ഡ്രാമ

വിധി തന്ന വിളക്ക്

Title in English
Vidhi Thanna Vilakku

vidhi thanna vilakk poster

വർഷം
1962
കഥാസംഗ്രഹം

പപ്പുശ്ശാരുടെ മക്കളായ ഭവാനിയും സുഭദ്രയും സ്ഥലത്തെ വിടനായ തമ്പിയുടെ ആശാകേന്ദ്രമാണ്. ഭവാനിയെ സ്നേഹിക്കുന്ന ശശിയെ ഒതുക്കുകയാണു തമ്പിയുടെ ലക്ഷ്യം. ശശി-ഭവാനിമാരെ ഒരുമിച്ച് പിടികൂടിയപ്പോൾ ശശി ഭവാനിയെ വിവാഹമോതിരം അണിയിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയാണു ചെയ്തത്. പട്ടണത്തിൽ ജോലി കിട്ടിയ ശശി ഭവാനിയെ വിട്ട് പോകുന്നു. തമ്പി സുഭദ്രയെ കല്യാണം കഴിച്ചതോടെ നേർനടപ്പുകാരനായി മാറി, പക്ഷേ ഒരു കുഞ്ഞിനെ പ്രസവിച്ചതോടെ സുഭദ്ര മരിക്കയാണുണ്ടായത്. വീട്ടുകാരോടുള്ള വൈരാഗ്യം കാരണം അവരുടെ കാര്യങ്ങളൊന്നും എഴുതി അറിയിക്കരുതെന്ന് ശശി നിർബ്ബന്ധിച്ചിട്ടുള്ളതിനാൽ ഭവാനി ശശിയെ ഇതൊന്നും അറിയിക്കുന്നില്ല. സുഭദ്രയുടെ കുഞ്ഞിനെ ഭവാനിയാണു വളർത്തുന്നത്. കുഞ്ഞിനു അസുഖമായപ്പോൾ ഡോക്ടറേയും കൂട്ടി വന്ന തമ്പി വീടിനു പുറത്ത് കിടന്നുറങ്ങി. ലീവിലെത്തിയ ശശി രാത്രിയിൽ ഒരു കുഞ്ഞിനോടൊപ്പം ഉറങ്ങുന്ന ഭവാനിയേയും പുറത്ത് ഉറങ്ങുന്ന തമ്പിയേയും തെറ്റിദ്ധരിച്ച് തിരിച്ചു പോകുന്നു. അവളെ കുറ്റപ്പെടുത്തി എഴുതിയ എഴുത്തു കണ്ട് തമ്പി ശശിയെ കാണാൻ മദ്രാസിലെത്തിയെങ്കിലും ശശി അയാളെ അടിച്ചോടിയ്ക്കുകയാണുണ്ടായത്. ഭവാനിയുടെ കുശലമന്വേഷിക്കാൻ ചെന്ന ബാങ്കു മാനേജരെ തമ്പി തെറ്റിദ്ധരിക്കുകയും ഏറ്റുമുട്ടബ്ലിൽ മാനേജർ കൊല്ലപ്പെടുകയും ചെയ്യുന്നു. തമ്പി ജയിലിലായി. അപമാനഭാരം കൊണ്ട് ഭവാനിയും കുഞ്ഞും നാടുവിടുന്നു. പിന്നീട് ബോട്ടു ജട്ടിയിൽ ശശിയുടെ പെട്ടി ചുമക്കുന്നത് ആ കുഞ്ഞു ബാലൻ തന്നെയാണ്. ജയിലിൽ നിന്നും ഇറങ്ങിയ തമ്പി ഭവാനിയെ തീയിൽ നിന്നും രക്ഷപ്പെടുത്തുന്നു. ആശുപത്രിയിലായ ഭവാനി പണ്ട് ശശി നൽകിയ മോതിരം മകന്റെ കയ്യിൽ വിൽക്കാൻ കൊടുത്തയയ്ക്കുകയും പോലീസ് പിടിയിലായ അവനെ ശശി രക്ഷിയ്ക്കുകയും ആ മോതിരം കണ്ട് ഭവാനിയുടെ അടുക്കൽ എത്തി മാപ്പു പറയുകയും ചെയ്യുന്നു.

കണ്ണും കരളും

Title in English
Kannum Karalum
വർഷം
1962
കഥാസംഗ്രഹം

ആദ്യ ഭാര്യ മരിച്ചപ്പോൾ മോഹൻ മകൻ ബാ‍ാബുവിനെ കോൺ വെന്റിലാണു പഠിയ്ക്കാനയച്ചത്. അവിടെ മറ്റെല്ലാ കുട്ടികൾക്കും അമ്മയുണ്ടെന്നും തനിക്കു മാത്രം ഇല്ലാത്ത അമ്മയെ എവിടെ തിരയെണമെന്നും അന്വേഷണമായി അവൻ. വേലക്കാരി പറഞ്ഞതനുസരിച്ച് വൈകുണ്ഠത്തിലാണ് അമ്മയെന്നു വിശ്വസിച്ച് “അമ്മ, വൈകുണ്ഠം’ എന്ന മേൽ വിലാസത്തിൽ എഴുത്തുകളെഴുതിത്തുടങ്ങി. ടീച്ചർ സരള മനസ്സലിഞ്ഞ് അമ്മയെന്ന രീതിയിൽ മറുപടികളെഴുതിത്തുടങ്ങി, സരള അമ്മയാണെന്ന് ബാബു വിശ്വസിക്കുകയും ചെയ്തു. വിദേശവാസം കഴിഞ്ഞെത്തിയ മോഹൻ മകനും ടീച്ചറുമായുള്ള ബന്ധം അറിഞ്ഞ് അവളെ വിവാഹം കഴിയ്ക്കുന്നു. പക്ഷേ സരളയ്ക്ക് ഒരു കുഞ്ഞുണ്ടായപ്പോൾ തന്നോടുള്ള സ്നേഹം കുറഞ്ഞതിൽ അവനു കുണ്ഠിതമുണ്ട്. സരള അവന്റെ അമ്മയല്ല എന്ന രഹസ്യം തോട്ടക്കാരനിൽ നിന്നും മനസ്സിലാക്കിയ ബാബു മാനസികമായി തളർന്ന് വീട്ടിൽ നിന്നു ഒളിച്ചോടുകയാണ് ഉണ്ടായത്. ആത്മഹത്യക്ക് തുനിയുന്ന ബാബുവിനെ മാതൃതുല്യം സരള സ്നേഹിക്കുന്നെന്ന് മനസ്സിലാക്കിയ ബാബു സ്വസ്ഥചിത്തനാകുന്നു.

അനുബന്ധ വർത്തമാനം

കമലാഹാസന്റെ ആദ്യചിത്രങ്ങളിലൊന്ന്. ഇംഗ്ലീഷ്-ഹിന്ദി സിനിമകളിലെ കഥകൾ ഈ കഥ മെനഞ്ഞെടുക്കാൻ ഉപോദ്ബലകമായിട്ടുണ്ട്. ഒരു കുട്ടിയുടെ മാനസികവ്യഥ പ്രധാന തന്തുവായി കൈക്കൊണ്ട മറ്റു സിനിമകൾ ഏറെയില്ല. ഏഴു വയസ്സുള്ള കുട്ടി ആത്മത്യയ്ക്കു ശ്രമിക്കുന്നതായി കഥകളിൽ വന്നത് അത്യന്താധുനികത സാഹിത്യത്തിൽ കുടിയേറിക്കഴിഞ്ഞു മാത്രമാണ് (‘അഞ്ചര വയസ്സുള്ള കുട്ടി”- എം. മുകുന്ദൻ)

ഈ സിനിമയുടെ കഥ മെലോഡ്രാമായും അവിശ്വസനീയതയും കൂട്ടിക്കലർത്തി “എന്റെ വീട് അപ്പൂന്റേം” എന്ന പേരിൽ ഇറങ്ങിയിട്ടുണ്ട്. അതിനും മുൻപ് വേണു നാഗവള്ളി-ശാന്തി കൃഷ്ണ അഭിനയിച്ച “ഓമനത്തിങ്കൾ” എന്ന സിനിമ ‘കണ്ണും കരളും” ന്റെ റിമേയ്ക്ക് ആണ്.
എസ്. ജാനകി സുകുമാരിയ്ക്കു വേണ്ടി പാടിയ ആദ്യത്തെ പാട്ടാണ് ഈ സിനിമയിലെ “വളർന്നു വളർന്നു നീയൊരു” . പിന്നീട് നാൽ‌പ്പത്തഞ്ചോളം വർഷങ്ങൾ കഴിഞ്ഞ് ‘ആഴക്കടലിന്റെ” (ചാന്തുപൊട്ട്) എസ്. ജാനകി സുകുമാരിയ്ക്കു വേണ്ടി വീണ്ടും പാടി.

മരുമകൾ

Title in English
Marumakal
വർഷം
1952
റിലീസ് തിയ്യതി
കഥാസംഗ്രഹം

ഭാര്യ കല്യാണിയമ്മയ്ക്ക് അശേഷം രുചിച്ചില്ലെങ്കിലും ശാന്തിഭവനത്തിലെ മാ‍ധവൻ പിള്ള രക്ഷിതാവായിരുന്ന ശങ്കുപ്പിള്ളയുടെ മകൾ രമയെ മകൻ രവിയ്ക്ക് വിവാഹം ചെയ്തു കൊടുത്തു.രവി ഗവേഷണത്തിനു ബോംബേയ്ക്കു പോയതോടെ അമ്മായിഅയമ്മയും നാത്തൂനും കൂടി രമയെ കണക്കറ്റു ദ്രോഹിച്ചു. ധൂർത്തനും ദുർമ്മാർഗ്ഗിയുമെങ്കിലും സുന്ദരനും സമർത്ഥനുമായ ഗോപി മകൾ വിമലയുടെ ഭർത്താവായി പരിണമിക്കട്ടെ എന്നു കരുതി അവനെ വിമലയുമായി സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചിരിക്കുകയാണ് കല്യാണിയമ്മ. പെൺകൊതിയനായ ഗോപി ശാന്തിഭവനത്തിലെ സ്വത്തെടുത്ത് ഒരു സിനിമാക്കമ്പനി തുടങ്ങാനെന്ന വ്യാജേന ചില ഏർപാടുകൾ തുടങ്ങി, തന്റെ കാമാർത്ത്യ്ക്ക് ശമനം നൽകാൻ. തന്റെ വരുതിയിൽ വരുന്നില്ലെന്നറിഞ്ഞ് രമയെപ്പറ്റി അപവാദങ്ങളുണ്ടാക്കി അയാൾ- കാര്യസ്ഥൻ ഗോപാലൻ നായരുമായി അവൾക്ക് അടുപ്പമുണ്ടെന്ന്. ബോംബേയിൽ സഹഗവേഷകയായ മാധുരിയുടെ പ്രണയാ‍ാഭ്യർത്ഥനകൾ നിരസിച്ചു പോന്ന രവിയെ രമ ആരുടെയോ കൂടെ നിൽക്കുന്ന ഫോട്ടോ എത്തിച്ച്  തെറ്റിദ്ധരിപ്പിച്ചു ഗോപി.  കോപാകുലനായി രവി നാട്ടിലെത്തി.  രമയേ ബലാൽക്കാരം ചെയ്യാൻ ശ്രമിക്കുന്ന ഗോപിയുടെ തനിനിറം മനസ്സിലാക്കിയ വിമല അവിടെ ഒരു കോളിളക്കം ഉണ്ടാക്കി. ശാന്തിഭവനത്തിൽ നിന്നും നിഷ്കാസിതനായ ഗോപി പ്രതികാരവാഞ്ഛയോടെ റിവോൾവറുമായി പ്രത്യക്ഷപ്പെട്ടു, വിമല അതിനിരയായി മരിച്ചു. കാര്യങ്ളുങ്ടെ നിജസ്ഥിതി മനസ്സിലാക്കിയ അമ്മായിയമ്മ പശ്ചാത്താപഗ്രസ്തയായി, രവിയും രമയും സ്നേഹത്തോടെ ശിഷ്ടകാലം ജീവിച്ചു.

അനുബന്ധ വർത്തമാനം
  • അബ്ദുൾ ഖാദർ എന്നൊരു സുന്ദരനെ നായകനാക്കി അവതരിപ്പിച്ചു പോൾ കല്ലിങ്കലും എസ്. എൻ. ചാരിയും. ഷേക്സ്പിയർ നാടകങ്ങളിൽ തിളങ്ങിയിരുന്നു ഈ ചെറുപ്പക്കാരൻ. മലയാളസിനിമാചരിത്രത്തിലെ ഒരു നിർണ്ണായകമുഹൂർത്തമാണ് ഇവിടെ കുറിക്കപ്പെട്ടത് എന്ന് ആരും കരുതിയില്ല. അനന്യമായ ഒരു രൂപചാരുത ഈ നടനുള്ളത്-വളരെ ചെറുപ്പം തോന്നിയ്ക്കുന്ന മുഖവും ആകാരവും- സിനിക്ക് ശ്രദ്ധിച്ചിരുന്നു. 
  • സിനിക്ക് ഇങ്ങനെയെഴുതി :“ അബ്ദുൾഖാദറിന്റെ നല്ലമുഖവും സ്വാഭാവികമായ സംഭാഷണരീതിയും നിയന്ത്രിതമായ അഭിനയവും ഒരു വിദഗ്ധസംവിധായ്കന്റെ കയ്യിൽ ശോഭിയ്ക്കാവുന്നതാണ്. ഒന്നുമാത്രം: ഒരു നായകനുവേണ്ടത്ര പ്രായപൂർത്തി തോന്നിയ്ക്കുന്നില്ല അബ്ദുൽ ഖാദറിന്റെ കൊച്ചുവദനം. പ്രകൃത കഥയിൽ അനുജത്തിയായ രേവതിയ്ക്ക് അദ്ദേഹത്തിന്റെ അമ്മയാവാനുള്ള പ്രായം തോന്നും.ഭാര്യയായഭിനയിക്കുന്ന കോമളത്തിനു ജേഷ്ഠസഹോദരിയുടെ മട്ടുണ്ട്.” 
  • ഈ വൈയക്തികസ്ഥിതിവിശേഷം “നിത്യഹരിത” എന്നൊരു ബിരുദം ഇദ്ദേഹത്തിനു ചാർത്തിക്കൊടുത്തു.

 

  • അടുത്ത സിനിമയായ ‘വിശപ്പിന്റെ വിളി’ യിൽ നായകവേഷം ചെയ്തപ്പോൾ ഈ നടനു തിക്കുറിശ്ശി ഗ്ലാമറസ് ആ‍യ ഒരു പേരു സമ്മാനിച്ചു-പ്രേംനസീർ.

 

  • പ്രേംനസീറിന്റെ ആദ്യത്തെ പാട്ടു - “ ഓ മറയാതെയീ.....”- പാടിയത് അത്ര അറിയപ്പെട്ട ഗായകനല്ല- സെബാസ്റ്റ്യൻ ജോസഫ്. 

 

  • പതിവനുസരിച്ച് രണ്ട് നാടകങ്ങളൂണ്ട് ഈ ചിത്രത്തിൽ. ഒന്ന് ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ മാർക് ആന്റണി പ്രസംഗിയ്ക്കുന്നഭാഗം ഇംഗ്ലീഷിൽ തന്നെ. മറ്റൊന്ന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തശേഷം ഭ്രാന്തനായിച്ചമയുന്നത്.

 

  • സിനിമയെപ്പറ്റി സിനിക്കിനു പറയാനുള്ളത് ഇതാണ്: “....’മരുമകൾ’ നിർമ്മിച്ചവരുടെ സംസ്കാരശൂന്യതമൂലം കേരളീയരൊട്ടാകെ മറുനാട്ടുകാരുടെ മുൻപിൽ ലജ്ജിക്കേണ്ടി വന്നിരിക്കുന്നു”.

രക്തബന്ധം

Title in English
Rakthabandham
വർഷം
1951
റിലീസ് തിയ്യതി
കഥാസംഗ്രഹം

"താമരശ്ശേരി തറവാട്ടിൽ രവിയാണ് മൂത്തസന്താനം. വത്സലയും അപ്പുവും രവിയുടെ പരിചരണത്തിലാണ് വളരുന്നത്. വത്സലയുടെ വിവാഹദിവസം തന്നെ വരനായ വിജയനെ ഒരു കൊലക്കുറ്റം ചാർത്തി പോലീസ് അറെസ്റ്റു ചെയ്തുകൊണ്ടു പോയി. അപ്പുവിനേയും  വത്സലയേയും ബന്ധുവായ ശങ്കരക്കുറുപ്പിനെ ഏൽ‌പ്പിച്ച് രവി മദ്രാസിൽ ജോലി അന്വേഷിച്ച് പോയി. താമരശ്ശേരിക്കാർ പണ്ട് സഹായിച്ചതുകൊണ്ട് മാത്രം ഡോക്ടറായിത്തീർന്ന ഈശ്വരപിള്ളയുടെ അടുത്ത് രവി ചെന്നെങ്കിലും  അയാൾ രവിയെ നിഷ്കരുണം ആട്ടിപ്പായിച്ചു. എന്നാൽ ഈശ്വരപിള്ളയുടെ മകൾ കാഞ്ചന രവിയ്ക്ക് ഒരു ബാ‍ങ്കിൽ ഉദ്യോഗം തരപ്പെടുത്തിക്കൊടുത്തു.  മോഹൻ എന്നൊരാളുടെ പിടിയിലാണ് ഡോ.ഈശ്വരപിള്ള. വാഹിനി എന്നൊരു സമർഥയെ അയാ‍ൾ ഈശ്വരപിള്ളയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു; ഈശ്വരപിള്ള വാഹിനിയുടെ സ്വാധീനത്തിലുമാ‍യി.  കാഞ്ചനയ്ക്ക് രവിയോട് അടുപ്പമുണ്ടന്നറിഞ്ഞ് അത് തകർക്കുകയായിരുന്നു അവളൂടെ പ്ലാ‍ൻ. കാഞ്ചനയെ മോഹനോട് അടുപ്പിച്ച് അയാളും വാഹിനിയും സ്വത്തു തട്ടാനാണ് പ്ലാനിട്ടത്. വാഹിനി ഒരു കള്ളക്കത്ത് അയച്ച് അപ്പുവിനേയും വത്സലയേയും ശങ്കരക്കുറുപ്പിനേയും മദ്രാസിലേക്ക് വരുത്തി. വത്സലയെ ഒരു മുറിയിൽ പൂട്ടിയിട്ട് ഈശ്വരപിള്ളയ്ക്ക് കാഴ്ച്ച വച്ചു. വത്സല വഴങ്ങിയില്ല. ഒരു മുഖം മൂടി അവളെ രക്ഷിച്ചു.  ഇതിനിടെ രവിയുടെ ജോലിയും മോഹനും വാഹിനിയും കൂടി നഷ്ടപ്പെടുത്തി.  നിരാശനായ രവിക്ക് കാഞ്ചന മോഹനെയാണ് സ്നേഹിക്കുന്നെ തെന്നും തോന്നി, അയാൾ ആത്മഹത്യക്കൊരുങ്ങി.  ഒരു മുഖം മൂടി രവിയെ  രക്ഷപ്പെടുത്തി.
ഈശ്വരപിള്ളയെ വധിച്ച് പണം തട്ടാനായി മോഹനും വാഹിനിയും ഉദ്യമിച്ചു. അവിടെയും മുഖംമൂടി ഈശ്വരപിള്ളയെ രക്ഷപെടുത്തി. വേലക്കാരായ മുഴുവൻ-സമ്മതം ജോഡികൾ പല സത്യങ്ങളും ഡോക്റ്ററെ അറിയിച്ചു. കാഞ്ചനയ്ക്കും പലതും ബോദ്ധ്യം വന്നു. ഒരു ഏറ്റുമുട്ടലിൽ മുഖം മൂടി മോഹനേയും വാഹിനിയേയും പിടി കൂടി. മുഖം മൂടി ജയിൽ ചാടിയ വിജയൻ ആയിരുന്നു. വാസ്തവത്തിൽ വിജയന്റെ മേലുള്ള കൊലക്കുറ്റം മോഹന്റെ മേലായിരുന്നു ചാർത്തേണ്ടിയിരുന്നത്. തെറ്റിദ്ധാരണകൾ മാറി കാഞ്ചനയെ രവിയ്ക്കു കല്യാണം കഴിച്ചു കൊടുത്ത് ഈശ്വരപിള്ള. വത്സല വിജയനോടും ചേർന്നു."

അനുബന്ധ വർത്തമാനം

ഈ സിനിമാ അഞ്ചോ ആറോ ദിവസം മാ‍ത്രമേ ഓടിയുള്ളു. പറഞ്ഞാൽ തീരാത്ത, അവിശ്വസനീയമായ കഥ പ്രേക്ഷകർക്ക് ദഹിച്ചില്ല. പ്രശസ്ത നാടക നടീനടന്മാരായിരുന്നു അഭിനയിച്ചത്. പാട്ടുകളും നിലവാരം താണതായത് പരാജയത്തിനു മറ്റൊരു കാരണം. പിന്നീട് പല പ്രശസ്ത സിനിമകളും നിർമ്മിച്ച ആർ. എസ്. പ്രഭു ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമാരംഗത്തെത്തി.

Cinematography
സ്റ്റുഡിയോ
Assistant Director
ശബ്ദലേഖനം/ഡബ്ബിംഗ്

നമ്മൾ

Title in English
Nammal (Malayalayam movie)
വർഷം
2002
റിലീസ് തിയ്യതി
Runtime
145mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
Direction
അനുബന്ധ വർത്തമാനം

പ്രശസ്ത നടൻ രാഘവന്റെ മകൻ ജിഷ്ണു രാഘവൻ അരങ്ങേറ്റം കുറിച്ച ഈ സിനിമയിൽ പ്രശസ്ത സംവിധായകൻ ഭരതന്റെ മകനും അഭിനയിച്ചിരിക്കുന്നു. 

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം