അമ്പിളിക്കല ചൂടും
ഓം ഓം ഓം......
രാഗം : ധന്യാസി
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2)
പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
രാഗം : കല്യാണവസന്തം
ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം
പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ
മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി
കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ
രാഗം : കുന്തളവരാളി
- Read more about അമ്പിളിക്കല ചൂടും
- 2376 views