ഷീ ടാക്സി
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ, ടി എ റഫീക്ക് എന്നിവർ ചേർന്ന് നിർമ്മിച്ച് സജി സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഷീ ടാക്സി'. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം കാവ്യ മാധവൻ കേന്ദ്ര കഥാപാത്രമായെത്തുന്നു. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. അനൂപ് മേനോൻ, സുരാജ്, ഗണേഷ് കുമാർ, കൃഷ്ണപ്രഭ, ഷീലു , നോബി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ബിജിബാൽ
വയനാട്ടിലെ ഏവരുടെയും ഇഷ്ടക്കാരനായ ടാക്സി ഡ്രൈവർ ദാമോരന്റെ മകളാണ് ദേവയാനി. ദാമോദരൻ മകളേയും കാർ ഓടിക്കാൻ പഠിപ്പിച്ചിരുന്നു. പഠിക്കാൻ മോശമായിരുന്നെങ്കിലും ഡോക്ടറോ എൻജിനിയറോ ഒക്കെ ആകണമെന്ന ആഗ്രഹമായിരുന്നു ദേവയാനിക്ക്. പക്ഷേ ടാക്സി ഡ്രൈവറാകാനായിരുന്നു ദേവയാനിയുടെ യോഗം. ഒരിക്കൽ മീര മാമൻ കുട്ടികളുമായി ദേവയാനിയുടെ റ്റാക്സിയിൽ ഒരു ഊട്ടി യാത്ര ചെയ്യുന്നു. ജോ എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘവും അവരോടൊപ്പം കൂടുന്നു. ഇഷ്ടമില്ലെങ്കിലും ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്ന ഇവർക്കിടയിലേയ്ക്ക് പിന്നെയും ചിലർ വന്നുകൊണ്ടേയിരുന്നു. ഈ യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ് 'ഷീ ടാക്സി'ചിത്രം പറയുന്നത്.
- നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ മാധവൻ നായിക പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കുന്നു
- ആംഗ്രി ബേബീസിനു ശേഷം സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമ
- നിർമ്മാതാവും, സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ എം എ നിഷാദ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
- Read more about ഷീ ടാക്സി
- 564 views