ഓർമ്മ മാത്രം

കഥാസന്ദർഭം

മിശ്രവിവാഹിതരായ അജയന്‍ (ദിലീപ്) സഫിയ (പ്രിയങ്ക) ദമ്പതികളുടെയും ഏകമകന്‍ അഞ്ച് വയസ്സായ കുട്ടുവുന്റേയും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലൊരു നാള്‍ നഗരത്തിലെ ബോംബു സ്ഫോടനത്തിനിടയില്‍ ഏക മകന്‍ കുട്ടു മിസ്സിങ്ങ് ആകുന്നു. മകനെത്തേടിയുള്ള അജയന്റെ അന്വേഷണങ്ങളും അന്വേഷണത്തില്‍ ദൃശ്യമാകുന്ന ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും.

റിലീസ് തിയ്യതി
Orma Mathram
2011
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

മിശ്രവിവാഹിതരായ അജയന്‍ (ദിലീപ്) സഫിയ (പ്രിയങ്ക) ദമ്പതികളുടെയും ഏകമകന്‍ അഞ്ച് വയസ്സായ കുട്ടുവുന്റേയും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലൊരു നാള്‍ നഗരത്തിലെ ബോംബു സ്ഫോടനത്തിനിടയില്‍ ഏക മകന്‍ കുട്ടു മിസ്സിങ്ങ് ആകുന്നു. മകനെത്തേടിയുള്ള അജയന്റെ അന്വേഷണങ്ങളും അന്വേഷണത്തില്‍ ദൃശ്യമാകുന്ന ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും.

കഥാസംഗ്രഹം

നഗരത്തിലെ ഒരാശുപത്രിയില്‍ സങ്കടത്തോടേയിരിക്കുന്ന സഫിയ(പ്രിയങ്ക)യിലും അജയ(ദിലീപ്)നില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. അഡ്വ(എ പി പി) വാര്യരുടെ (ജഗതി ശ്രീകുമാര്‍)ഗുമസ്തനായ അജയന്റെ അരിഷ്ടിച്ചുള്ള ജീവിതത്തിലേക്ക് ഏക മകനെക്കുടാതെ മറ്റൊരാള്‍ കൂടി വേണ്ട എന്നാണ്‍ അജയന്റെ ഇഷ്ടവും തീരുമാനവും, എങ്കിലും സഫിയയുടേ സങ്കടം നിറഞ്ഞ കണ്ണില്‍ മറ്റൊരു കുഞ്ഞിനെക്കൂടി ഓമനിക്കുന്ന ഒരമ്മയുടെ ഇഷ്ടങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. പരസ്പരം കൂട്ടായെടുത്ത തീരുമാനമാണെങ്കിലും സങ്കടം തൂവുന്ന മനസ്സുമായാണ് സഫിയ അബോര്‍ഷനു വിധേയയാവുന്നത്.

ഗുമസ്തപ്പണി മാത്രമല്ലാതെ പ്രൂഫ് റീഡിങ്ങ് മുതല്‍ അല്ലറ ചില്ലറ ജോലികളും അജയന്‍ ചെയ്ത് പോരുന്നുണ്ട്. ഇരു മതങ്ങളില്‍ നിന്നും വീട്ടൂകാരുടേ സമ്മതമില്ലാതെ വിവാഹം കഴിച്ചതു കൊണ്ട് ഇരുവരുടേയും ബന്ധു ജനങ്ങള്‍ ഇവരില്‍ നിന്ന് അകല്‍ച്ചയിലാണ്. എല്ലാ ബന്ധങ്ങളേയും അകറ്റി നിര്‍ത്തിക്കൊണ്ടുള്ള അജയന്റേയും സഫിയയുടേയും ജീവിതത്തിനു സഫിയയുടെ കൂട്ടുകാരി കോളേജ് അദ്ധ്യാപികയായ കാതറിനും (ധന്യാ മേരി വര്‍ഗീസ്)  ആന്റിക് ഷോറൂം നടത്തുന്ന ജൂത വൃദ്ധ ദമ്പതികളും(നെടുമുടി വേണു ) അയല്‍ വാസികളായി ഇവര്‍ക്ക് തണലേകുന്നുണ്ട്.
രാത്രിയും പകലുമായി ഏറെ അദ്ധ്വാനിക്കുന്ന അജയന് ഇടക്കിടെ തന്റെ കാഴ്ച മങ്ങുന്നതായി അനുഭവപ്പെടുന്നു. ആശുപത്രിയിലെ പരിശോധനക്കു ശേഷം, ഇത് പതിയെപ്പതിയെ കാഴ്ച പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്ന അപൂര്‍വ്വ രോഗമാണെന്നു തിരിച്ചറിയുന്നു. വൈദ്യശാസ്ത്രത്തിനു പരിമിതികളുണ്ടെങ്കിലും തുടര്‍ച്ചയായ മരുന്നിലൂടേ വളരെ നാള്‍ കൂടി ഈയവസ്ഥയില്‍ ജീവിക്കാം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു.

കുട്ടുവിന്റെ ആഗ്രഹപ്രകാരം ഒരു ദിവസം അജയന്‍ അവനെ നഗരം കാണിക്കാന്‍ കൊണ്ടു പോകുന്നു. അപ്രതീക്ഷിതമായി നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് വെച്ച് ഒരു ബോംബ് സ്ഫോടനം നടക്കുന്നു. ആ ജനത്തിരക്കില്‍ വെച്ച് അജയനു തന്റെ ഏകമകനെ മിസ്സിങ്ങ് ആകുന്നു. അജയനോട് ദയ തോന്നിയ ഫ്രൂട്ട്സ് വില്പനക്കാരനും(ഹരിശ്രീ അശോകന്‍) അജയനെ അന്വേഷണത്തില്‍ സഹായിക്കുന്നു, ഇരുവരുമൊരുമിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു. ഇത്തരം കാര്യങ്ങളോടും ഉദാസീനത വെച്ചുപുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥരും കാര്യങ്ങള്‍ പതിവുപോലെതന്നെ മുന്നോട്ട് നീക്കുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകനെ കണ്ടു കിട്ടത്തതുകൊണ്ട് അജയന്‍ അന്വേഷണത്തിനായി നിരവധി സ്ഥലങ്ങളിലേക്ക്ക് യാത്ര ചെയ്യുന്നു. ആ യാത്രക്കിടയില്‍ അജയന്‍ നേരിട്ടു കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പൊള്ളിക്കുന്നവയാണ്. ഹോട്ടലിലെ  ക്ലീനിങ്ങ് ജോലി മുതല്‍ ഇഷ്ടിക കളങ്ങളിലും കോഴി ഫാമുകളിലും മറ്റും കനത്ത ജോലികള്‍ ചെയ്യേണ്ടി വരുന്ന നിഷ്കളങ്ക ബാല്യങ്ങളും, ബാല സദനങ്ങളുടെ പേരില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നവരും ജീവിതത്തിലിന്നേവരെ കാണാത്ത അച്ഛനെ കാത്തിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത നിരവധി ബാല്യ ജീവിതങ്ങളും എല്ലാം കാഴ്ചമങ്ങുന്ന അജയന്റെ കണ്ണിലേക്ക് ഒടുങ്ങാത്ത തുടര്‍ ദൃശ്യങ്ങളായി വരുന്നു..

അന്വേഷണത്തിനൊടുവില്‍ അജയന്‍ തന്റെ മകനെ വീണ്ടെടുക്കാനാവുമോ?

ചിത്രത്തിന്റെ വിശദമായ റിവ്യൂ ഇവിടെ വായിക്കാം

റിലീസ് തിയ്യതി
Submitted by nanz on Fri, 07/29/2011 - 22:56