1948 മേയ് 16ന് തൃശ്ശൂർ ജില്ലയിൽ ഒല്ലൂരിനടുത്ത് അവിണിശ്ശേരിയിൽ മുല്ലശ്ശേരി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. യഥാർഥ നാമം നീലകണ്ഠൻ നമ്പൂതിരി എന്നാണ്.
1976ൽ "ലക്ഷ്മീവിജയം" എന്ന ചിത്രത്തിനുവേണ്ടിയാണ് (സംഗീതം: ശ്യാം) ആദ്യ ഗാനരചന. "ഇന്ത്യൻ റുപ്പി"യിലെ "ഈ പുഴയും സന്ധ്യകളു"മാണ് (സംഗീതം: ഷഹബാസ് അമൻ) അവസാനമായി സിനിമയ്ക്കുവേണ്ടി എഴുതിയ ഗാനം. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ പാട്ടുകൾ വളരെ ശ്രദ്ധിക്കപ്പെട്ടു. അതിലെ "കറുകറുത്തൊരു പെണ്ണാണ്" എന്നു തുടങ്ങുന്ന ഗാനം ഇന്നും യുവാക്കളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നു. ചോര ചുവന്ന ചോര, വെള്ളം, മേള, സ്വർണ്ണപ്പക്ഷികൾ, സന്മനസ്സുള്ളവർക്കു സമാധാനം, നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങിയ ചിത്രങ്ങൾക്കു ഗാനരചന നിർവ്വഹിച്ചു.പിറവി, കഴകം, ഉപ്പ്, നീലത്താമര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ "സ്നേഹവീട്" എന്ന ചിത്രത്തിലും അവസാനകാലത്ത് അഭിനയിച്ചു.
നാറാണത്തുഭ്രാന്തൻ, മുല്ലനേഴിയുടെ കവിതകൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ. 1980 മുതൽ 1983 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതിയിൽ അംഗമായിരുന്നു.
1977-ൽ ഉള്ളൂർ കവിമുദ്ര പുരസ്ക്കാരവും, 1989-ൽ നാലപ്പാടൻ സ്മാരക പുരസ്ക്കാരവും ലഭിച്ചു. 1995-ൽ സമതലം എന്ന നാടകഗ്രന്ഥത്തിനും, 2010-ൽ കവിത എന്ന കൃതിക്കും കേരള സാഹിത്യ അക്കാഡമി അവാർഡിനർഹനായി.
2011 ഒക്ടോബർ 22ന് ഹൃദയാഘാതത്തെത്തുടർന്ന് തൃശ്ശൂരിൽ അന്തരിച്ചു.
Hi, Just wanted to clarify on
എബനേസർ,നന്ദി..വസ്തുതാപരമായ