജൂനിയർ’ എന്ന പേരിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
ധനമോഹികളായ നാലു ചെറുപ്പക്കാർ പണത്തിനുവേണ്ടി പ്രമുഖ ബിസിനസ്സ്മാന്റെ മകളെ കിഡ് നാപ്പ് ചെയ്യുകയും അതേത്തുടർന്ന് അവർ ചെന്നുപെടുന്ന പ്രശ്നങ്ങളും നായകന്റെ പ്രതികാരവുമാണ് മുഖ്യപ്രമേയം.
മൂന്നാറിലെ അനധികൃത ഭൂമി ഇടപാടിൽ നഗരത്തിലെ ഒരു ബിസിനസ്സ് മാനായ ജയശങ്കറിനു (ജയൻ ചേർത്തല) ഏക്കറക്കണക്കിനു ഭൂമി അനധികൃതമായി ഏർപ്പെടുത്തിക്കൊടുക്കുന്നു റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ പി കെ എന്ന പി കരുണൻ (റ്റിനി ടോം) ജയശങ്കറിൽ നിന്നും പ്രതിഫലമായി കിട്ടിയ കനത്തു തുകയും വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്ന പി കെ യുടെ വാഹനത്തിനു മീതെ ഒരു ലോറി വന്ന് ഇടിക്കുന്നു. പി കെ ആക്സിഡന്റിൽ പെടുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം, അപകടനില തരണം ചെയ്ത നിരാശനായ പി കെ ആക്സിഡന്റിന്റെ അനന്തരഫലങ്ങൾ അനുഭവിച്ച് ജീവിക്കുകയാണ്. അന്ന് കിട്ടിയ പ്രതിഫല തുക ജയശങ്കറിനു തന്നെ തിരിച്ചു കിട്ടിയെന്നും ആക്സിഡന്റ് ജയശങ്കർ തന്നെ ആസൂത്രണം ചെയ്തതാണെന്നും പി കെ ക്കു മനസ്സിലായി. തന്റെ ജീവിതം തകർത്തതിനു ജയശങ്കറിനോട് പ്രതികാരം ചെയ്യാൻ കാത്തിരിന്നു പി. കെ. ജയശങ്കർ പക്ഷെ, അപ്പോഴേക്കും നഗരത്തിലെ വലിയൊരു ബിസിനസ്സ് മാനായി വളർന്നിരുന്നു. ഭരണകൂടത്തിലും മറ്റും വലിയ സ്വാധീനമുള്ള ആർക്കും എത്തിപ്പിടിക്കുവാൻ കഴിയാത്ത ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ.
നഗരത്തിലൊരിടത്ത് സുഖ സൌകര്യങ്ങളോടെ ജീവിക്കുകയാണ് ദേവസ്സിക്കുട്ടി (ഇന്നസെന്റ്) ഭാര്യയും ഒരു മകനും ഒരു മകളുമായി സുഖജീവിതം നയിക്കുന്ന ദേവസ്സി സമൂഹത്തിനു മുന്നിൽ ആർഭാടത്തോടെ ജീവിക്കുകയാണ്. എന്നാൽ അതിനുള്ള പണമൊക്കെ ഉണ്ടാക്കുന്നത് പലിശക്കെടുത്തും കടം വാങ്ങിയുമാണ്. നാളുകൾ ഏറെ കഴിയുമ്പോൾ പലിശക്കാരും കടക്കാരും ദേവസ്സിയോട് പണം തിരികെ ചോദിച്ചു തുടങ്ങി. വലിയൊരു സാമ്പത്തിക ബാദ്ധ്യതയിലേക്ക് ദേവസ്സി മാറി.
ജയശങ്കറിനോട് പ്രതികാരദാഹിയായ പി കെ ക്ക് മുന്നിൽ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തുകയാണ് പി കെ യുടെ സുഹൃത്ത്. പി കെ യുടേ പ്രതികാരം നിർവ്വഹിക്കാൻ ശരത് (രാജീവ് പിള്ള) എന്ന യുവാവിനു കഴിയുമെന്ന് പറയുന്നു. ജയശങ്കറിനോട് വ്യക്തിപരമായ ഒരു പ്രതികാരം ശരതിനുമുണ്ട്. പി കെ ക്കു വേണ്ടി താനും സുഹൃത്തുക്കളും പദ്ധതി ആവിഷ്കരിക്കാം എന്ന് ശരത് പറയുന്നു. ശരതിന്റെ കൂട്ടുകാരായി അയ്യപ്പനും (ബിനേഷ് കൊടിയേരി) മറ്റു രണ്ടു പേരുമുണ്ട്. നഗരത്തിൽ ചില്ലറ തരികിടകൾ ചെയ്ത് തട്ടിപ്പ് ജീവിതവുമായി നടക്കുകയാണ് ആ ചെറുപ്പക്കാർ. എങ്ങിനെയെങ്കിലും പണമുണ്ടാക്കി സുഖിക്കണം എന്നതാണ് അവരുടേ പ്ലാൻ. ശരതിന്റെ പദ്ധതി അനുസരിച്ച് അവർ ഒരു കാർ വാടകക്ക് എടുക്കുന്നു. ജയശങ്കറിന്റെ കോളേജ് വിദ്യാർത്ഥിനിയായ മകളെ തട്ടിക്കൊണ്ട് പോവുക എന്നതാണ് അവരുടേ ലക്ഷ്യം. ഒരു ഷോപ്പിങ്ങ് മാളിൽ വെച്ച് അവർ ജയശങ്കറിന്റെ മകൾ അഞ്ജലിയെ (ലീനാ പഞ്ചാൽ) തട്ടിക്കൊണ്ട് പോകുന്നു. എന്നാൽ മാർഗ്ഗമദ്ധ്യേ ട്രാഫിക് പോലീസിനെ കണ്ട് അവർ മറ്റൊരു മാർഗ്ഗത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. പോലീസ് അവരെ പിന്തുടരുന്നു. മറ്റൊരു വഴിയുമില്ലാതെ അവർ നഗരത്തിനടുത്ത ഒരു വീട്ടിലേക്ക് കയറുന്നു. അകത്തു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി അവർ സുരക്ഷിത താവളം തേടുന്നു. ധൂർത്തനായ ദേവസ്സിക്കുട്ടി(ഇന്നസെന്റ്)യുടേ വീടായിരുന്നു അത്. വീട്ടുകാരെയും തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയേയും ബന്ദിയാക്കി അവർ അവിടേ താമസിക്കുകയും ജയശങ്കറിനോട് വില പേശാൻ ഒരുങ്ങുകയും ചെയ്യുന്നു. ജയശങ്കർ അവരുമായി ഒത്തുതീർപ്പിനും പോലീസ് ഫോഴ്സ് അവരെ കണ്ടുപിടിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്നു. എന്നാൽ ദേവസ്സിക്കുട്ടിയും കുടുംബവും ഇതിനിടയിൽ ധർമ്മ സങ്കടത്തിലാകുന്നു. കടക്കാരനായ ദേവസ്സിക്കുട്ടിയെ കാണാനും ആളുകൾ എത്താൻ തുടങ്ങി..
പിന്നീടങ്ങോട്ട് കോമഡി സന്ദർഭങ്ങൾ നിറഞ്ഞ സസ്പെൻസ് തുടങ്ങുന്നു.
ജയിൽ വിമോചിതനായ സാംസൺ (മമ്മൂട്ടി) എന്ന മോഷ്ടാവ് ജയിൽ ശിക്ഷ കഴിഞ്ഞുവരുന്നൊരു യുവതി മല്ലിക(ചാർമി) യുമായി യാദൃശ്ചികമായിപരിചയപ്പെടേണ്ടിവരികയും അവരുടെ നാട്ടിലേക്ക് ഒപ്പം യാത്ര ചെയ്യേണ്ടിവരികയും പിന്നീട് അവരുടേ ജീവിതത്തിലെ പല സംഭവങ്ങൾക്കും കാരണമാകുകയും ചെയ്യുന്ന കോമഡി പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമാ മൂവി.
ഒരു മോഷണക്കേസിൽ അറസ്റ്റിലായ സാംകുട്ടി ശിക്ഷ കഴിഞ്ഞ് മൂന്നു വർഷത്തിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനാകുന്നു. അതേ സമയം തന്നെ സ്ത്രീ ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞിറങ്ങുന്ന മല്ലിക എന്നൊരു യുവതിയെ സാംസൺ യാദൃശ്ചികമായി കണ്ടുമുട്ടുകയും കണ്ടമാത്രയിൽ അവരോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. പെട്ടെന്നുണ്ടായ ഒരു വാഹനാപകടത്തിൽ നിന്ന് മല്ലികയെ സാംകുട്ടി രക്ഷിക്കുകയും ആശുപത്രിയിലാക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും മല്ലികയുടെ നാടായ കരിപ്പയിലേക്ക് യാത്ര പുറപ്പെടുന്നു. യാത്രാമദ്ധ്യേ മല്ലികക്ക് വീണ്ടും അസുഖം വരികയും മല്ലികയെ ആശുപത്രിയിലാക്കുകയും ചെയ്യുന്നു. അവിടെ വെച്ച് സാംകുട്ടി തന്റെ പഴയ സുഹൃത്ത് ചേടത്തി സാബു എന്ന ഗുണ്ടയെ കണ്ടുമുട്ടുന്നു. അവന്റെ വീട്ടിലെത്തി അവന്റെ സൽക്കാരവും സ്വീകരിച്ച് തിരിച്ചു പോരുമ്പോഴാണ് കവലയിൽ ഒരു സംഘട്ടനം നടക്കുന്നത് സാംകുട്ടി കണ്ടത്. അയാൾ അതിലിടപെടുകയും ഗുണ്ടയെ തോൽപ്പിക്കുകയും ചെയ്യുന്നു. മല്ലികയും സാംകുട്ടിയും വീണ്ടും യാത്ര തുടരുന്നു.
ആ യാത്രയിൽ മല്ലികയും സാംകുട്ടിയും തങ്ങളുടെ ജീവിത കഥ പറയുന്നു. നാട്ടിൽ ആരോരുമില്ലാത്ത സാംകുട്ടി ഒരു മോഷ്ടാവായിരുന്നു. ഒപ്പം ചില കൂലിത്തല്ലും. മോഷണം നടത്തിയാണ് ജീവിക്കുന്നതെങ്കിലും നാട്ടിലെ പാവപ്പെട്ട പലരോടും സഹാനുഭൂതിയുള്ള ആളായിരുന്നു. പോളാശാൻ എന്നൊരു നാട്ടുകാരനെ സഹായിക്കാൻ ശ്രമിച്ച മോഷണകുറ്റത്തിന് പോലീസ് സാംകുട്ടിയെ അറസ്റ്റു ചെയ്യാൻ വരുന്നു. പോലീസുമായുള്ള സംഘട്ടനത്തിൽ എസ് ഐ ജോണിന്റെ കയ്യ് അടിച്ചൊടിക്കുന്നു സാംകുട്ടി. വധശ്രമത്തിനു കേസെടുത്ത് പോലീസ് സാംകുട്ടിയെ ജയിലിലാക്കുന്നു. മലികയോടൊപ്പം യാത്ര ചെയ്യുകയും കൂടുതൽ പരിചയപ്പെടുകയും ചെയ്ത സാംകുട്ടിയോട് മല്ലികയോട് പ്രണയം തോന്നിത്തുടങ്ങി. അവളെ പ്രണയിക്കാനും ജീവിതസഖിയാക്കാനും സാംകുട്ടി ആഗ്രഹിച്ചു. അപ്പോഴാണ് മല്ലിക വിവാഹിതയാണെന്ന് സാംകുട്ടി മനസ്സിലാക്കുന്നു. കരിപ്പയിൽ കന്ന് കച്ചവടം ചെയ്യുന്ന മണിക്കുട്ടനാണ് തന്റെ ഭർത്താവെന്ന് അവൾ സാംകുട്ടിയോട് പറയുന്നു. കല്യാണത്തിനു ശേഷം മണിക്കുട്ടന് നിർമ്മല എന്ന സ്ത്രീയുമായുണ്ടായ അടുപ്പം അവരുടെ കുടുംബ ജീവിതത്തെ ബാധിച്ചു. നിർമ്മലയുടെ ഭർത്താവ് സുധാകരനും ഗുണ്ടകളും മണിക്കുട്ടനെ ആക്രമിക്കുന്നു. മണിക്കുട്ടനെ കൊല്ലാനോരുങ്ങുന്ന സുധാകരനെ മല്ലിക തലക്കടിച്ചു കൊലപ്പെടുത്തുന്നു. എല്ലാം അറിയുന്ന സാംകുട്ടി തന്റെ മോഹം മാറ്റിവെച്ച് മല്ല്ലികയെ സുരക്ഷിതമായി കരിപ്പ ഗ്രാമത്തിലിറക്കി തിരിച്ചു പോരാനൊരുങ്ങുകയായിരുന്നു സാംസൺ.
കരിപ്പയിലെത്തുന്ന മല്ലിക, നിർമ്മലയെ വിവാഹം കഴിച്ചു ജീവിക്കുന്ന മണിക്കുട്ടനെയാണ് കാണുന്നത്. അയാൾ മല്ലികയെ ഉപേക്ഷിക്കുന്നു. മല്ലിക, മടങ്ങിപ്പോകാതെ കാത്തു നിന്ന സാംകുട്ടിയുടെ അടുത്തെത്തുന്നു. അയളോട് പോകരുതെന്ന് മല്ലിക പറയുന്നു. സാംകുട്ടി കരിപ്പയിൽ താമസിക്കുന്നത് മണിക്കുട്ടനെയും ചെട്ടിയാർ ശിവനേയും അലോസരപ്പെടുത്തുന്നു. മണിക്കുട്ടനെ കൊല്ലണമെന്ന് മല്ലിക സാംകുട്ടിയോട് ആവശ്യപ്പെടുന്നു. അത് ചെയ്യാമെന്ന് സാംകുട്ടി ഏൽക്കുകയും ചെയ്യുന്നു. നാട്ടിൽ ചില പ്രശനങ്ങളിൽ ഇടപെടുന്ന സാംകുട്ടിയെ എസ് ഐ ജോണ്‍ അറസ്റ്റ് ചെയ്യുന്നു. അയാൾ സാംകുട്ടിയെ തന്റെ കൂടെ നിർത്തുന്നു. മണിക്കുട്ടനോട് മല്ലികയിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാൻ എസ് ഐ ജോണിനെകൊണ്ട് സാംകുട്ടി പറയിക്കുന്നു. അയാൾ പണം നൽകുന്നതോടെ മണിക്കും ശിവനും സാംകുട്ടിയോടുള്ള വൈരാഗ്യം കൂടുന്നു. ശിവൻ മല്ലികയെ സഹായിച്ച ജേക്കബിനെ തല്ലുന്നു.
സാംകുട്ടിയുടെ സഹായത്തോടെ എസ് ഐ ജോണ്‍ ചെട്ടിയാരു ശിവനെ അറസ്റ്റ് ചെയ്യുന്നു. കരിപ്പയിൽ മല്ലികയെ ഇടിച്ചിട്ട വണ്ടി സാംകുട്ടി കാണുന്നു. ആ വണ്ടി മണിയുടേതാണെന്ന് സാംകുട്ടി മനസിലാക്കുന്നു. ആ വിവരം മല്ലികയോട് സാംകുട്ടി പറയുന്നു. താമസിയാതെ തന്നെ അയാളെ കൊല്ലുമെന്നും സാംകുട്ടി പറയുന്നു. ജേക്കബിൽ നിന്നും മണിക്കുട്ടൻ ഇപ്പോൾ സതിക്കൊപ്പാണ് താമസമെന്ന് സാംകുട്ടിയും കൊച്ചാപ്പിയും മനസിലാക്കുന്നു. മല്ലികയെ കൊല്ലാൻ വരുന്ന വിജയനെ, സാംകുട്ടി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു. അയാളെ മണിക്കിട്ടനെതിരായി തിരിച്ച്, മണിക്കുട്ടന്റെ മലഞ്ചരക്ക് കടയുടെ അടുത്ത് പുതിയൊരു കട തുറപ്പിക്കുന്നു. സതിയുടെ വീട്ടിൽ നിന്നും അനാശ്യാസ്യത്തിന് മണിക്കുട്ടനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുന്നു. കാര്യങ്ങൾ അറിയുന്ന നിർമ്മല അയാളെ ഉപേക്ഷിക്കുന്നു. മണിക്കുട്ടൻ നിർമ്മലയെ മർദ്ദിക്കുന്നത് കാണുന്ന സാംകുട്ടി അതിൽ ഇടപെടുന്നു. സംഘട്ടനത്തിനൊടുവിൽ അയാൾ മണിക്കുട്ടനെ കൊല്ലാതെ വിടുന്നു. മല്ലികയെ സാംകുട്ടി അയാളുടെ ജീവിത്തതിലേക്ക് ക്ഷണിക്കുന്നു.
കേശവൻ, ബെന്നി, കൃഷ്ണൻ കുട്ടി ഇവർ മൂന്നു പേരും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളാണ്. അമിതാബ് ബച്ചൻ കൊച്ചിയിൽ വന്നിരിക്കുന്നു എന്ന് പത്രത്തിൽ നിന്നുമറിയുന്ന അവർ ബച്ചനെ കാണാൻ പോകാൻ ഡോക്ടറോട് അനുവാദം ചോദിക്കുന്നുവെങ്കിലും ഡോക്ടർ സമ്മതിക്കുന്നില്ല. ആ സമയത്താണു വേണു അവിടെ ചികിത്സക്കായി എത്തുന്നത്. ഒരവസരം ലഭിക്കുന്ന അവർ നാല് പേരും ആശുപത്രിയിൽ നിന്നും ചാടുന്നു. കൊച്ചിയിലെത്തുന്ന അവർ അമിതാബ് ബച്ചൻ ഒരു മാസം മുന്നേയാണ് അവിടെ വന്നിരുന്നത് എന്ന കാര്യം മനസ്സിലാക്കുന്നു. നിരാശരായ അവർ തിരിച്ച് പോകാതെ, നഗരത്തിൽ തന്നെ ജോലിക്കായി ശ്രമിക്കുന്നു. അതിനിടയിൽ ബെന്നി തന്റെ പഴയ സഹപാഠിയായ ലീനയെ വീണ്ടും കാണുന്നു. അവർ തമ്മിൽ ഇഷ്ടത്തിലാകുന്നു, പക്ഷേ ലീനയുടെ അച്ഛനു ആ ബന്ധം ഇഷ്ടമാകുന്നില്ല. അതിനിടയിൽ വാസു, അബ്ദുള്ള എന്നീ രണ്ടു തട്ടിപ്പുകാർ അവരെ സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് അവരെ സമീപിക്കുന്നു. അവർ താമസിക്കുന്ന വീടിന്റെ അടുത്തള്ള ബാങ്ക് കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. പരിശീലനത്തിന്റെ പേരിൽ അവരെ വീട്ടിൽ നിന്ന് മാറ്റി നിർത്തി, ബാങ്കിലേക്ക് അവർ ഒരു തുരങ്കം ഉണ്ടാക്കുന്നു.