ഇത്തിരിയിത്തിരി തിരയിളകുന്നു

ഇത്തിരിത്തിരി തിരയിളകുന്നു

അത്തപ്പത്തിന്റെ പൂത്തിരി

പുത്തൻ പൂത്തിരി....

പുത്തരിച്ചിരി ചിരി പൊഴിയുന്നു

തുമ്പപ്പൂവിന്റെ
പുഞ്ചിരി ഓണപ്പുഞ്ചിരി

(ഇത്തിരി...)

മാതേവരേ
കാക്കരത്തേവരേ

തിരുതിരു കാക്കരത്തേവരേ

നീ ദാനമായ് നേടിയ
ഭൂമിയിൽ

ഓർമ്മകൾ പൂവിടും മണ്ണിതിൽ

തേരിലെഴുന്നി ഊരാകെ
ചുറ്റുന്ന

മാവേലിത്തമ്പുരാൻ ചോദിച്ചു

തൃക്കാക്കരയ്‌ക്കെത്രയുണ്ടിനി
ദൂരം?

(ഇത്തിരി...)

പൊന്നോണക്കാവിലെ കൊച്ചുതുമ്പീ

തുമ്പ
കുലുകുലുങ്ങീ....

ചെല്ലപ്പിള്ളേ തുള്ളടീ തുമ്പിതുള്ള്

Film/album
Submitted by vikasv on Fri, 05/08/2009 - 07:46

കണ്ണല്ലാത്തതെല്ലാം

കണ്ണല്ലാത്തതെല്ലാം പൊന്നാക്കാം
ചുവരുകളെല്ലാം വരയും കുറിയും
പടവും കൊണ്ടു നിറയ്‌ക്കാം - അങ്ങനെ
കണ്ണല്ലാത്തതെല്ലാം പൊന്നാക്കാം...

(കണ്ണ്...)

സൂര്യചിഹ്‌നം സിന്ദാബാദ്
ഈങ്ക്വിലാബ് സിന്ദാബാദ്

പാലും തേനുമൊഴുക്കാം നാടാകെ
ചുവരിലെഴുത്തിനു‍ മുകളില്‍ പിന്നേം
ചുവരിലെഴുത്തുകളെഴുതാം - അങ്ങനെ
പാലും തേനുമൊഴുക്കാം നാടാകെ

(പാലും...)

കുടയടയാളം സിന്ദാബാദ്
ഈങ്ക്വിലാബ് സിന്ദാബാദ്

Film/album
Submitted by vikasv on Fri, 05/08/2009 - 07:41

രാഗം താനം

രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
മലരണിവനികയിലുണരുന്നൂ

മദകരപികകുല കളനാദം
തളിർത്തൂ മണ്ണും വിണ്ണും അഴകൊടു
കണിപ്പൂ ചൂടീ
സ്വപ്‌നലതികകൾ

(രാഗം താനം)

പൂങ്കുയിൽ പാടിപ്പാടി
പൂവുണര്
മാർകഴിമഞ്ഞിൽ മുങ്ങി കാറ്റുണര്
തിരയാടുന്നൂ, പുഴയോരത്തെ
തിന
തേടും തേൻ‌കിളി പാടുന്നൂ
ഋതുശോഭകളാടുകയായ് വനവീഥികളിൽ

(രാഗം
താനം)

Submitted by vikasv on Fri, 05/08/2009 - 07:39

കണ്ണാടിപ്പൂഞ്ചോല

Title in English
Kannadi poonchola

കണ്ണാടിപ്പൂഞ്ചോലച്ചില്ലോളം തുള്ളും
നിൻ കണ്ണാലെ നുള്ളുന്നു നീ
എൻ മനമാകും പൊൻ‌മലർനാളം (2)
ആരോരും കാണാതെൻ ആത്മാവിൽ
ഞാൻ ചൂടും ആരാമരോമാഞ്ചമേ
നിൻ തിരുബിംബം മനസ്സിനൊരിമ്പം (2)

നീലാകാശംപോലെ സുന്ദരം നിൻതിരുമിഴികൾ
മേഘമാലകൾ നിത്യമോഹരാജികൾ
സ്വർണ്ണപ്പൂത്താലത്തിൽ നിർമ്മാല്യ-
പ്പൂവായെൻ‍ മുന്നിൽ നീ വാ...
തെന്നലിന്റെ തേരിലേറി വാ... (2)
(കണ്ണാടി.. )

Submitted by vikasv on Fri, 05/08/2009 - 07:34

ആശ്രിതവത്സലനേ

Title in English
Aasritha valsalane

ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാ
അഭയം നീയരുളൂ അഭയം നീ അരുളൂ
ആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാ
ആലംബം നീയരുളൂ ആലംബം നീയരുളൂ
ആശ്രിതവത്സലനേ

മാനവർ ഇരുളിൽ വലയുമ്പോൾ
ധർമാർത്ഥ ച്യുതിയിൽ അലയുമ്പോൾ
മാനവർ ഇരുളിൽ വലയുമ്പോൾ
ധർമാർത്ഥ ച്യുതിയിൽ അലയുമ്പോൾ
പാപഭാരങ്ങളിൽ നിന്നഭയം, ഈ
പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം

ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
അഭയം നീയരുളൂ അഭയം നീ അരുളൂ
ആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാ
ആലംബം നീയരുളൂ ആലംബം നീയരുളൂ
ആശ്രിതവത്സലനേ

പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾ

Film/album
Submitted by vikasv on Fri, 05/08/2009 - 07:29

ആരറിവും താനേ

Title in English
Aararivum Thane

ആരറിവും താനേ ഏഴു സ്വരങ്ങളാക്കി
ആനന്ദഗാനം പെയ്യും ആഗോളനാദരൂപീ
ഇസൈ കണ്ട ഇളം ജ്ഞാനി...
ഇരണീയൽ ചിന്നപ്പ... അതു താൻ നാനപ്പ...

തിരുവയ്യാർപുരം വാണ ഗുരു ത്യാഗരാജന്റെ
തുടത്താളം എൻ നെഞ്ചിൻ മിടിത്താളം
ഓരോന്നും മനഃപാഠം...
ശ്രീവാഴും‌കോടുരാജാ ശ്രീ സ്വാതിതിരുനാളിൻ
ഭാവയാമി രഘുരാമം പോലും...
ഭാവമോടെ... അളവോടെ...
വിളമ്പാൻ... വിളമ്പാൻ... വിളമ്പാൻ...

(ആരറിവും)

തത്തകിട തകതകിട തകതകിട തജ്ജം
തത്തജം തകതജം തത്തജം തത്ത
തത്തജം തകതകിട... തകതജം തകതകിട...
തത്തജം... തകതജം...

Submitted by vikasv on Fri, 05/08/2009 - 07:28

ഉണ്ണീ വാവാവോ

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (3)
നീലപ്പീലിക്കണ്ണും
പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ

ഉണ്ണീ വാവാവോ പൊന്നുണ്ണീ
വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ

മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ
തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും
പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി
വരൂ
വാവാവോ പാടി വരൂ

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ
വാവേ വാവാവോ

Submitted by vikasv on Fri, 05/08/2009 - 07:26

താനേ പൂവിട്ട

താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം
താനേ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത
നൊമ്പരമായി..............

ഓമൽക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോൾ
ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി
തളിർ
ചൂടുന്ന ജീവന്റെ ചില്ലയിലെ
രാക്കിളി പാടാത്ത യാമങ്ങളിൽ
ആരോ വന്നെൻ
കാതിൽ ചൊല്ലി
തേങ്ങും നിന്റെ മൊഴി

(താനേ
പൂവിട്ട)

Submitted by vikasv on Fri, 05/08/2009 - 07:25

പാദസ്മരണസുഖം

പാദസ്‌മരണസുഖം...
ഗോപാലക നാദശ്രവണരസം
നാഥ! നമാമി
സദാ...
ശ്രിതപാലനലോല! നമാമി സദാ
ഗോപാലക നാദശ്രവണരസം

മന്ദരധാരക!
മഥുരാനായക!
അഖിലാമയഹര മധുരോദാരാ!
പാദസ്‌മരണസുഖം...
ഗോപാലക
നാദശ്രവണരസം

അഷ്‌ടപദീലയ മൃദുപദലോല
കേതകിപുരവാസിത പാവന!
നന്ദകിശോരാ
നവനീതചോര!
നന്ദകിശോര....

Submitted by vikasv on Fri, 05/08/2009 - 07:24

പൂവാൽത്തുമ്പീ

Title in English
Poovalthumbi

പൂവാൽത്തുമ്പീ പൂവാങ്കുഴലീ (2)
പൊന്നാനത്തുമ്പിയിലൊന്നു
തലോടാന് വാ
തിരുവാറാട്ടിനു മുട്ടിയുരുമ്മി നടക്കാന് വാ
മഴവില്ലിന്
കളിവഞ്ചിയിലിതിലേവായോ
പൂവാൽത്തുമ്പീ - ചെറുപൂവാൽത്തുമ്പീ
പൂവാങ്കുഴലീ -
നല്ല പൂവാങ്കുഴലീ

ആലോലം കൈയിലുണ്ടോ ആനവാല് മോതിരം
കൂടുവിട്ടുകൂടുമാറും
പീലിക്കറുമ്പീ (ആലോലം)
താഴേക്കാവിലെ തപ്പുകൊട്ടിപ്പാടും കുമ്മാട്ടി

കാണാപ്പാടിയില് മൂളിവന്ന ചങ്കരനായാടി
ഓലഞ്ഞാലിയില്
പുള്ളോത്തിപ്പുള്ളുമിങ്ങെത്താറായല്ലോ

Submitted by vikasv on Fri, 05/08/2009 - 07:20