സ്വപ്നങ്ങൾ കണ്ണെഴുതിയ

സ്വപ്നങ്ങൾ കണ്ണെഴുതിയ മത്സ്യ കന്യകേ സ്വർണ്ണനൂലെറിഞ്ഞൊരാൾ വല വീശിയോ കാലമേറെയായ് നിന്നെ കാത്തിരുന്നുവോ കായലോളമായ് നിന്നെ തേടി വന്നുവോ സഖി നീയോ ഇണയാവാൻ കണി കണ്ടിരുന്നുവോ (സ്വപ്നങ്ങൾ...) ആ......ആ... മാടത്തെ തത്തമ്മെ മാടപ്രാവേ നാളത്തെ സദ്യക്കു പോരൂ മെല്ലെ താളത്തിൽ ചാഞ്ചാടും ഓളപ്പൂവേ താലിപ്പൂ മാലയ്ക്  നീയാണല്ലേ പൊന്നും മിന്നും മൂടാനില്ലെങ്കിലും കൊന്നപ്പൂവല്ലെ നീയെന്നും മുന്നിൽ ഓഹോ ഹോ ഹോ ഓഹോഹോഹൊ ഹോ (പൊന്നും...) കതിരുലഞ്ഞ പോലെപുതു പാടമായി നീ കസവണിഞ്ഞ പോലെ നിറശോഭയേകി നീ ആഹ കല്യാണ പെണ്ണായ് നീ മാറും നാളോ നെല്ലോലത്തീരത്തായ് എത്തുമ്പോഴോ നെഞ്ചിനുള്ളിലാരോ  ഉള്ളിലാരാരോ

ആഴിത്തിര തന്നിൽ

Title in English
azhi thirathannil

ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും
സന്ധ്യേ നീ സുന്ദരിയായ്
സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും
നീയൊരു കണ്മണിയായ് (ആഴി..)

ഇതു നേരല്ലെ മാളോരെ ചൊല്ല്
ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ
നീട്ടി നീ അമ്പിളി കൈ വിളക്ക്  (ആഴി...)

ഇന്ദ്രനീലാംബരമന്നുമിന്നും

ഇന്ദ്രനീലാംബരമന്നുമിന്നും
നിന്നിലുമെന്നിലും അലയടിച്ചു
അന്നു നിൻ കണ്ണിലെ സ്വപ്നമായീ
ഇന്നെന്നിൽ ഓർമതൻ ഗാനമായീ

ചുംബിച്ചുണർത്തിയ സ്വർണ്ണാധരങ്ങളിൽ
പുഞ്ചിരിയായ് നിന്നൂ പൊൻപരാഗം
ആ പരാഗത്തിൻ പത്മരാഗദ്യുതി
ആറാടിനിൽക്കയാണിന്നുമെന്നിൽ
ആയിരം താരകൾ തോൽക്കും മട്ടിൽ
എൻ ചുണ്ടിലിന്നുമാ ദാഹമൂറും
നിൻ ചുണ്ടിലാപദ്മരാഗമുണ്ടോ   (ഇന്ദ്രനീലാംബരം...)

യദുകുല രതിദേവനെവിടെ

Title in English
yadhukula rathidevanevide

യമുനേ -  യമുനേ - പ്രേമയമുനേ
യദുകുല രതിദേവനെവിടെ - എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ 
യദുകുലരതിദേവനെവിടെ

പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു - ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ - രാധേ
യദുകുലരതിദേവനിവിടെ

Year
1969
Raaga

അടിമുടി പൂത്തു നിന്നു

അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവിൽ (2)
ആ മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി (2)

വസുന്ധരതൻ കനവോ വർണ്ണമണി മാലകളായ്‌
പൂവിളം ചുണ്ടുകളിൽ പൂവിളി തൻ രാഗങ്ങളായ്‌
ഉലയും ചിലൽ തൊരും ഊഞ്ഞാൽപാട്ടിൻ താളങ്ങളായ്‌ (2)
ഓ..ഓ.. (അടിമുടി..)

അലകളിൽ കാൽ നനച്ചു ആറ്റോരം നീ നടന്നു (2)
നുരകളും നിൻ കൊലുസ്സും കളി പറഞ്ഞു കുളിർ പകർന്നു
പൂ തൊടുത്തു ജയിച്ചു നിന്നതു പൂമരത്തിൻ ചില്ലകളോ (2)
കൽപനകൾ സൽക്കരിക്കും കണ്മണി നിൻ യൗവനമോ- (അടിമുടി..)

അലറി കാലവർഷം ആറ്റുവഞ്ചി കടപുഴകി
നിറഞ്ഞും മെലിഞ്ഞും വീണ്ടും നദിയൊഴുകി കധയെഴുതി

Year
1981

ഏതു രാവിലെന്നറിയില്ല

Title in English
Ethu Ravilennariyilla

ഏതു രാവിലെന്നറിയില്ല ഏതധരമെന്നറിയില്ല
എന്നറയിൽ ഞാൻ ഉറങ്ങുമ്പോൾ
എൻ കവിളിൽ രണ്ടിലതൻ പടം വരച്ചു
(ഏതു...)

കവിളിൽ പൂമുത്തവുമായി
കഥയറിയാതെ ഉണർന്നപ്പോൾ
കരഞ്ഞു പോയി കവിൾ നനഞ്ഞു പോയി
എന്നെ തന്നെ ഞാൻ മറന്നു പോയി
ഏതു രാവിലെന്നറിയില്ല

തളരുമെൻ പൂവുടലൊന്നു തഴുകാൻ
താമസിക്കാതവൻ നടന്നുവല്ലോ
പ്രണയിനീ ഞാൻ പിടയുമ്പോൾ
പ്രാണപ്രിയൻ എന്റെ മുന്നിൽ വന്നല്ലോ 
ഏതു രാവിലെന്നറിയില്ല ഏതധരമെന്നറിയില്ല

Year
1967

അമ്പലപ്പുഴ വേല കണ്ടൂ

Title in English
Ambalappuzha vela

ആ..ആ.... 
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍ 
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍ 
തമ്പുരാട്ടീ നിന്റെ നടയില്‍
തങ്കവിഗ്രഹ ദേഹവടിവില്‍
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍ 

ആശകള്‍ കൈകൂപ്പി നില്‍ക്കും 
ആ മനോഹര നീലമിഴിയില്‍
ആയിരം തൃക്കാര്‍ത്തിക കണ്ടൂ 
പൂമാരികണ്ടൂ കളഭാഭിഷേകം കണ്ടൂ - കവിളില്‍ 
കളഭാഭിഷേകം കണ്ടൂ
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍ 

കട്ടിയാവു ഞൊറിഞ്ഞുടുത്ത്
കവിളില്‍ നാണച്ചോപ്പണിഞ്ഞൂ
സന്ധ്യചുംബന ലഹരിയില്‍ നില്‍പ്പൂ 
കവിളത്തുനീയും സന്ധ്യാസിന്ദൂരം ചാര്‍ത്തൂ - ചുംബന
സന്ധ്യാസിന്ദൂരം ചാ‍ര്‍ത്തൂ

കാവാലം ചുണ്ടൻ വള്ളം

കാവാലം ചുണ്ടൻ വള്ളം അണിഞ്ഞൊരുങ്ങീ
കായല്‍പ്പൂത്തിരകളാർപ്പു വിളി തുടങ്ങീ
കളി കാണാനോടി വായോ നിന്റെ
കൊതുമ്പോടം തുഴഞ്ഞു വായോ
കൊച്ചു പുലക്കള്ളീ എന്റെ
കൊച്ചു പുലക്കള്ളീ
തെയ്യാരെ തെയ് തെയ്
തെയ്യാരെ തെയ് തെയ്
തെയ് തെയ് തെയ് തെയ്‌തോം  (കാവാലം..)

കസവോടു കര ചേരും ഒന്നരയുടുത്ത്
കണിവെള്ളരി കണ്ടുണർന്ന കണ്ണിൽ മയ്യിട്ട്
കൈതപ്പൂ മണമോലും മുടി വിതിർത്തിട്ട്
കാത്തു നിൽക്കുവതാരെ നീ കെട്ടിലമ്മേ

പൊന്നും തേനും

Title in English
Ponnum Thenum

പൊന്നും തേനും നീ വിളമ്പി
അന്നനടനശ്രീ തുളുമ്പി
നീലക്കണ്മയിൽ പീലികളാടി
പുഞ്ചിരിയാൽ പാൽക്കാവടിയാ‍ടി (പൊന്നും...)

പ്രഥമരാത്രി തൻ പ്രമദശയ്യയിൽ
പ്രണയസരോജ പൂവിതളായി
മധുമതി നീ വിതുമ്പി വിടർന്നു
മധുരത്തേനിൻ സുഗന്ധമടർന്നു
ഞാനാം വനഭൃംഗമതിൽ നീരാടി (പൊന്നും...)

രജതരജനി തൻ നടനവേദിയിൽ
ചലനഭംഗി തൻ മാതൃകയായി
നിറനിലാവാം നർത്തകി വന്നു
ഞാനാം നിഴലതു കണ്ടു രസിച്ചു (പൊന്നും..)

Year
1973

പ്രാണവീണതൻ ലോലതന്ത്രിയിൽ

Title in English
Praanaveenathan

പ്രാണവീണതൻ ലോലതന്ത്രിയിൽ
ഗാനമായ് വിടർന്നു നീ
രാജമല്ലികൾ താലമേന്തിയ
രാഗഹേമന്ത സന്ധ്യയിൽ

സാന്ധ്യ താരക സംഗമത്തിന്റെ
ശാശ്വത സ്മൃതിയാകവേ
വാനദർപ്പണ വർണ്ണരാജികൾ
യാമിനിയെ പുണരവെ

പ്രാണസിന്ധുവിൽ പ്രേമലോലയാം
വേണിയായി ലയിച്ചു നീ
ഇന്ദ്രിയങ്ങളിലാത്മപൂജയാൽ
ഇന്ദ്രജാലങ്ങൾ കാട്ടി നീ

മാമലകളിൽ പൊൻപുലരിയിൽ
മഞ്ഞലയെന്ന പോലവേ
വാസരക്കുളിർതെന്നലിൽ പൂവിൻ
വാസനയെന്ന പോലവേ

നിദ്രയിൽ സ്വപ്നമെന്ന പോലവേ
നിർവൃതിയെന്ന പോലവേ
എന്നിലെയെന്നിൽ എന്റെ വേണുവിൽ
ഇന്നലിഞ്ഞു കഴിഞ്ഞു നീ

Year
1970