ഒത്തിരിയൊത്തിരി മോഹങ്ങൾ

ഒത്തിരിയൊത്തിരി മോഹങ്ങൾ കതിരിട്ട
പുത്തരിച്ചമ്പാവ്
പാടത്ത്, എന്റെ
പുത്തരിച്ചമ്പാവ് പാടത്ത് (ഒത്തിരി)
വണ്ണാത്തിപ്പുള്ളിന്റെ
വായ്ത്താരി കേട്ടു ഞാൻ
പൊന്നിൻ‌കിനാവുകൾ കൊയ്യാൻ പോയ്
എന്റെ
പൊന്നിൻ കിനാവുകൾ കൊയ്യാൻപോയ്

(ഒത്തിരി)

ആകാശത്തിലെ
അമ്പിളിത്തെല്ലിനെ
അരിവാളാക്കി ചെന്നു ഞാൻ...
ആശതൻ പത്തായം
കൊട്ടിത്തുറന്നെന്റെ
പറയും പറക്കോലും മാറ്റിവച്ചു, എന്റെ
പറയും പറക്കോലും
മാറ്റിവച്ചു...

(ഒത്തിരി)

Submitted by vikasv on Fri, 05/08/2009 - 07:03

ആറാട്ടുകടവിങ്കൽ

Title in English
Arattukadavingal

ആ‍റാട്ടുകടവിങ്കൽ അരയ്‌ക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലർമങ്ക നീരാട്ടിന്നിറങ്ങി....
ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്‌ത്തി
തമ്പുരാട്ടി കുളിർനീരിൽ മുങ്ങാംകുഴിയിട്ടല്ലോ

(ആ‍റാട്ടുകടവിങ്കൽ...)

കളിമണ്ണ് മെനഞ്ഞെടുത്ത് കത്തുന്ന കനലിങ്കൽ
പുത്തനാം അഴകിന്റെ ശില്‌പങ്ങളൊരുക്കുന്നു
കണ്ണീരും സ്വപ്‌നങ്ങളും ആശതൻ മൂശയിൽ
മണ്ണിൻ കലാകാരൻ പൊന്നിൻ തിടമ്പാക്കുന്നു

(ആ‍റാട്ടുകടവിങ്കൽ...)

കൈവിരലിൻ തുമ്പുകളിൽ കല്‌പനതൻ രൂപങ്ങൾ
അത്ഭുതമൂർത്തികളായ് അവതരിച്ചിറങ്ങുന്നു
ഭാവനതൻ താഴ്‌വരയിൽ ജീവിതം ശാന്തിയുടെ

Raaga
Submitted by vikasv on Fri, 05/08/2009 - 07:02

തേനൂറും മലർ പൂത്ത

Title in English
Thenoorum malar pootha

 

തേനൂറും മലർ പൂത്ത പൂവാടിയിൽ
മധുവുണ്ടു മയങ്ങും പൂവണ്ടിനെ
പൊന്നിതൾ ചൂടി വിരിഞ്ഞാടും
കാട്ടുപൂവൊന്നു കണ്ടു മോഹിച്ചു
(തേനൂറും...)

ഇതിലേ മൂളിപ്പാട്ടു പാടി
കരിവണ്ടെന്നും പോകുമ്പോൾ
പൂമകൾ ആരും കാണാതെ
താളമിടുന്നതു ഞാൻ കണ്ടൂ

സ്വപ്‌നമുറങ്ങും മിഴികളിടഞ്ഞു
കടമിഴിയിണയിൽ കവിത നിറഞ്ഞു
ഗഗരി സനിപനി സരിസരി ഗപഗപ
നിനിപ ഗരിസരി ഗപഗപ നിസനിസ
താഴം‌പൂവിൻ മണം നാടെങ്ങും പരക്കും
(തേനൂറും...)

ഉണരും പുലരിച്ചെങ്കതിരിൻ‍
നടയിൽ പൂവിനു പുടവമുറി
പാടും കിളികൾ കളി പറഞ്ഞ്
ദൂരെ വാനിൽ പറന്നു പോയി

Submitted by vikasv on Fri, 05/08/2009 - 06:58

പാണപ്പുഴ

Title in English
Paanappuzha Paadi

പാണപ്പുഴ പാടിനീർത്തി നന്തുണിപ്പാട്ട്
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
മേളങ്ങൾ തുയിലുണർത്തിയ നന്തുണിപ്പാട്ട്
ഹോയ്... നന്തുണിപ്പാട്ട്....
നാക്കില്ലാക്കുന്നിനറിയാം നാടില്ലാ കാറ്റിനറിയാം
പാണൻ‌റെ പൊന്നുടുക്കിലെ നാടോടിത്താളം
ഈ നാടോടിത്താളം.... ഹോയ്....

(പാണപ്പുഴ)

തീക്കരുത്തിൻ ചിറകുവിരുത്തി പത്തുദിക്കും താണ്ടി
നാടുതെണ്ടിപ്പക്ഷികൾക്ക് ഇക്കരക്കടവിൽ
ഒരു തേവരംകിളി മൂളിയെത്തി കാക്കരക്കടവിൽ
രാവുറങ്ങും കടമ്പിലപ്പോൾ പുലരിവെട്ടം പൂത്തിറങ്ങി
കൂട്ടിലെ കൂവരംകിളി കൂത്തുപാടി...

(പാണപ്പുഴ)

Submitted by vikasv on Fri, 05/08/2009 - 06:57

മിണ്ടാത്തതെന്തേ

Title in English
mindathathenthe kilippenne

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ...
കണ്ണീർക്കയത്തിന്നക്കരെയോരത്ത്
ദൂരേയ്‌ക്കു ദൂരെ അമ്പിളിക്കൊമ്പത്ത്
പൊൻ‌തൂവൽ ചേലുണരാൻ...
പൊൻ‌തൂവൽ ചേലുണരാൻ കൂടെ പോരുന്നോ

(മിണ്ടാത്തതെന്തേ)

മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്‌ക്കു നീ വരുന്നുവോ
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്‌ക്കിറങ്ങുമെങ്കിൽ
പൊന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ
മഞ്ഞില വീശി വീശിയുറക്കാനാളുണ്ടേ

(മിണ്ടാത്തതെന്തേ)

Submitted by vikasv on Fri, 05/08/2009 - 06:56

പനിനീരുമായ് പുഴകൾ

Title in English
Panineerumay

പനിനീരുമായ് പുഴകൾ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിൻ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലിൽ ശലഭവീണകൾ
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്‌കയിൽ
അല ഞൊറിഞ്ഞിറങ്ങി വരൂ

(പനിനീരുമായ്)

തിങ്കൾക്കുടം നിറയെ പൊങ്കൽക്കുളുർനിലാവ്
ചിന്തും വസന്തരാവേ‍ (തിങ്കൾക്കുടം)
ഞങ്ങൾ മയങ്ങും മലർമഞ്ചൽ‌വിരിപ്പിലിളം
മഞ്ഞിൻ തണുപ്പു നൽകൂ (ഞങ്ങൾ മയങ്ങും)
അന്തിച്ചെപ്പിൽ നിന്നും സിന്ദൂരം ചുണ്ടിൽ തൂകി
അല്ലിച്ചെല്ലക്കന്നിക്കണ്ണങ്ങൾ ചായം പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതൾ മിഴിയുടെ
ലഹരിയിലിനിയലിയാം...

(പനിനീരുമായ്)

Film/album
Submitted by vikasv on Fri, 05/08/2009 - 06:54

വിളിച്ചതാര് വിളികേട്ടതാര്

Title in English
Vilichatharu

വിളിച്ചതാര്.... വിളികേട്ടതാര്....
വിജനവിപിനത്തിൽ ഈ
വിജനവിപിനത്തിൽ...
മൗനത്താൽ മഹാകാവ്യങ്ങൾ പാടും മാനസസരോവരം
വിളിച്ചതും
വിളികേട്ടതും മാനസസരോവരം
മാനസസരോവരം (വിളിച്ചതാര്)

ഉണർന്നതാര്...
ഉണർത്തിയതാര്...
കരഞ്ഞതാര്... കരയിച്ചതാര്...
ഉതിരും
കണ്ണീർപ്പളുങ്കുമണിയിൽ
ഉഷസ്സിൻ സ്വപ്‌നം ലയിപ്പിച്ചതാര്
കരഞ്ഞതും
കരയിച്ചതും മാനസസരോവരം
മാനസസരോവരം (വിളിച്ചതാര്)

Submitted by vikasv on Fri, 05/08/2009 - 06:53

തുമ്പമെല്ലാം പമ്പ കടന്നു

തുമ്പമെല്ലാം പമ്പകടന്നു
തുമ്പിതുള്ളി മനസ്സുകൾ
നിറയെ
തൊഴുതുണരും പുതിയൊരുഷസ്സേ
വരിക വരിക വരവേൽക്കുകയായി
വീണ്ടും
വസന്തം വിരിഞ്ഞു
വീണ്ടും മനങ്ങൾ തെളിഞ്ഞു
മൗനങ്ങൾ പോലും
വാചാലമായി
യാമങ്ങൾ മംഗളം പാടി...

(തുമ്പമെല്ലാം...)

ആയിരം
മണിവർണ്ണങ്ങളാൽ
കണിമത്താപ്പ് കത്തിച്ചിടാം
ഏതോ വസന്തമേകും
ചേതോഹരങ്ങളാകും
പൂക്കാലമാസ്വദിച്ചീടാം (ആയിരം)
തങ്കത്തേരിലിതേ
നവസങ്കല്‌പങ്ങ-
ളെഴുന്നള്ളിയതിനിയും‍ ഇനിയും നുണയാം
സുഖം സുഖം സുഖം സുഖം
സർവ്വം...

(തുമ്പമെല്ലാം...)

Submitted by vikasv on Fri, 05/08/2009 - 06:52

പൂവിനും പൂങ്കുരുന്നാം

Title in English
Poovinum poomkurunnam

പൂവിനും പൂങ്കുരുന്നാം
കൊച്ചു പൂമുഖം
മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളിൽ
പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ
ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളിൽ പരിമളമായ് സ്വയമലിയൂ
ചെല്ലക്കാറ്റേ

(പൂവിനും...)

Submitted by vikasv on Fri, 05/08/2009 - 06:51

ഓളം മാറ്റി

ഓളം മാറ്റി മുമ്പേ പോയ്
മുളം‌തോണി ദൂരേ
മുങ്ങാത്തോണി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും
പോകുന്നേ

(ഓളം...)

കാടും മേടും കൂട്ടി ചാലും ചേലും കൂട്ടി
നാടിൻ
നാളം കാട്ടി തീയും തേനും നീട്ടി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും
പോകുന്നേ

മേലേ നീലമേഘപ്പായാലേ
താനേ ചീയും തോണിയിലാരാരേ
തൊഴിലാളിയോ
പാരിലെ പോരിലെ തേവരോ

(ഓളം...)

ഊടും പാവും പാകി ഊരും താരും
നോക്കി
ചൂരും നീരും തൂകി നോവിൻ ആഴം തേടി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം
കാണാൻ ഏനും പോകുന്നേ

Submitted by vikasv on Fri, 05/08/2009 - 06:50