ചമ്പകമേട്ടിലെ

ആ...ആ...ആ...അ...ആ...ആ...

ചമ്പകമേട്ടിലെ എൻ‌റെ
മുളം‌കുടിലിൽ
കുളിരമ്പിളി റാന്തലെടുത്തു കൊളുത്താം ഞാൻ
ഒരുപിടി മണ്ണിൽ
മെനഞ്ഞ കിളിക്കൂട്ടിൽ
ഒരു ചെറു സൂരനെയേറ്റു തുടിച്ചുകളിക്കാം
ഞാൻ
നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയിൽ
വസന്തം മനസ്സിൻ
മണിച്ചെപ്പിലേന്താം ഞാൻ
കൂട്ടിനൊരോമൽ കിളിയെ വളർത്താം
(ചമ്പക)

കുലവാഴപ്പന്തലൊരുക്കാം പനയോലപ്പായ വിരിക്കാം
കരയാകെ തോരണമേറ്റാം
(കുലവാഴപ്പന്തലൊരുക്കാം)
നാദസ്വരമോടെ-തനന തനന-മുത്തുക്കുടയോടെ-തനന തനന
(2)
അരയാലില വഞ്ചിയിലേറിവരാമോ പുതുമണവാളാ
(ചമ്പക)

Film/album
Submitted by vikasv on Fri, 05/08/2009 - 06:22

ആ ഗാനം ഓർമ്മകളായി

Title in English
Aa gaanam ormakalaayi

ആ ഗാനം ഓർമ്മകളായി...
ആ നാദം വേദനയായി...
ഉണരില്ലല്ലോ മോഹനരാഗം
അതിലോലം ആത്മാവു തേങ്ങി
പോകാം ഞാൻ ഓർമ്മകൾ മാത്രമായ് ഓ...

(ആ ഗാനം)

ആ മാനസവീണയിൽ... ആ സ്വരമാധുരിയിൽ (2)
എന്നും ഞാനെന്നും രാഗമായെങ്കിൽ
ഇന്നും ഞാൻ നിന്നിൽ താളമായെങ്കിൽ
എന്തെല്ലാം മോഹിച്ചു ഞാൻ

(ആ ഗാനം)

ആ സാഗരതിരയും ആ വനജ്യോത്സ്നകളും (2)
മൂകമായ് പാടി ശോകാർദ്രരാഗം
മൌനമായ് തേങ്ങി മാനസം വീണ്ടും
എന്തെല്ലാം ദാഹിച്ചു നാം

(ആ ഗാനം)

Submitted by vikasv on Fri, 05/08/2009 - 06:18

ഓലവാലൻ കിളി

ഓലവാലൻ‌കിളിയൊന്നെൻ - ഓമൽക്കൂട്ടിൽ
കണിയായ്‍ - ഒരു
നെൽക്കതിർമണിയും
കൊണ്ടൊരുനാളരികെ വരും
ഒരു പാട്ടിൻ നൂലിഴയിൽ...

അരിയമണിത്താലി കോർത്തുതരും

(ഓലവാലൻ...)

അകലെയെഴും
പൂങ്കുലതൻ അംഗരാഗവുമായ്
കൂടണയും കാറ്റലയിൽ കാമന നീന്തുകയായ്
എന്നിൽ
നിന്നിൽ വീണ്ടും കളരവമുയരുകയായ്
ഒരു കുയിലിണ
പാടുകയായ്...

(ഓലവാലൻ...)

പോക്കുവെയിൽ പടവുകളിൽ
പൊന്നുരുക്കുകയോ
താഴ്‌വരയിൽ പുൽക്കൊടിയിൽ താരമുദിക്കുകയോ
മണ്ണിൽ
വിണ്ണിൽ വീണ്ടും‍ പുതുമണമുണരുകയായ്
നവ കലികകൾ
വിരിയുകയായ്....

(ഓലവാലൻ...)

Film/album
Submitted by vikasv on Fri, 05/08/2009 - 06:17

ദലമർമ്മരം

ദലമർമ്മരം... ദലമർമ്മരം...
ഒരു വർഷബിന്ദുവിൽ

അലിയുകയാണൊരു ദലമർമ്മരം
ഒരു സുഖസ്‌പർശത്തിൽ
ഉതിരുകയാണൊരു
സ്വരസംഗമം

(ദലമർമ്മരം...)

അമൃതനിഷ്യന്ദിയാം
നിമിഷപുഷ്‌പങ്ങൾ
ആശ്ലേഷ ലതയിലുറങ്ങീ (അമൃത)
ഇതളോടിതൾ
ചേർന്നനവദ്യമാമൊരു
നിർവ്വേദലയമായ് മാറി....
ആത്മാവിലെങ്ങോ
മഴവിൽത്തരികൾ
താനേ നിറയുകയായി...

(ദലമർമ്മരം...)

ധനിസരി
സസരി
സസരി സനിധപ മപധനി
സരി സനിധപ സനിധപ മഗരിസ

Film/album
Submitted by vikasv on Fri, 05/08/2009 - 06:16

കവിളിണയിൽ

കവിളിണയിൽ കുങ്കുമമോ
പവിഭവവർണ്ണ
പരാഗങ്ങളോ
കരിമിഴിയിൽ കവിതയുമായ്
വാ വാ എന്റെ ഗാഥേ...
നിന്റെ ചൊടിയിൽ
വിരിയും
മലരിന്നളികൾ മധു നുകരും

(കവിളിണയിൽ...)

മനസ്സിന്റെ
മാലിനീതീരഭൂവിൽ
മലരിട്ടു മാകന്ദശാഖികളിൽ
തളിരില നുള്ളും കുയിലുകൾ‍
പാടി
തരിവള കൊട്ടി പുഴയതു പാടി
വനജ്യോത്സ്‌ന പൂവിടുന്ന
വനികയിൽ
പാടുവാനായ്
അഴകിന്നഴകേ നീ വരുമോ

(കവിളിണയിൽ...)

Film/album
Submitted by vikasv on Fri, 05/08/2009 - 06:15

മേഘങ്ങളെ

മേഘങ്ങളെ പാടിയുറക്കാൻ
മാറിലെടുന്നു വാനം
വാരിയെടുത്തു
പാലൊളിപ്പൂന്തിങ്കൾ പട്ടു വിരിച്ചു
തരകം പൊൻ‌തിരി താഴ്‌ത്തി
നിറു‍ത്തി
ഇനിയുറങ്ങൂ...
ഇനിയുറങ്ങുമോ...

(മേഘങ്ങളെ...)

ചെറുമണിക്കാറ്റിന്റെയീണങ്ങളിൽ
തല
ചായ്‌ച്ചു പൂക്കളുറക്കമായി
മണിമുകിലുകളേ....
മണിമുകിലുകളേ
മിഴിയിണപൂട്ടി
ഇനിയുറങ്ങൂ... ഇനിയുറങ്ങൂ...
ഇനിയുറങ്ങൂ
നിങ്ങൾ...

(മേഘങ്ങളെ...)

Film/album
Submitted by vikasv on Fri, 05/08/2009 - 06:13

തീരം തേടും

തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു ഞാനിന്നു
നിൻ കാതിൽ പറഞ്ഞൂ
ഈ രാവിൽ നീയെന്നെ
തൊട്ടുതൊട്ടുണർത്തി
നിന്നംഗുലികൾ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്

(തീരം...)

പൊൻ‍താഴം‌പൂങ്കാവുകളിൽ
തന്നാലാടും
പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാൻ നീ വരുമോ

മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിൻ
മുടിയിൽ ചൂടാൻ പൂ തരുമോ

(തീരം...)

Film/album
Submitted by vikasv on Fri, 05/08/2009 - 06:12

ആരോ പോരുന്നെൻ കൂടെ

ആരോ പോരുന്നെൻ കൂടെ
പോരാം ഞാനും നിൻ കൂടെ
ചക്കയ്‌ക്കുപ്പുണ്ടോ പാടും
ചങ്ങാലിപ്പക്ഷീ...
വിത്തും കൈക്കോട്ടും കൊണ്ടേ
എത്താൻ വൈകൊല്ലേ
വയലേലകൾ പാടുകയായ്
വയർ കാഞ്ഞെരിയുന്നവരേ
പുതുതാമൊരു ലോകമിതാ വരവായ്

(ആരോ)

നാമീ മണ്ണ് പൊന്നാക്കും നാളെ
നാമിപ്പൊന്ന് കൊയ്യും നമ്മൾക്കായ്
പുതുകൊയ്‌ത്തിനു പൊന്നരിവാളുകൾ
രാകി മിനുക്കി - വരുമോ കൂടെ
വിള കാത്തു വരമ്പിൽ ഉറക്ക-
മൊഴിച്ചവരാകെ വരവായല്ലോ

നെഞ്ചത്തെ പന്തങ്ങൾ പൂക്കുന്നുണ്ടേ
തന തന്തിന്നോ താനാരോ തന്തിന്നാരോ

Submitted by vikasv on Fri, 05/08/2009 - 06:11

ആടീ ദ്രുതപദതാളം

Title in English
aadi druthapada thaalam

ഓം...
സസസ രിരിരി ഗഗഗ പപപ
നിനിനി സസസ രിരിരി
രിരിരി രിരി സരിഗപ നിസരി
സരി നിസ പനി ഗപ
പനിസരി നിസരിഗ സരിഗപ
രിഗപനി ഗപനിസ നിസരിസരി

ആടീ ദ്രുതപദതാളം മേളം
ഋതുഗണമാടീ മദകര കേളീനൃത്തം
ഋതുസഖിനികരമിതാ നിരനിരയായ് മദതരളം
ഇതുവഴി പലകുറി, പലകുറി സുലളിത സുമധുര
നടനമിതാടീ ദ്രുതപദതാളം മേളം ഋതുഗണമാടീ

നടുവിൽ ഋതുറാണിയായ് നിലകൊൾവതാരോ
ഒരു പൂ വിരിയുന്ന പോൽ ഉണരും വസന്തം
അവൾ പോകയായ് കുളിർകാലമായ്
എരിവേനലായ് കൊടുമാരിയായ്

Submitted by vikasv on Fri, 05/08/2009 - 06:10

ജയിലറകൾ തുറന്നു വരും

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
ജയിലറകൾ തുറന്നു വരും
ജനനായകരേ
ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
രണഭൂമിയിലേക്കു വരൂ വീണ്ടും

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
ഒരു പിടിയരളിപൂക്കളുമായ്

അരുണപതാകയുമായ്
വരവേൽക്കുന്നൂ ഞങ്ങൾ
ലാൽ‌സലാം ലാൽ‌സലാം
ലാൽ‌സലാം

നട്ടുനനച്ചൊരു വാഴകുലച്ചതു
ജന്മിക്കായ് കാഴ്ചവയ്ക്കും
മലയപ്പുലയന്മാർ
ആദ്യം കൊയ്യണമധികാരം
എന്നാർത്തുവിളിച്ചൊരു കോമന്മാർ

ആർത്തന്മാരവശന്മാരബലന്മാർ
അവരുടെ മോ‍ക്ഷം നമ്മുടെ
ലക്ഷ്യം
അതിനായണിചേർന്നവരേ
ലാൽ‌സലാം ലാൽ‌സലാം
ലാൽ‌സലാം

Submitted by vikasv on Fri, 05/08/2009 - 06:09