Director | Year | |
---|---|---|
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
സർവകലാശാല | വേണു നാഗവള്ളി | 1987 |
അയിത്തം | വേണു നാഗവള്ളി | 1988 |
സ്വാഗതം | വേണു നാഗവള്ളി | 1989 |
ഏയ് ഓട്ടോ | വേണു നാഗവള്ളി | 1990 |
ലാൽസലാം | വേണു നാഗവള്ളി | 1990 |
കിഴക്കുണരും പക്ഷി | വേണു നാഗവള്ളി | 1991 |
ആയിരപ്പറ | വേണു നാഗവള്ളി | 1993 |
കളിപ്പാട്ടം | വേണു നാഗവള്ളി | 1993 |
അഗ്നിദേവൻ | വേണു നാഗവള്ളി | 1995 |
Pagination
- Page 1
- Next page
വേണു നാഗവള്ളി
Director | Year | |
---|---|---|
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
സർവകലാശാല | വേണു നാഗവള്ളി | 1987 |
അയിത്തം | വേണു നാഗവള്ളി | 1988 |
സ്വാഗതം | വേണു നാഗവള്ളി | 1989 |
ഏയ് ഓട്ടോ | വേണു നാഗവള്ളി | 1990 |
ലാൽസലാം | വേണു നാഗവള്ളി | 1990 |
കിഴക്കുണരും പക്ഷി | വേണു നാഗവള്ളി | 1991 |
ആയിരപ്പറ | വേണു നാഗവള്ളി | 1993 |
കളിപ്പാട്ടം | വേണു നാഗവള്ളി | 1993 |
അഗ്നിദേവൻ | വേണു നാഗവള്ളി | 1995 |
Pagination
- Page 1
- Next page
വേണു നാഗവള്ളി
Director | Year | |
---|---|---|
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
സർവകലാശാല | വേണു നാഗവള്ളി | 1987 |
അയിത്തം | വേണു നാഗവള്ളി | 1988 |
സ്വാഗതം | വേണു നാഗവള്ളി | 1989 |
ഏയ് ഓട്ടോ | വേണു നാഗവള്ളി | 1990 |
ലാൽസലാം | വേണു നാഗവള്ളി | 1990 |
കിഴക്കുണരും പക്ഷി | വേണു നാഗവള്ളി | 1991 |
ആയിരപ്പറ | വേണു നാഗവള്ളി | 1993 |
കളിപ്പാട്ടം | വേണു നാഗവള്ളി | 1993 |
അഗ്നിദേവൻ | വേണു നാഗവള്ളി | 1995 |
Pagination
- Page 1
- Next page
വേണു നാഗവള്ളി
മൂന്ന് സഖാക്കളുടെ ജീവിതമാണ് ചിത്രത്തിൽ. കമ്മ്യൂണിസം നിരോധിക്കപ്പെട്ട കാലത്തും, ശേഷം അധികാരത്തിലേറിയ കാലത്തുമുള്ള അവരുടെ ജീവിതം അടയാളപ്പെടുത്തിയിരിക്കുന്നു.
മൂന്ന് സഖാക്കളുടെ ജീവിതമാണ് ചിത്രത്തിൽ. കമ്മ്യൂണിസം നിരോധിക്കപ്പെട്ട കാലത്തും, ശേഷം അധികാരത്തിലേറിയ കാലത്തുമുള്ള അവരുടെ ജീവിതം അടയാളപ്പെടുത്തിയിരിക്കുന്നു.
- സ്വന്തം പിതാവിന്റെ (വർഗീസ് വൈദ്യർ) ജീവിതത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് മകൻ ചെറിയാൻ കല്പകവാടി ഈ ചിത്രത്തിനു കഥയൊരുക്കിയത്.
- മുൻ മന്ത്രി ടി.വി. തോമസിനെയും ഗൌരിയമ്മയെയും അവരുടെ കൂടെ പ്രവര്ത്തിക്കുകയും പിന്നീട് മറ്റു വ്യവസായങ്ങളിലേക്ക് തിരിയുകയും ചെയ്ത വർഗീസ് വൈദ്യനെയും മനസ്സിൽ കണ്ടാണ് ഈ ചിത്രം ഒരുക്കിയതത്രേ.
കമ്മ്യൂണിസം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിക്കപെട്ട കാലത്ത് കമ്യൂണിസത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സഖാവ് നെട്ടൂരാൻ എന്ന സ്റ്റീഫൻ നെട്ടൂർ(മോഹൻലാൽ), സഖാവ് ടി. കെ. എന്ന ടി. കെ. ആന്റണി(മുരളി), സഖാവ് സേതു എന്ന സേതുലക്ഷ്മി(ഗീത) എന്നിവർ രഹസ്യമായി കമ്യൂണിസത്തിനുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കുന്നു. അനാഥനായ നെട്ടൂരാൻ പ്രമാണിയായ മേടയിൽ ഇട്ടിച്ചന്റെ(മധു) സഹായത്തോടെ ഒരു പ്രസ്സ് നടത്തുകയാണ്. രഹസ്യമായി പ്രസ്സിൽ കമ്യൂണിസ്റ്റ് ആശയങ്ങളും നോട്ടീസുകളും രാത്രികാലങ്ങളിൽ അച്ചടിക്കുന്ന വിവരം ഇട്ടിച്ചനു അറിയില്ല. ഇട്ടിച്ചന്റെ മകളായ അന്നമ്മയോട്(ഉർവശി) തനിക്കു തോന്നുന്ന ഇഷ്ടം നെട്ടൂരാൻ അന്നമ്മയെ അറിയിക്കുന്നു. രാത്രികാലങ്ങളിൽ പ്രസ്സിൽ നടക്കുന്നതെന്തെന്ന് അന്വേഷിക്കുന്ന അന്നമ്മയോട് താനൊരു കമ്യൂണിസ്റ്റ് ആണെന്ന കാര്യം നെട്ടൂരാൻ വെളിപ്പെടുത്തുന്നു. ഒരു ജൻമിയുമായുള്ള പാർട്ടി അനുയായികളുടെ തർക്കം അടിപിടിയിൽ എത്തുകയും ജന്മി മരിക്കുകയും ചെയ്യുന്നതോടെ പ്രസ്സിൽ പോലീസ് റെയ്ഡ് നടത്തുന്നു. പ്രതികളെന്ന് ആരോപിക്കപ്പെട്ട നെട്ടൂരാനും ടികെയും സേതുവും ഒളിവിൽ പോകുന്നു. അവർ ഒളിച്ചു താമസിക്കാൻ തെരഞ്ഞെടുത്തത് സ്റ്റെല്ല(രേഖ)യുടെ വീടായിരുന്നു. ഇല്ലത്തേക്ക് പോകേണ്ട അത്യാവശ്യം വന്നപ്പോൾ സേതു പോലീസിന്റെ പിടിയിൽ പെട്ടു. സ്റ്റെല്ലയുമായി ടികെ ശാരീരികമായി അടുക്കുന്നു. സേതു പിടിയിലായ വിവരമറിഞ്ഞ നെട്ടൂരാനും ടികെയും പോലീസിനു പിടികൊടുക്കുന്നു.
അഞ്ചു വർഷത്തിനു ശേഷം കമ്മ്യൂണിസം നിയമ വിധേയമാവുകയും മൂന്നുപേരും ജയിൽ മോചിതരാവുകയും ചെയ്യുന്നു. തുടർന്നു വരുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാനായി അവർ പാർട്ടി പ്രവർത്തനം ഊർജ്ജിതപ്പെടുത്തി. സ്റ്റെല്ലയ്ക്ക് ടികെയിൽ ജനിച്ച കുഞ്ഞുമായി അവൾ വരുമ്പോഴേക്കും ടികെയും സേതുവും ആയുള്ള വിവാഹം കഴിഞ്ഞിരുന്നു. കഥകൾ അറിയുന്ന നെട്ടൂരാൻ സ്റ്റെല്ലയ്ക്ക് സംരക്ഷണം നല്കുന്നു. ഇട്ടിച്ചന്റെയും മക്കളുടെയും എതിർപ്പ് അവഗണിച്ച് ഫെലിക്സ് അച്ചന്റെയും (നെടുമുടി വേണു) സഖാക്കളുടെയും സഹായത്തോടെ നെട്ടൂരാൻ അന്നമ്മയെ വിവാഹം കഴിക്കുന്നു. അതോടെ ഇട്ടിച്ചനും കുടുംബവും അന്നമ്മയെ ഉപേക്ഷിക്കുന്നു. ടികെയും സേതുവും പാർട്ടി സ്ഥാനാർഥികളായി മത്സരിച്ച് ജയിക്കുകയും മന്ത്രിമാരാവുകയും ചെയ്തു. അതേസമയത്ത് അന്നമ്മയുടെ പ്രസവ ചെലവിന് കാശുണ്ടാക്കാൻ നെട്ടൂരാൻ ഓടി നടക്കുകയായിരുന്നു. നെട്ടൂരാനെ ഫെലിക്സ് അച്ചൻ പണം കൊടുത്ത് സഹായിക്കുന്നു. സ്ഥിരമായ വരുമാനമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല എന്നു മനസിലാക്കിയ നെട്ടൂരാൻ സന്തത സഹചാരിയായ ഉണ്ണിത്താന്റെ(ജഗതി) ഉപദേശം സ്വീകരിച്ച് ബിസിനസ്സിലേക്ക് ഇറങ്ങുന്നു. പാർട്ടി ആദർശങ്ങൾക്ക് നിരക്കാത്തതെന്ന പേരു പറഞ്ഞ് പാർട്ടി പിന്തുണ നല്കുന്നില്ല. തുടർന്ന് നേതൃ സ്ഥാനം രാജിവെച്ച് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അഞ്ചുവർഷത്തെക്ക് നെട്ടൂരാൻ ലീവെടുക്കുന്നു.
മന്ത്രിമാർ ആയതിനുശേഷം സേതുവിന്റെയും ടികെയുടെയും ജീവിതം തന്നെ മാറുന്നു. നെട്ടൂരാൻ ക്രമേണ നെട്ടൂരാൻ മുതലാളി ആകുന്നെങ്കിലും പാർട്ടി ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നുണ്ട്. സ്റ്റെല്ലയെ നിഷേധിക്കാനാകാതെ ടികെ വീണ്ടും സ്റെല്ലയുടെ വീട്ടിൽ പോകുന്നു. ഇതു സേതുവിന്റെയും ടികെയുടെയും ജീവിതത്തിൽ വിള്ളൽ വീഴ്ത്തുന്നു. സേതുവിൻറെ സഹായിയായി മാറിയ കണ്ണൻ മുതലാളി(ജനാർദ്ദനൻ) ഈ തക്കം മുതലെടുത്ത് ടികെയെ സഹായിക്കുന്നത് നെട്ടൂരാൻ ആണെന്നും തന്റെ സ്വകാര്യ ലാഭങ്ങൾക്ക് വേണ്ടി നെട്ടൂരാൻ ടി കെ യെ ഉപയോഗിക്കുകയാണെന്നും സേതുവിനെ വിശ്വസിപ്പിക്കുന്നു. ടി കെ യും സേതുവും രണ്ടു ചേരിയിലാകുന്നു. പാർട്ടിയിലേക്ക് മടങ്ങി വരാനുള്ള നെട്ടൂരാന്റെ ആഗ്രഹം, മുതലാളി ആണെന്ന കാരണം പറഞ്ഞ് പാർട്ടിക്കാർ വിലക്കുന്നു.
കണ്ണൻ മുതലാളി നെട്ടൂരാനെ ചതിക്കാൻ ശ്രമിക്കുന്നെങ്കിലും വിജയിക്കുന്നില്ല, കണ്ണൻ മുതലാളി പോലീസ് പിടിയിലും ആകുന്നു. ടി കെ അപകടത്തിൽ പെട്ട് ആശുപത്രിയിൽ ആവുകയും തെറ്റു മനസിലായ സേതു അവിടെ എത്തിച്ചേരുകയും ചെയ്യുന്നു. ടി കെ യുടെ ആഗ്രഹപ്രകാരം നെട്ടൂരാൻ സ്റെല്ലയുടെ മകനെ ടി കെ യുടെ അടുത്ത് എത്തിച്ചു, അൽപ സമയത്തിനകം ടി കെ മരണപെട്ടു. ടി കെ യുടെ മകനും നെട്ടൂരാനും ടി കെ യുടെ സമാധിയിൽ നിൽകുന്ന രംഗത്തോടെ ചിത്രം അവസാനിക്കുന്നു.