6
ഗുരുരാജ ഇന്റെർനാഷണലിന്റെ ബാനറിൽ ഗുരു രാജ സംവിധാനം ചെയ്ത '6'. ടിനി ടോം, ഗിന്നസ് പക്രു, മുകേഷ് ,ബാബുരാജ്,പൊന്നമ്മ ബാബു, കെ ടി എസ് പടന്നയിൽ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. ചിത്രത്തിൽ ടിനി ടോം വിക്രമാദിത്യനായും ഗിന്നസ് പക്രു വേതാളവുമായിട്ടാണ് അഭിനയിക്കുന്നത്.
മനുഷ്യന്റെ മനസ് പലപ്പോഴും ദുര്‍വികാരങ്ങളുടെ തടവറയിലാണ്. ഇത്തരം ദുഷ്‌വികാരങ്ങള്‍ വെളിച്ചത്തെ കെടുത്തി ഇരുട്ടിലേക്ക് ആനയിക്കുന്നു. കാമം, ക്രോധം, ലോഭം, മോഹം, മതം, മാത്സര്യം എന്നിങ്ങനെയുള്ള അരാജകത്വം നിറയുന്ന ആറ് ദുര്‍വികാരങ്ങളാണ് മനുഷ്യന്റെ ചിന്താസരണികളെ മുന്നോട്ടു നയിക്കുന്നത്. ഇത്തരം ആറ് ദുര്‍വിചാരങ്ങളുടെ വര്‍ത്തമാനകാല ചിന്തകളാണ് സംവിധായകന്‍ ഗുരു രാജ '6' എന്ന തന്റെ പ്രഥമ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ശത്രു നിങ്ങളുടെ ഉള്ളിലുണ്ട് എന്ന ആശയമാണ് പ്രധാനമായും ഈ ചിത്രം ഹൈലൈറ്റ് ചെയ്യുന്നത്.
ഒരു പരസ്യചിത്ര കമ്പനിയിലെ മാനേജരുടെ മകളാണ് സുന്ദരിയായ യമുന. ഒരുനാള്‍ അച്‌ഛന്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ ഉടമയും പരസ്യചിത്ര സംവിധായകനുമായ രത്നം യമുനയുടെ വീട്ടിലെത്തുന്നു. യമുനയുടെ സൗന്ദര്യത്തില്‍ ആകൃഷ്‌ടനാവുന്ന രത്നം യമുനയെ വിവാഹം കഴിച്ച് തരണമെന്നും എങ്കില്‍ യമുനയുടെ രണ്ടു സഹോദരിമാരുടെ കല്യാണം നടത്താന്‍ 20 ലക്ഷം രൂപ നല്‍കാമെന്നും വാഗ്‌ദാനം ചെയ്യുന്നു. നഗരത്തിലെ ഒരു സ്‌ഥാപനത്തില്‍ ടൈപ്പിസ്‌റ്റായി യമുന ജോലി ചെയ്യുകയാണ്. സ്‌ഥാപനത്തിന്റെ ഉടമ ശര്‍മ്മയ്‌ക്കും യമുനയെ ഇഷ്‌ടമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ചെക്ക് ലീഫ് കൊടുത്ത് എത്ര സംഖ്യ വേണമെങ്കിലും എഴുതിയെടുക്കാന്‍ ശര്‍മ്മ പറഞ്ഞെങ്കിലും അത്തരം ഓഫറുകളെല്ലാം യമുന നിഷേധിക്കുകയായിരുന്നു.
ഒടുവില്‍ പരസ്യചിത്ര സംവിധായകനായ രത്നം യമുനയെ വിവാഹം കഴിക്കുന്നു. എന്നാല്‍ രത്നത്തിന്റെ കൂടെ സുഹൃത്തിന്റെ മകന്‍ അശോക് താമസിക്കുന്നുണ്ട്. രോഹിണിയെന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഉപേക്ഷിച്ചയാളാണ് അശോക്. വിവാഹശേഷവും രത്നത്തിന്റെയും യമുനയുടെയും ഒപ്പമാണ് അശോക് താമസിച്ചത്. അശോകിന് യമുനയോട് പ്രണയം തോന്നുന്നതോടെ യമുന മനഃശാസ്‌ത്രജ്‌ഞനായ ഡോ. സന്തോഷിനെ കാണുന്നു. മറ്റൊരു പുരുഷന്റെ കൂടെ ഒളിച്ചോടിയ ഡോക്‌ടറുടെ ഭാര്യ ഇന്ന് മാനസിക വിഭ്രാന്തി ബാധിച്ച് ചികിത്സയിലാണ്. തന്റെ മുന്നിലെത്തിയ യമുനയോട് ഡോ. സന്തോഷ് തന്റെ ഭാര്യയുടെ കഥ പറഞ്ഞതോടെ തന്റേത് ഗൗരവമായ പ്രശ്‌നമല്ലെന്ന് യമുന തിരിച്ചറിയുന്നു. എന്നാല്‍ ഒട്ടും വൈകാതെ ഭര്‍ത്താവ് രത്നം യമുനയെ സംശയിക്കുന്നു. അശോകുമായി അവിഹിത ബന്ധമുണ്ടെന്ന് രത്നം ആരോപിച്ചതോടെ യമുന തളരുന്നു. ഒടുവില്‍ യമുന ഭര്‍ത്താവായ രത്നത്തെ കൊലപ്പെടുത്തുന്നു.
ഇന്നത്തെ കാലത്ത് കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ വിക്രമാദിത്യനും വേതാളവും എങ്ങനെ വിലയിരുത്തുന്നു. കഥയിലൂടെ കടന്നുപോകുമ്പോള്‍ കഥാസന്ദര്‍ഭത്തിലുടനീളം വിക്രമാദിത്യനും വേതാളവും ചോദ്യങ്ങളും ഉത്തരങ്ങളുമായി സജീവമാവുന്നു.
- 6' എന്ന ചിത്രത്തിൽ ടിനിടോം വിക്രമാദിത്യനായും ഗിന്നസ് പക്രു വേതാളമായും അഭിനയിക്കുന്നു
- 22 വര്‍ഷമായി തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഡിസ്‌ട്രിബ്യൂട്ടറായ ഗുരു രാജ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് '6'
- Read more about 6
- 579 views