എറണാകുളത്ത് ഫൈനൽ ഇയർ നിയമവിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങുന്നത്. അസോസിയേറ്റ് പിക്ചേർസിലൂടെയാണ് സിനിമാ ബന്ധം ആരംഭിക്കുന്നത്. ഉദയാസ്റ്റുഡിയോയിൽ ജീവിതനൗകയുടെ ഷൂട്ടിംഗ് കണ്ടതാണ് സിനിമയുടെ ബാലപാഠം. പതിനാറുകൊല്ലം അസോസിയേറ്റ് പിക്ചേർസിൽ പ്രവർത്തിച്ച ശേഷം സ്നേഹിതന്മാരായ പി.ബാൽത്തസർ, എം വി ജോസഫ് എന്നിവരും ചേർന്ന് നവജീവൻ ഫിലിംസ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യ ചിത്രം “നാടൻ പെണ്ണായിരുന്നു”. എന്നാൽ അഭിപ്രായവ്യത്യാസങ്ങളേത്തുടർന്ന് നവജീവന്റെ ആദ്യ ചിത്രത്തിനു ശേഷം തന്നെ ആ സംരംഭത്തിൽ നിന്ന് പിന്മാറി സ്വന്തമായി “മഞ്ഞിലാസ്” എന്ന സിനിമാ കമ്പനി രൂപവത്കരിച്ചു. മഞ്ഞിലാസിന്റെ ബാനറിൽ ഏറെ ഹിറ്റ് മലയാളചിത്രങ്ങൾ പുറത്തിറക്കി. നടൻ സത്യനായിരുന്നു മഞ്ഞിലാസിന്റെ ആത്മാവ്. സത്യന്റെ മരണ ശേഷം എം ഒ ജോസഫിന്റെ മഞ്ഞിലാസിന് ഏറെ ചിത്രങ്ങൾ ഒരുക്കാനായില്ല.
അവലംബം : എതിരന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന്
- 1565 views