into the limelight

വെള്ളിവെളിച്ചത്തിൽ

Title in English
Vellivelichathil (malayalam movie0

മധു കൈതപ്രം സംവിധാനം ചെയ്യുന്ന സിനിമ. മാധ്യമപ്രവർത്തകനായ ജോണ്‍ ബ്രിട്ടാസ് നായകനാകുന്നു. മസ്കറ്റിലെ ഒരു ബ്രിട്ടീഷ് ഇന്റർനാഷണൽ കമ്പനിയിലെ എക്സിക്ക്യൂട്ടീവായ ഉപേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്നത്. ക്ളബ് ഡാൻസറായ തനൂജയായി ഇനിയ നായികയായെത്തുന്നു. ഇവരെക്കൂടാതെ ലാലു അലക്സ് ,ടിനി ടോം ,ശ്രീജിത്ത്‌ രവി ,സുരാജ് വെഞാറമൂട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കഥ ,തിരക്കഥ സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി വി ബാലകൃഷ്ണനാണ്. നിർമ്മാണം രമേശ്‌ നമ്പ്യാർ

വർഷം
2014
റിലീസ് തിയ്യതി
അവലംബം
http://www.timesofoman.com/News/Article-31090.aspx
https://www.facebook.com/hashtag/vellivelichathil
കഥാസന്ദർഭം

ജീവിതഗന്ധിയായിട്ടുള്ള കഥ , മസ്ക്കറ്റിലെ പ്രവാസി മലയാളികളുടെ ജീവിതവും അവരുടെ സ്വപ്നങ്ങളും നൊമ്പരങ്ങളും പറയുന്നതാണ് വെള്ളിവെളിച്ചത്തിൽ ചലച്ചിത്രം.
പ്രവാസി മലയാളികളുടെ നിത്യജീവിതത്തിൽ ഒരു ശരാശരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

അനുബന്ധ വർത്തമാനം
  • സമ്പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ
  • ചെറുകഥാകൃത്തും തിരക്കഥാകൃത്തും നോവലിസ്റ്റുമായ കേരളസാഹിത്യ അക്കാദമി ജേതാവ് സി വി ബാലകൃഷ്ണന്റെ 'സുൽത്താൻ നാട്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണ് വെളിവെളിച്ചത്തിൽ സിനിമ 
  • മാധ്യമപ്രവർത്തകനായ ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന ആദ്യ ചിത്രം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Assistant Director
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
സുൽത്താനറ്റ് ഓഫ് ഒമാൻ (Sultanate Of Oman)
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 08/11/2014 - 12:32