പിക്കറ്റ്-43

പിക്കറ്റ്-43

Title in English
Picket-43 malayalam movie

മേജർ രവി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പിക്കറ്റ് 43. 22 ഫീമെയിൽ കോട്ടയം ചിത്രത്തിന് ശേഷം ബ്രുവെറി ഫിലിംസിന്റെ ബാനറിൽ ഓ ജി സുനിലാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വീരാജ്, ബോളിവൂഡു് നടൻ ജാവേദ് ജെഫ്രി,സുധീർ കരമന,ഹരീഷ് പേരഡി തുടങ്ങിയവരോടൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

picket 43 movie poster

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/Picket43Movie.in
കഥാസന്ദർഭം

കാശ്മീരിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്ത് അകപ്പെട്ട് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഹരി എന്ന ഇന്ത്യൻ പട്ടാളക്കാര൯.അയാൾക്ക്‌ കൂട്ടായി ഒരു നായയും റേഡിയോയും മാത്രം. പട്ടിണിയിലും കഷ്ട്ടപ്പാടിലും അയാൾ അതിർത്തി കാക്കുന്നു. മറു ഭാഗത്ത് പാക്കിസ്ഥാ൯ പട്ടാളക്കാരനും ഇതേ അവസ്ഥ.രാജ്യങ്ങൾ തമ്മിലുള്ള ശത്രുത മറന്ന് ഇരുവരും സുഹൃത്തുക്കളാകുന്നു. ഇതാണ് മേജർ രവി സംവിധാനം ചെയ്യുന്ന പിക്കറ്റ് 43 എന്ന രാജ്യസ്നേഹത്തിന്റെ തീവ്രത വരച്ചു കാട്ടുന്ന ചിത്രത്തിന്റെ ഔട്ട്‌ ലൈൻ.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

നാട്ടിൻപുറത്തുകാരനായ ചെറുപ്പകാരനാണ് ഹരിന്ദ്രൻ.അച്ഛൻ മരിച്ചെങ്കിലും അമ്മയുടെ തണലിലാണ് ഹരി വളർന്നത്. ലക്ഷ്മി ഹരിയുടെ പ്രണയിനിയാണ്. മിലിട്ടറിക്കാരനായ ഹരി നാട്ടിലെത്തുമ്പോൾ ചങ്ങാതി ഓട്ടോ ഡ്രൈവറായ രാജനും കൂട്ടുകാരുമാണ് ഹരിയുടെ സൗഹൃദ വലയത്തിലുള്ളത്. കാശ്മീർ ഇൻഡോ -പാക് അതിർത്തികൾ കാക്കുന്ന ബങ്കറുകൾ എന്നറിയപ്പെടുന്ന പിക്കറ്റ് -43ലാണ് ഹരി ഇപ്പോഴുള്ളത്. മിലിട്ടറിക്കാരനാണെങ്കിലും യുദ്ധം അഭിമുഖീകരിക്കാൻ കഴിയാത്ത പേടിത്തൊണ്ടനാണ് ഹരി. മഞ്ഞുകാലമായതിനാൽ 6 മാസമായി പുറത്തിറങ്ങാനാകാതെ ഹരി തനിച്ചാണ് പിക്കറ്റിൽ കഴിയുന്നത്. ലീവിൽ നാട്ടിലേക്ക് പോകാൻ അപേക്ഷിച്ചെങ്കിലും മേലധികാരികൾ അപേക്ഷ സ്വീകരിച്ചില്ല. പിക്കറ്റിനകത്ത് ഹരിക്ക് കൂട്ടായി ഒരു മിലിട്ടറി നായയും ഒരു റേഡിയോയും മാത്രമാണുണ്ടായിരുന്നത്. അതിർത്തിയായതിനാൽ ഹരിയുടെ പിക്കറ്റിന്റെ നേരെ എതിർവശത്ത് പാകിസ്ഥാന്റെ പിക്കറ്റാണുള്ളത്.  പാകിസ്ഥാൻ പിക്കറ്റിൽ ഇക്ബാൽ അഹമ്മദ് മുഷറഫ് എന്ന ചെറുപ്പകാരനാണ്. ഇയാളും അവിടെ ഏകനായിരുന്നു. മറ്റാരും കടന്നു ചെല്ലാനില്ലാത്ത ഇൻഡോ -പാക് അതിർത്തിയിലെ പിക്കറ്റുകളിലുള്ള പട്ടാളക്കാരായ ഹരീന്ദ്രനും മുഷറഫും തീവ്രമായ ആത്മബന്ധത്തിന്റെയും സ്നേഹത്തിന്റെയും തലം സൃഷ്ടിക്കുമ്പോൾ പിക്കറ്റ് 43ന്റെ കഥ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നു. ഹരിയെന്ന ഇന്ത്യൻ പട്ടാളക്കാരനായി പൃഥ്വീരാജും പാകിസ്ഥാൻ പട്ടാളക്കാരനായ മുഷറഫായി ജാവേദ്‌ ജെഫ്രിയും അഭിനയിക്കുന്നു.

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ മാനേജർ
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കശ്മീർ,ഒറ്റപ്പാലം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Thu, 08/21/2014 - 13:07