കഴുത്തിനു താഴെ ശരീരം തളർന്നവനെങ്കിലും ജീവിതത്തെ പോസറ്റീവായി കാണുന്ന സ്റ്റീഫൻ (ജയസൂര്യ) എന്ന കോടീശ്വരന്റേയും അയാളുടെ സുഹൃത്താകുന്ന ജോൺ (അനൂപ് മേനോൻ) എന്ന ഗായകന്റേയും ഔപചാരികതകൾ ഇല്ലാത്ത സൗഹൃദത്തിന്റെ കഥ
മാതാപിതാക്കളില്ലാത്ത, അതേ സമയം വലിയ സ്വത്തിനും പണത്തിനും ഉടമായാണ് സ്റ്റീഫൻ (ജയസൂര്യ) പക്ഷേ, കഴുത്തിനു താഴെ ശരീരം നിശ്ചലമാണ്. വലിയ സ്വത്തിനുടമയായ സ്റ്റീഫന്റെ കാര്യങ്ങൾക്കും മറ്റും സഹായത്തിനായി കമലു (നന്ദുലാൽ)വും കണാരനു (ജയൻ) മുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ സ്റ്റീഫൻ തന്റെ സഹായികളുമായി പശ്ചിമ കൊച്ചിയിലെ തന്റെ വില്ലയിലേക്ക് സ്ഥിരതാമസത്തിനു വരികയാണ്. സ്റ്റീഫന്റെ ബന്ധുക്കൾക്ക് സ്റ്റീഫന്റെ വമ്പിച്ച സ്വത്തിൽ മാത്രമാണ് താല്പര്യം. അതു മനസ്സിലായതുകൊണ്ട് തന്നെ സ്റ്റീഫൻ അവരെ അടുപ്പിക്കുന്നില്ല. സാമ്പത്തിക കാര്യത്തിൽ ക്രമക്കേടു കാട്ടീയ ആദ്യ കസിൻ പീറ്ററൂമായി(ഉണ്ണീമേനോൻ) സ്റ്റീഫൻ നല്ല രസത്തിലല്ല. ശാരീരിക തളർച്ചയിലും ജീവിതത്തെ പോസറ്റീവായി കണ്ട് ജീവിതം ആസ്വദിക്കുന്ന വേളയിൽ യാദൃശ്ചികമായി ജോൺ (അനൂപ് മേനോൻ) എന്ന ഗായകനെ ഒരു ബാറിൽ വെച്ച് കണ്ടുമുട്ടുന്നു. തന്റെ സന്തോഷത്തിനു തന്നോടൊപ്പം ഒരു ഗായക സുഹൃത്തായി അനൂപിനെ ജോലിക്ക് വിളിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ജോൺ അതിനു സമ്മതിക്കുന്നു. ദിവസങ്ങൾ കൊണ്ട് ഇരുവരും ഗാഢസൗഹൃദത്തിലാകുന്നു. അതിനിടയിൽ നിലവിലുള്ള ഹോം നഴ്സ് /മെയ്ഡ് കടന്നു കളഞ്ഞതിനാൽ മറ്റൊരു കസിൻ ജോസ് (ടിനി ടോം) പറഞ്ഞതുസരിച്ച് പത്രത്തിൽ പരസ്യം കൊടൂക്കുന്നു. അതിൻ പ്രകാരം അഞ്ജലി (മേഘനാ രാജ്) എന്ന യുവതി സ്റ്റീഫന്റെ വീട്ടിൽ ഹോം നഴ്സ് /മെയ്ഡ് കടന്നു വരുന്നു. അവളുടേ സൗന്ദര്യം ജോണിനെ ഒരു കാമുകനാക്കുന്നു. അതോടൊപ്പം സ്റ്റീഫനിലും അവൾ ഇഷ്ടമുണർത്തുന്നു. ജോണിന്റെ സൗഹൃദത്താൽ സ്റ്റീഫൻ താനിതുവരെ കാണാത്ത നഗരവും മഴയും മറ്റും അനുഭവിക്കുന്നു. അതേ സമയം പീറ്റർ സ്റ്റീഫനെ വക വരുത്തി പണം കൈക്കലാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു.
മിശ്രവിവാഹിതരായ അജയന്‍ (ദിലീപ്) സഫിയ (പ്രിയങ്ക) ദമ്പതികളുടെയും ഏകമകന്‍ അഞ്ച് വയസ്സായ കുട്ടുവുന്റേയും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലൊരു നാള്‍ നഗരത്തിലെ ബോംബു സ്ഫോടനത്തിനിടയില്‍ ഏക മകന്‍ കുട്ടു മിസ്സിങ്ങ് ആകുന്നു. മകനെത്തേടിയുള്ള അജയന്റെ അന്വേഷണങ്ങളും അന്വേഷണത്തില്‍ ദൃശ്യമാകുന്ന ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും.
നഗരത്തിലെ ഒരാശുപത്രിയില്‍ സങ്കടത്തോടേയിരിക്കുന്ന സഫിയ(പ്രിയങ്ക)യിലും അജയ(ദിലീപ്)നില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. അഡ്വ(എ പി പി) വാര്യരുടെ (ജഗതി ശ്രീകുമാര്‍)ഗുമസ്തനായ അജയന്റെ അരിഷ്ടിച്ചുള്ള ജീവിതത്തിലേക്ക് ഏക മകനെക്കുടാതെ മറ്റൊരാള്‍ കൂടി വേണ്ട എന്നാണ്‍ അജയന്റെ ഇഷ്ടവും തീരുമാനവും, എങ്കിലും സഫിയയുടേ സങ്കടം നിറഞ്ഞ കണ്ണില്‍ മറ്റൊരു കുഞ്ഞിനെക്കൂടി ഓമനിക്കുന്ന ഒരമ്മയുടെ ഇഷ്ടങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. പരസ്പരം കൂട്ടായെടുത്ത തീരുമാനമാണെങ്കിലും സങ്കടം തൂവുന്ന മനസ്സുമായാണ് സഫിയ അബോര്‍ഷനു വിധേയയാവുന്നത്.
ഗുമസ്തപ്പണി മാത്രമല്ലാതെ പ്രൂഫ് റീഡിങ്ങ് മുതല്‍ അല്ലറ ചില്ലറ ജോലികളും അജയന്‍ ചെയ്ത് പോരുന്നുണ്ട്. ഇരു മതങ്ങളില്‍ നിന്നും വീട്ടൂകാരുടേ സമ്മതമില്ലാതെ വിവാഹം കഴിച്ചതു കൊണ്ട് ഇരുവരുടേയും ബന്ധു ജനങ്ങള്‍ ഇവരില്‍ നിന്ന് അകല്‍ച്ചയിലാണ്. എല്ലാ ബന്ധങ്ങളേയും അകറ്റി നിര്‍ത്തിക്കൊണ്ടുള്ള അജയന്റേയും സഫിയയുടേയും ജീവിതത്തിനു സഫിയയുടെ കൂട്ടുകാരി കോളേജ് അദ്ധ്യാപികയായ കാതറിനും (ധന്യാ മേരി വര്‍ഗീസ്) ആന്റിക് ഷോറൂം നടത്തുന്ന ജൂത വൃദ്ധ ദമ്പതികളും(നെടുമുടി വേണു ) അയല്‍ വാസികളായി ഇവര്‍ക്ക് തണലേകുന്നുണ്ട്. രാത്രിയും പകലുമായി ഏറെ അദ്ധ്വാനിക്കുന്ന അജയന് ഇടക്കിടെ തന്റെ കാഴ്ച മങ്ങുന്നതായി അനുഭവപ്പെടുന്നു. ആശുപത്രിയിലെ പരിശോധനക്കു ശേഷം, ഇത് പതിയെപ്പതിയെ കാഴ്ച പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്ന അപൂര്‍വ്വ രോഗമാണെന്നു തിരിച്ചറിയുന്നു. വൈദ്യശാസ്ത്രത്തിനു പരിമിതികളുണ്ടെങ്കിലും തുടര്‍ച്ചയായ മരുന്നിലൂടേ വളരെ നാള്‍ കൂടി ഈയവസ്ഥയില്‍ ജീവിക്കാം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു.
കുട്ടുവിന്റെ ആഗ്രഹപ്രകാരം ഒരു ദിവസം അജയന്‍ അവനെ നഗരം കാണിക്കാന്‍ കൊണ്ടു പോകുന്നു. അപ്രതീക്ഷിതമായി നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് വെച്ച് ഒരു ബോംബ് സ്ഫോടനം നടക്കുന്നു. ആ ജനത്തിരക്കില്‍ വെച്ച് അജയനു തന്റെ ഏകമകനെ മിസ്സിങ്ങ് ആകുന്നു. അജയനോട് ദയ തോന്നിയ ഫ്രൂട്ട്സ് വില്പനക്കാരനും(ഹരിശ്രീ അശോകന്‍) അജയനെ അന്വേഷണത്തില്‍ സഹായിക്കുന്നു, ഇരുവരുമൊരുമിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു. ഇത്തരം കാര്യങ്ങളോടും ഉദാസീനത വെച്ചുപുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥരും കാര്യങ്ങള്‍ പതിവുപോലെതന്നെ മുന്നോട്ട് നീക്കുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകനെ കണ്ടു കിട്ടത്തതുകൊണ്ട് അജയന്‍ അന്വേഷണത്തിനായി നിരവധി സ്ഥലങ്ങളിലേക്ക്ക് യാത്ര ചെയ്യുന്നു. ആ യാത്രക്കിടയില്‍ അജയന്‍ നേരിട്ടു കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പൊള്ളിക്കുന്നവയാണ്. ഹോട്ടലിലെ ക്ലീനിങ്ങ് ജോലി മുതല്‍ ഇഷ്ടിക കളങ്ങളിലും കോഴി ഫാമുകളിലും മറ്റും കനത്ത ജോലികള്‍ ചെയ്യേണ്ടി വരുന്ന നിഷ്കളങ്ക ബാല്യങ്ങളും, ബാല സദനങ്ങളുടെ പേരില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നവരും ജീവിതത്തിലിന്നേവരെ കാണാത്ത അച്ഛനെ കാത്തിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത നിരവധി ബാല്യ ജീവിതങ്ങളും എല്ലാം കാഴ്ചമങ്ങുന്ന അജയന്റെ കണ്ണിലേക്ക് ഒടുങ്ങാത്ത തുടര്‍ ദൃശ്യങ്ങളായി വരുന്നു..
അന്വേഷണത്തിനൊടുവില്‍ അജയന്‍ തന്റെ മകനെ വീണ്ടെടുക്കാനാവുമോ?
ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവര്‍ അവര്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വേര്‍ പിരിഞ്ഞെങ്കിലും അവര്‍ക്കുള്ളില്‍ പരസ്പരം പ്രണയമുണ്ടായിരുന്നു. പക്ഷെ, കണ്ടുമുട്ടിയപ്പോഴേക്കും ഇരുവര്‍ക്കും വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിത സമാഗമം ഇരു ഭാഗത്തേയും കുടുംബങ്ങളേയും ബന്ധങ്ങളേയും പലതരത്തില്‍ സ്വാധീനിക്കപ്പെടുന്നു.
ആദ്യത്തെ അറ്റാക്ക് വന്നതിനുശേഷം നാട്ടില്‍ മരുമകളോടും (അശ്വതി - നവ്യ നടരാജന്‍) കൊച്ചുമകളോടു(മേഘ- അപൂര്‍വ)മൊപ്പം തീരദേശ നഗരത്തിലെ ഫ്ലാറ്റില്‍ ഇനിയുള്ള കാലം ചിലവഴിക്കാം എന്നു കരുതി എത്തിയതാണ് അച്ച്യുതമേനോന്‍ (അനുപംഖേര്‍). പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങള്‍ അച്യുതമേനോനുണ്ട്. കാഴ്ച മങ്ങിത്തുടങ്ങുന്ന അച്യുതമേനോന്‍ ഒരു ദിവസം അപാര്‍ട്ട്സ്മെന്റിലെ ലിഫ്റ്റില്‍ വെച്ച് തന്റെ പൂര്‍വ്വ ഭാര്യ ഗ്രേസീ(ജയപ്രദ)നെ കണ്ടുമുട്ടുന്നു. നീണ്ട നാല്പതു വര്‍ഷത്തിനു ശേഷമുള്ള ആകസ്മികമായ ആ സമാഗമം അച്യുതമേനോനെ ഉലച്ചു കളഞ്ഞു. ലിഫ്റ്റില്‍ കുഴഞ്ഞു വീണ അച്യുതമേനോനെ ഗ്രേസ് തന്നെ ആശുപത്രിയിലെത്തിക്കുന്നു. മരുമകള്‍ അശ്വതിയുടെ അസാന്നിദ്ധ്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക് അച്യുതമേനോന്റെ വിവരങ്ങള്‍ കൃത്യമായി നല്‍കുന്നത് ഗ്രേസ് ആണ് . പഴയ കാമുകനെ/ഭര്‍ത്താവിനെ അപ്രതീക്ഷിതമായി കണ്ട ഗ്രേസിനു ദിനചര്യകളില്‍ പതിവു തെറ്റുന്നു. ഗ്രേസിന്റെ ഭര്‍ത്താവ് മാത്യൂസ് (മോഹന്‍ലാല്‍) ശരീരം ഒരു വശം തളര്‍ന്ന് ഭാര്യാസഹായത്തോടെ ജീവിക്കുന്ന ഒരു റിട്ടയേര്‍ഡ് ഫിലോസഫി പ്രൊഫസറാണ്. ശരീരം പകുതി തളര്‍ന്നെങ്കിലും തികച്ചും പോസറ്റീവായി ജീവിതത്തെ കാണുന്ന ഉത്സാഹവാനും വിശാല ഹൃദയനുമായ മാത്യൂസ് ഗ്രേസിനോട് കാരണം തിരക്കുമ്പോള്‍ ഗ്രേസ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട പഴയ അച്യുതമേനോനെക്കുറിച്ച് പറയുന്നു. ഗ്രേസിന്റെ പൂര്‍വ്വ ജീവിതം അറിയാവുന്ന മാത്യൂസ് അതിനെ തികച്ചും അനുഭാവപൂര്‍വ്വം തന്നെ മനസ്സിലാക്കുന്നു. അച്യൂതമേനോനെക്കുറിച്ചുള്ള പൂര്‍ണ്ണവിവരം എങ്ങിനെ കിട്ടി എന്ന അശ്വതി(നവ്യ നടരാജന്‍) യുടെ ചോദ്യത്തിനു ഗ്രേസ്, അശ്വതിയുടെ ഭര്‍ത്താവ് സുരേഷ് (അനൂപ് മേനോന്‍) തന്റെ മകനാണെന്ന സത്യം പറയുന്നു. അച്യുതമേനോനെ സന്ദര്‍ശിക്കലും സംസാരിക്കലും നഗര ജീവികളായ അശ്വതിക്കും കുടുംബത്തിനും ഒപ്പം മാത്യൂസ് - ഗ്രേസ് ദമ്പതികളുടെ മക്കളായ സജി - ആഷ(നിയാസ് - ധന്യ മേരി വര്‍ഗ്ഗീസ്) ക്കും അസ്വസ്തതയുണ്ടാക്കുന്നു. ഇരുവര്‍ക്കും വിലക്കുകളേര്‍പ്പെടുത്താന്‍ മക്കള്‍ ശ്രമിക്കുന്നുവെങ്കിലും മൂവരും തമ്മില്‍ നല്ലൊരു സൌഹൃദബന്ധം ഉണ്ടാകുന്നു. ഈ പുതിയ സൌഹൃദത്തെ ആവോളം മദ്ധ്യവയസ്സു കഴിഞ്ഞ മാത്യൂസും അച്യുതമേനോനും ഗ്രേസും ആസ്വദിക്കുന്നു. അതിനിടയില്‍ പക്ഷെ, വിധി മറ്റൊരു തീരുമാനവുമായി വരുന്നു.
പണമുണ്ടാക്കാൻ വെമ്പൽ കൊള്ളുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ കഥയാണിത്. പണത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശം ഇന്ത്യൻ റൂപ്പിയിലൂടെ പ്രേക്ഷകന്റെ മുന്നിലേക്കെത്തിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.
കോഴിക്കോട് നഗരത്തിലെ പ്രമുഖ ബ്രോക്കര്‍മാരായ രായപ്പനും(മാമുക്കോയ) ജോയി(ബിജു പപ്പന്‍) ക്കുമൊപ്പം ചില ചെറിയ വസ്തുക്കച്ചവടത്തിനു കൂട്ടു നിന്ന് ചെറിയ കമ്മീഷനുകള്‍ ലഭിച്ച് അതുകൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായിരുന്നു ജെപി എന്ന ജയപ്രകാശും (പൃഥീരാജ്) സി എച്ചും (ടിനി ടോം). കോടികള്‍ മറിയുന്ന വലിയ കച്ചവടം ചെയ്ത് അതില്‍ നിന്ന് വലിയ തുക കമ്മീഷന്‍ ലഭിച്ച് എളുപ്പം കോടീശ്വരന്മാരാകുക എന്നതാണ് ഇരുവരുടേയും ആഗ്രഹം. അമ്മ യശോദയും (സീനത്ത്) അനിയത്തി സജിതയും (മല്ലിക) അടങ്ങുന്ന ചെറുകുടുംബത്തിനോടൊപ്പം ജീവിക്കുന്ന ജെ പിക്ക് അമ്മാവന്റെ മകളായ എം ബി ബി എസ് കഴിഞ്ഞ ബീന(റീമ കല്ലിങ്കല്‍) യോട് പ്രേമമുണ്ട്, ബീനക്കും തിരിച്ചും. കടബാദ്ധ്യതകള്‍ കഴിഞ്ഞ് പണം സമ്പാദിച്ച് ബീനയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തിനു ബീനയുടേ സഹോദരന്‍ സുകുമാരന്റെ (ലാലു അലക്സ്) സമ്മതവുമുണ്ട്. ആകസ്മികമായി അച്യുതമേനോന്‍ (തിലകന്‍) എന്നൊരു വൃദ്ധന്‍ ഒരു വസ്തു ഇടപാടുമായി ജെപിയേയും സി എച്ചിനേയും സമീപിക്കുന്നു. എന്നാല്‍ ചില സംഭവങ്ങളാല്‍ ആ വസ്തുക്കച്ചവടം നടക്കാതെ പോകുകയും അച്യുതമേനോന്‍ ജെ പിയുടേ സുഹൃത്താവുകയും ചെയ്യുന്നു. മറ്റൊരു വസ്തു ഇടപാടില്‍ അച്യുതമേനോന്റെ ബുദ്ധിപൂര്‍വ്വമായ നീക്കം ജെ പിക്കും സി എച്ചിനും 25 ലക്ഷം രൂപ നേടിക്കൊടുക്കുന്നു. രായപ്പനുമായുള്ള മറ്റൊരു വസ്തു ഇടപാടില്‍ മറ്റൊരു പണക്കാരനായ കച്ചവടക്കാരന്‍ ഗോള്‍ഡന്‍ പാപ്പച്ചനു (ജഗതി) അഡ്വാന്‍സായി 25 ലക്ഷം രൂപ കൊടുക്കേണ്ടി വരികയും ബിസിനസ്സ് ജെപിക്കു വന്നു ചേരുകയും ചെയ്യുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വസ്തു കച്ചവടം ചെയ്ത് ഒരു കോടി രൂപ പാപ്പച്ചനു കൊടുക്കാന്‍ നിര്‍ബന്ധിതനാകുന്ന ജെ പി വല്ലാത്തൊരു പ്രതിസന്ധിയിലാകുന്നു.
കോശിസ്സാറിന്റെ മകൾ തങ്കമ്മയും തോമാച്ചന്റെ മകൻ തങ്കച്ചനും പ്രേമബദ്ധരാണ്. തോമാച്ചൻ മരിച്ചതോടെ തങ്കച്ചൻ പട്ടാളത്തിൽ ചേർന്നു. കോശിസ്സാർ മരിച്ചതോടെ അശരണയായ തങ്കമ്മയ്ക്കും അമ്മച്ചിയ്ക്കും സഹായം എന്ന പേരിൽ എത്തിയ പീലിപ്പോച്ചൻ എന്ന പൂവാലൻ തങ്കമ്മയ്ക്ക് പേരുദോഷം വരുത്തിവയ്ക്കുകയും അവധിയ്ക്കെത്തിയ തങ്കച്ചൻ ഇതു വിശ്വസിച്ച് അവളെ കൈവെടിയുകയും ചെയ്യുന്നു. യുദ്ധത്തിൽ പരിക്കേറ്റ തങ്കച്ചനെ ശുശ്രൂഷിച്ച ലിസി എന്ന നേഴ്സ് തങ്കച്ചന്റെ കഥ കേട്ട് തങ്കമ്മ നിരപരാധിനി യാണെന്ന് വാദിച്ചു. നാട്ടിലെത്തിയ തങ്കച്ചൻ കണ്ടത് കശാപ്പുശാല നടത്തുന്ന ഒരു മദ്യപാനിയുടെ ഭാര്യയായിക്കഴിഞ്ഞ തങ്കമ്മയെ ആണ്. പട്ടാളത്തിൽ ഉറ്റചെങ്ങാതിയായ സ്റ്റീഫൻ മരിച്ചപ്പോൾ അയാളുടെ അന്തിമാഭിലാഷമനുസരിച്ച് സ്റ്റീഫന്റെ സോദരി അമ്മിണിയെ തങ്കച്ചൻ വിവാഹം ചെയ്തു. ആദ്യരാത്രിയുടെ ചൂടാറും മുൻപ് തങ്കച്ചന് യുദ്ധരംഗത്തേക്കു പോകേണ്ടിയും വന്നു.
സത്യൻ അഭിനയിക്കേണ്ടിയിരുന്ന റോളിൽ നിന്നും അദ്ദേഹം പിന്മാറി. മരിച്ച കഥാപാത്രത്തിന്റെ ഫോടോ (സത്യന്റെ) വച്ച് ഷൂട് ചെയ്യാൻ രംഗമൊരുക്കിയത് കണ്ട് സത്യൻ പിണങ്ങിപ്പിരിയുകയാണുണ്ടായത് എന്ന് ശോഭന പരമേശ്വരൻ നായർ ഓർമ്മിയ്ക്കുന്നു. പെട്ടെന്ന് ഒരാളെ കണ്ടെത്തി അദ്ദേഹം. ഡെൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം കഴിഞ്ഞെത്തിയ മാധവൻ നായർ എന്ന മധു.
പ്രസിദ്ധസാഹിത്യകൃതികൾ ചലച്ചിത്രരൂപമെടുക്കുന്ന പ്രവണത ഇതോടെ ആഴത്തിൽ വേരുറച്ചു. നോവലിലെ ദുഃഖകരമായ അന്ത്യം മാറ്റി ശുഭോദർക്കമാക്കിയിട്ടുണ്ട് സിനിമയിൽ.
“അനുരാഗനാടകത്തിൻ” എന്ന പാട്ട് ഉദയഭാനുവിനെ കൂടുതൽ പോപുലർ ആക്കി.
ഇൻഹരിഹർ നഗർ-2 ,ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ലാൽ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന ചിത്രമാണ് “ ടൂർണ്ണമെന്റ്”.തികച്ചും പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച ഈ ചിത്രം ക്രിസ്തുമസ് റിലീസായി തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. പൂർണ്ണമായും യുവാക്കളെയും യുവതികളേയും ലക്ഷ്യം വച്ചു കൊണ്ടാണ് ലാൽ ക്രിയേഷൻസ് തന്നെ ഈ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.
ബംഗളൂരിൽ നടക്കുന്ന ക്രിക്കറ്റ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുവാൻ തിരിക്കുന്ന ആറ് സുഹൃത്തുക്കളുടെ കഥയാണിത്.ഫ്ലൈറ്റിൽ യാത്ര തുടങ്ങാൻ തീരുമാനിക്കുന്ന സംഘത്തിന് ഫ്ലൈറ്റിൽ കേറാൻ പറ്റാതെ വരികയും തുടർന്ന് ബസ്സിൽ യാത്ര തുടരുകയും ചെയ്യുന്നു.റോഡ് മാർഗ്ഗം അവർക്കുണ്ടാവുന്ന രസകരമായ അനുഭവങ്ങളും അതിനോടനുബന്ധിച്ചുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
കോയമ്പത്തൂരിൽ ഷെയർ ബ്രോക്കറായ ഉണ്ണികൃഷ്ണൻ, ഭാര്യ ലത, മകൾ ലച്ചു. കോയമ്പത്തൂരിനെ നടുക്കിയ സ്ഫോടനങ്ങൾ നടന്ന ഒരു ദിവസം ഉണ്ണിയെ അന്വേഷിച്ച് അയാളുടെ ഒരു പഴയ സുഹൃത്ത് എത്തുന്നു. സ്കൂളിൽ ഉണ്ണിക്കൊപ്പം പഠിച്ചയാളാണെന്ന് പറഞ്ഞു അയാൾ വീട്ടിലേക്ക് കടന്നു വരുന്നു. ഉണ്ണിക്ക് അയാളെ മനസ്സിലാവുന്നില്ല, പക്ഷേ അയാൾ പാടിയ പാട്ട് ഉണ്ണിക്ക് നല്ല പരിചിതമായിരുന്നു. തന്റെ പഴയ സഹപാഠി തന്നെയാണിയാൾ എന്ന് വിശ്വസിക്കുന്ന ഉണ്ണിയോട് അയാൾ സ്വയം ജോസ് എന്ന് പരിചയപ്പെടുത്തുന്നു. അത്യാവശ്യമായി ചെന്നൈക്ക് പുറപ്പെടാൻ തുടങ്ങുന്ന ഉണ്ണിക്കൊപ്പം അയാളും ഇറങ്ങുന്നു. റെയിൽ വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിൽ പോലീസ് പരിശോധനയിൽ ഉണ്ണിയേയും ജോസിനെയും തടയുന്നു. അയാൾ കാരണം കുറെ സമയം നഷ്ടപ്പെടുന്നതിനാൽ ഉണ്ണിക്ക് അയാളോട് നീരസം തോന്നുന്നുവെങ്കിലും, ആ താമസം കാരണം റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ നിന്നും ഉണ്ണി രക്ഷപ്പെടുന്നു. യാത്ര മുടങ്ങുന്നതോടെ അവർ ബാറിൽ കയറി മദ്യപിക്കുന്നു. തിരികെ അയാളെ വീട്ടിൽ കൊണ്ടു വരുന്നത് ലതക്ക് ഇഷ്ടപ്പെടുന്നില്ല. അയാൾ ആ രാത്രി അവിടെ താമസിക്കുന്നു. പിറ്റെ ദിവസം അയാൾ ഉണ്ണിയോട് എന്തോ കാര്യമായി സംസാരിക്കാനുണ്ട് എന്ന് പറയുന്നു. വൈകിട്ട് സംസാരിക്കാം എന്ന് പറഞ്ഞ് ഉണ്ണി ഓഫീസിലേക്ക് പോകുന്നു. ഉണ്ണി തന്റെ ബാല്യകാല സുഹൃത്ത് ഡോ അലക്സിനോട് സംസാരിക്കുന്നു. അലക്സിനും ജോസിനെ ഓർമ്മ വരുന്നില്ല. എന്നാൽ ഇയാൾക്ക് കയ്യിൽ എഴുതുന്ന ശീലമുണ്ടെന്ന് ഉണ്ണി പറയുന്നതോടെ അത് ശിവൻ കുട്ടിയാണെന്ന് അലക്സ് ഉറപ്പിച്ചു പറയുന്നു. അയാൾ ഒരു തട്ടിപ്പുകാരനാകാമെന്നും സൂക്ഷിക്കണമെന്നും ഉണ്ണി ലതയെ വിളിച്ചു പറയുന്നു. അയാൾ വീണ്ടും ഉണ്ണിയുടെ വീട്ടിലെത്തുന്നു. ഉണ്ണി അയാളെ ചോദ്യം ചെയ്യുമ്പോൾ അയാൾ ശിവൻ കുട്ടിയാണെന്ന് അയാൾ സമ്മതിക്കുന്നു. തന്നെ പുറത്താക്കാൻ ശ്രമിച്ചാൽ ഉണ്ണിയുടെ കുടുംബമാകും തകരുക എന്ന് അയാൾ പറയുന്നു.
സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഉണ്ണിയും സുഹൃത്തുക്കളും ചേർന്ന് അവരുടെ ഒരു സഹപാഠി അമ്പിളിയെ കുളത്തിൽ തള്ളിയിടുന്നു. ആ കുട്ടി മരണപ്പെടുന്നു. ഉണ്ണിയും കൂട്ടരും ആ കുറ്റം ശിവൻ കുട്ടിയുടെ മേൽ കെട്ടിവയ്ക്കുന്നു. 7 വർഷം ജയിൽ വാസം അനുഭവിച്ച് തിരികെയെത്തിയ ശിവൻ കുട്ടി കൊലപാതകി ഹൈറേഞ്ചിൽ പോയി വിഷ്ണു എന്ന പേരിൽ കഴിയുകകായിരുന്നു. അതിനിടയിൽ ജയയെ കല്യാണം കഴിച്ച് ഒരു കുട്ടിയുമുണ്ട്. ഒരു കല്യാണത്തിനിടയിൽ ജയ അറിയുന്നു വിഷ്ണു ശിവൻ കുട്ടിയാണെന്നും കൊലപാതകിയാണെന്നും. അവർ ശിവൻ കുട്ടിയിൽ നിന്നും അകലുന്നു. താൻ വന്നത് ഉണ്ണിയെ കൊണ്ടുപോയി അവരോട് സംസാരിച്ച് ശിവൻ കുട്ടി നിരപരാധിയാണെന്ന് തെളിയിക്കാനാണെന്ന് ഉണ്ണിയോട് അയാൾ പറയുന്നു. ആലോചിക്കുവാനായി ഒരു രാത്രി സമയവും നൽകുന്നു. ഉണ്ണി അലക്സിനോട് ഈ കാര്യങ്ങൾ പറയുന്നു. അടുത്ത ദിവസം ശിവൻ കുട്ടി ലച്ചുവിന്റെ സ്കൂളിൽ പോകുകയും ഉണ്ണിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. അയാൾക്കൊപ്പം ചെല്ലാൻ അയാൾ ഉണ്ണിയെ നിർബന്ധിക്കുന്നു. പണം തരാം എന്ന് ഉണ്ണി പറയുന്നുവെങ്കിലും ശിവൻ കുട്ടി സമ്മതിക്കുന്നില്ല. ഒടുവിൽ അയാൾക്കൊപ്പം പോകാമെന്ന് ഉണ്ണി സമ്മതിക്കുന്നു. അവർ ഉണ്ണിയുടെ നാട്ടിലേക്ക് യാത്രയാകുന്നു. വഴിയിൽ ശിവൻ കുട്ടിയുടെ മറ്റും ഭാവവും കണ്ട് ഉണ്ണി ഭയപ്പെടുന്നു. അയാൾ അലക്സിനെ വിളിച്ചു വരുത്തുന്നു. അലക്സ് ശിവൻ കുട്ടിയോട് സംസാരിക്കുന്നുവെങ്കിലും അയാൾ വഴങ്ങുന്നില്ല. അവർ ഒന്നിച്ച് ശിവൻ കുട്ടിയുടെ നാട്ടിലേക്ക് യാത്ര തുടങ്ങുന്നു. യാത്രയിൽ ശിവൻ കുട്ടി സംസാരിച്ചത് തന്റെ മകളെക്കുറിച്ച് മാത്രമായിരുന്നു. ആ യാത്ര അവർ തമ്മിലുള്ള സംഘട്ടനത്തിലെത്തുന്നു. അതിനിടയിൽ പരിക്കേൽക്കുന്ന അലക്സിനെ ശിവൻ കുട്ടി ഹോസ്പിറ്റലിൽ എത്തിക്കുന്നു. സ്നേഹം നിറഞ്ഞ അയാളുടെ പെരുമാറ്റം കണ്ട് അവർ ശിവൻ കുട്ടിയുടെ ഭാര്യയോടും മകളോടും സത്യം ഏറ്റു പറയാം എന്നവർ സമ്മതിക്കുന്നു. അവർ സംഭവിച്ചതെന്തെന്ന് ശിവൻ കുട്ടിയോട് പറയുന്നു. അവർ ശിവൻ കുട്ടിയുടെ മകൾക്ക് ഒരു സമ്മാനവും വാങ്ങി പുറപ്പെടുന്നു.
വീട്ടിലെത്തുന്ന അവർ ശിവൻ കുട്ടിയുടെ ഭാര്യയും മകളും മരിച്ചു പോയതായി മനസ്സിലാക്കുന്നു. ശിവൻ കുട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് അലക്സിനോടും ഉണ്ണിയോടും എല്ലാം അവരോട് തുറന്നു പറയാൻ ആവശ്യപ്പെടുന്നു. ശിവൻ കുട്ടിയുടെ ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് അവർ മനസ്സിലാക്കുന്നു. ശിവൻ കുട്ടിയുടെ അളിയൻ അവരോട് എത്രയും വേഗം അവിടെ നിന്ന് പോകുവാൻ പറയുന്നു. അയാൾ അവരെ അവിടെ നിന്നും കൊണ്ടുപോകുന്നു. എന്നാൽ ശിവൻ കുട്ടി അവരെ പിന്തുടർന്ന് ചെന്ന് അവരെ തടയുന്നു. അവരെ കൊല്ലാനാണ് താൻ അവരെ ഇവിടെ കൊണ്ടുവന്നത് എന്ന് അയാൾ പറയുന്നു, പക്ഷേ അവരെല്ലാം ഏറ്റു പറഞ്ഞതിനാൽ അവരെ പോകാൻ അയാൾ അനുവദിക്കുന്നു. ഉണ്ണിയുടെ മകൾ ലച്ചുവിന് സമ്മാനമായി തന്റെ മകൾക്ക് പ്രിയപ്പെട്ട പട്ടിക്കുട്ടിയെ നൽകി അയാൾ പോകുന്നു.