ഓലവാലൻ കിളി

ഓലവാലൻ‌കിളിയൊന്നെൻ - ഓമൽക്കൂട്ടിൽ
കണിയായ്‍ - ഒരു
നെൽക്കതിർമണിയും
കൊണ്ടൊരുനാളരികെ വരും
ഒരു പാട്ടിൻ നൂലിഴയിൽ...

അരിയമണിത്താലി കോർത്തുതരും

(ഓലവാലൻ...)

അകലെയെഴും
പൂങ്കുലതൻ അംഗരാഗവുമായ്
കൂടണയും കാറ്റലയിൽ കാമന നീന്തുകയായ്
എന്നിൽ
നിന്നിൽ വീണ്ടും കളരവമുയരുകയായ്
ഒരു കുയിലിണ
പാടുകയായ്...

(ഓലവാലൻ...)

പോക്കുവെയിൽ പടവുകളിൽ
പൊന്നുരുക്കുകയോ
താഴ്‌വരയിൽ പുൽക്കൊടിയിൽ താരമുദിക്കുകയോ
മണ്ണിൽ
വിണ്ണിൽ വീണ്ടും‍ പുതുമണമുണരുകയായ്
നവ കലികകൾ
വിരിയുകയായ്....

(ഓലവാലൻ...)

Submitted by vikasv on Fri, 05/08/2009 - 06:17