പുരോഹിതനും അമച്വർ മായാജാലക്കാരനുമായ അൽഫോൺസച്ചൻ, ഫ്രെഞ്ചുകാർ മാഹി വിട്ടു പോകുമ്പോൾ, മാഹിയോടുള്ള സ്നേഹത്തെപ്രതി മാഹിയിൽ തുടരുന്നു. ജീവിതദുരന്തങ്ങൾ നേരിടാൻ മദ്യത്തിൽ അഭയം കണ്ടെത്തുന്ന അൽഫോൺസച്ചന്റെ ജീവിതം കൂടുതൽ ദുരന്തങ്ങളിലേക്ക് നീങ്ങുന്നു.
സമൂഹത്തിനു വലിയ മാറ്റങ്ങൾ സംഭവിച്ച കാലഘട്ടത്തിലും, മതപരമായ അനുഷ്ഠാനങ്ങളിൽ കുടുങ്ങിപോയവർക്ക് സമൂഹത്തിന്റെ മാറ്റങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞിരുന്നില്ല. കൊടിയ ദാരിദ്ര്യത്തിലും മതപരമായ അനുഷ്ഠാനങ്ങളിൽ മാത്രമാണു വെളിച്ചപ്പാടിന്റെ ശ്രദ്ധ. അയാളുടെ അശ്രദ്ധയിൽ കുടുംബം ശൈഥില്യത്തിലേക്കു നീങ്ങുന്നു. മകൻ നാടു വിടുന്നു. മകൾ ശാന്തിക്കാരനുമായി ബന്ധത്തിലാവുന്നു. കുടുംബത്തിന്റെ നാശം പൂർണമാകുമ്പോൾ താനിത്ര നാളും ഉപാസിച്ച ദേവിയെ തള്ളിപ്പറയാൻ അയാൾ നിർബന്ധിതനാകുന്നു.
"ഏറ്റവും മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിനു പി ജെ ആന്റണി നേടി
എംടിയുടെ ‘പള്ളിവാളും കാൽചിലമ്പും’ എന്ന കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം.
" വെളിച്ചപ്പാടിന്റെ വേഷം ചെയ്യാൻ എം ടി. ശങ്കരാടിയെ ആണു നിശ്ചയിച്ചിരുന്നത്. പി. ജെ. ആൻറ്റണിയെ നിർദ്ദേശിച്ചത് ശങ്കരാടി തന്നെ.
സുകുമാരൻ എന്ന നടന്റെ പിറവി ഇതോടെ സംഭവിച്ചു. സുമിത്രയുടേയും. രവി മേനോന്റെ ആദ്യ മലയാള സിനിമയാണ് നിർമ്മാല്യം. ഇതിനുമുൻപ് അദ്ദേഹം മണി കൗളിന്റെ ദുവിധ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
“ശ്രീമഹാദേവന്റെ ....” എന്ന പാട്ട് അവാർഡിനർഹപ്പെട്ടതല്ലെന്ന് പരാതി ഉയർന്നിരുന്നു പരക്കെ. പാട്ടിന്റെ ചിത്രീകരണം വളരെ മെച്ചപ്പെട്ടതായിരുന്നു എന്ന് ദുർബ്ബലമായ എതിർവാദം ഉന്നയിച്ചു സിനിമാ നിർമ്മാതാക്കൾ.